Wednesday, February 13, 2013

.


കയര്‍വട്ടം

ഇനിയെന്നെ നിങ്ങള്‍
തൂക്കിലേറ്റീടുക
ഞാനുമോരപരാധിയാണ്‌...0
ഇടത്തോട്ടെഴുത്ത്
അറബിപ്പേര്
നീട്ടി വളര്‍ത്തീടും താടി.
ചെറുചെടിയായ് നട്ട
താടിയും തൊപ്പിയും
ബാങ്കും മയ്യിത്ത് കട്ടിലും,
തളിരിട്ടു പൂക്കും മുമ്പേ വെക്കം
വെട്ടി മാറ്റീടുക നിങ്ങള്‍.
പടിഞ്ഞാട്ടു തിരിയുമ്പോ
പിടിയില്‍ തളയ്ക്കുക.
പിരടിയില്‍ ചോര-
പ്പാടുകള്‍ തീര്‍ക്കുക.
ചോദ്യക്കുരുക്കിനാല്‍
ചെകിടകം മൂടുക.
ചൂണ്ടുവിരല്‍ തുമ്പത്തെ
ഉയിരിനെ തളര്‍ത്തുക.
കണ്ണിലേയഗ്നിയെ
ഊതിക്കെടുത്തുക.
കൈകള്‍ രണ്ടിലും
കൂരിളേകുക.
കാഴ്ചയുടെ മോടിയില്‍
കൂര്‍പ്പിച്ച മുനകളാല്‍
എന്റെ കഴുത്തും അറുത്തെടുത്തീടുക.
ഒരു കയര്‍വട്ടം
എനിക്കായൊരുക്കുക.
തെളിവേതുമില്ലാതെ 
മണ്ണിട്ടുമൂടുക.