Tuesday, April 20, 2010
വീണ്ടുമൊരