Friday, March 5, 2010

ഒരു വര്‍ഷം

ബൂലോകത്ത് ഒരു വര്‍ഷം


ഭൂലോകത്ത് മറ്റൊരു വര്‍ഷം.

രണ്ടും ഒന്നിച്ചു വന്നത് തികച്ചും യാദൃശ്ചികമല്ലെങ്കിലുംമനപ്പൂര്‍വമായിരുന്നില്ല.ബ്ലോഗ്‌ എന്താണെന്ന് പോലും അറിഞ്ഞു കൂടായിരുന്നകാലത്ത് സുഹൃത്ത്‌ അരുണ്‍ ആണ് സംഭവത്തിന്റെ ഒരു ഐഡിയ തന്നത്.അന്നുംമലയാളത്തില്‍ ഈ സംഗതി ഉണ്ടെന്നു അറിഞ്ഞിരുന്നില്ല. പിന്നെ നാട്ടുകാരന്‍സുഹൃത്ത്‌ ശ്രദ്ധേയന്‍‍ ആണ് ഈ രംത്തെക്ക് എല്ലാ വിധ സഹായങ്ങളുമായി കൂടെകൂടിയത്.2009 മാര്‍ച്ച് 8-നു ആദ്യ പോസ്റ്റിട്ട ശേഷം പിന്നെയും കുറെ കഴിഞ്ഞാണ്ചിന്തയെ കുറിച്ചറിയുന്നത്.ചിന്തയില്‍ പോസ്റ്റുകളിട്ട ശേഷം കുറച്ചാളുകളെങ്കിലുംവായിക്കാനും അഭിപ്രായം പറയാനും തുടങ്ങി.ഏറെ കമന്റുകള്‍ പ്രതീക്ഷിച്ചപോസ്റ്റുകള്‍ക്ക്‌ തീരെ കമ്മന്റുകള്‍ ലഭിക്കാതെ വന്നപ്പോള്‍ ചിലപ്പോനിരാശപ്പെട്ടെന്കിലും എഴുതാന്‍ തോന്നിയപ്പോഴൊക്കെ വീണ്ടും വീണ്ടും എഴുതികൊണ്ടേയിരുന്നിട്ടുണ്ട്.കവിതയും പ്രതികരണങ്ങളുമായി ആനുകാലികവിഷയങ്ങളില്‍ പരമാവധി ഇടപെടാന്‍ ശ്രമിചിട്ടുന്ടെന്നാണ് കരുതുന്നത്.ഒട്ടുമിക്കപോസ്റ്റുകളും,അത് കഥയോ കവിതയോ പ്രതികരണമോ ലേഖനമോ എന്ത് തന്നെആയാലും ഓടിച്ചു നോക്കാനും പലതിലും അഭിപ്രായം പറയാനും ശ്രമിക്കാറുണ്ട്.




അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമായി കൂടെ നടന്നു കൊണ്ടിരിക്കുന്നസുഹൃതുക്കള്‍ക്കെല്ലാം ഒരുപാട് നന്ദി.സംശയങ്ങള്‍ അപ്പപ്പോള്‍ തീര്‍ത്തു തന്നആദ്യാക്ഷരി' ബ്ലോഗ്‌,പോസ്റ്റുകള്‍ വായനക്കാരിലെതിച്ച 'ചിന്ത' അഗ്രിഗേറ്റര്‍-ഇവരെ പ്രത്യേകം സ്മരിക്കാതെ വയ്യ. '



ഇനിയും ഈ ചുരുള്‍ വഴി കടന്നു പോകണമന്ന അഭ്യര്‍ത്ഥനയോടെ.

Friday, February 26, 2010

പ്രേക്ഷകന്‍ ഞാന്‍-കാണുന്നുണ്ട്.



ഒരു തുള്ളി ദ്രവം
തെറിച്ചു വീണതത്രെ.
പേറ്റുനോവാല്‍ മാതൃത്വവും
മുലത്തുമ്പാല്‍ ബാല്യവും
ഒട്ടിപ്പിടിച്ചതത്രെ.
നടന്നതും തടഞ്ഞു വീണതും
പിന്നെ നേടിയെടുത്തതും.
കൊക്കയില്‍ വീണ്‌
വാനോളം
ഒടുങ്ങിപ്പോയെന്ന്.
കുഴിബോംബു പൊട്ടി
പട്ടിണിക്കോലങ്ങള്‍
വിശപ്പറിയാ ലോകം
കാണാന്‍ പോയെന്ന്.
ഒരു പാതിരാവില്‍
ഒരു ചെറിയ ചലനം.
പിന്നെ കുറെ നിശ്ചലതകള്‍.
കണ്ടു കൊണ്ടിരിക്കയാണ്
ഞാന്‍-പ്രേക്ഷകന്‍.
തൊട്ടാല്‍ പൊള്ളിയ
തൊലിപ്പുറങ്ങള്‍,
തിരയായടിച്ച്
മണല്‍ത്തരികളില്‍
ആര്‍ത്തൊടുങ്ങിയതും-പിന്നെ
തളര്‍ന്നതും
ചുക്കിച്ചുളിഞ്ഞതും.
കാണുന്നു തല്‍സമയം -
എന്നും ഞാന്‍ പ്രേക്ഷകന്‍.
മിഴികള്‍ തുറന്ന്
തലമുറകള്‍
ഫ്ലാഷ് ന്യുസുകളില്‍
ചടഞ്ഞിരിപ്പുണ്ടെന്ന്.
ഓരോ ഞാനും
നിന്റെ മരണത്തില്‍
കണ്ണ് തുടയ്ക്കുന്നുന്ടെന്ന്.

Tuesday, February 16, 2010

മൈ നൈം ഈസ്‌ ഖാന്‍(i'm not a terrorist)

(മുമ്പ് പബ്ലിഷ് ചെയ്തതാണ്..പുതിയ പേരില്‍ വീണ്ടും )


മതത്തെ അറിയാത്ത ചിലരുടെ ചെയ്തികളുടെ പേരില്‍ ഒരു സമൂഹം മുഴുവന്‍ വേട്ടയാടപ്പെടുമ്പോള്‍

(പ്രചോദനം - 'മുസ്ലിം' .....സച്ചിദാനന്ദന്‍ )

പിന്നെ അവര്‍ എന്നെ
തേടിയും വന്നു ...
പ്രതികരിക്കാന്‍ കഴിയാത്ത വിധം
എന്റെ ചൂണ്ടു വിരലും
അവര്‍ മുറിചെടുതിരുന്നു.
*******
എനിക്കുമുണ്ടായിരുന്നൊരു ബാല്യം.
ഉമ്മയുടെ മടിയില്‍ തല ചായ്ച്ചുറങ്ങിയ
പാഠ പുസ്തകങ്ങളിലെ കുട്ടിക്കാലം.
പഠിച്ചതെല്ലാം മനുഷ്യനെ കുറിച്ചായിരുന്നു.
നിറവാര്‍ന്ന മനുഷ്യ സ്നേഹത്തെ കുറിച്ച്.
********
ഇന്നിവിടെ ഈ അഴികളില്‍
ഞാനൊരു ഭീകര വാദിയാണ്.
ഹൃദയത്തിലുരുവിടും ബാങ്കുകള്‍
അയല്‍കാരനെ വെട്ടി നുറുക്കും
മന്ത്രങ്ങളായി മാറ്റുന്നവന്‍ .
ചിന്തകളെ നയിക്കും സൂക്തങ്ങള്‍
സുഹൃത്തിന്‍ കഴുത്തില്‍
കടാരയായ്‌ ആഴ്ത്തുന്നവന്‍ .
നീട്ടിവളര്‍ത്തും താടിയിലും
അറബിപ്പെരിലും
നെറ്റിയില്‍ മിന്നും നിസ്കാരതഴംബിലും
സമൂഹമലക്കപ്പെടും കാലം.
മാപ്പിളപ്പാട്ടിലും ഗസലിലും
ഒപ്പന തന്‍ ചുവടിലും
കത്തിയും ബോംബും
നിറയും നേരം.
നെഞ്ചില്‍ തിളയ്ക്കുന്നത്‌
നുരയായ്‌ പതയ്ക്കും
രക്തമല്ല .
ഒരിറ്റു കണ്ണുനീരാണ്-
അയല്‍കാരന്റെ ഒട്ടിയ വയറില്‍
സുഖിക്കുന്നവന്‍
നിഷേധിയെന്നോതിയ
തത്വങ്ങള്‍
മഴയായ്‌ പതിക്കുകയാനിവിടെ.
ഇനിയും തളരാതെ
നില്‍ക്കുമീ വഴികളില്‍
വഴികാട്ടിയായീ
ഗ്രന്ഥമുള്ളത്രയും.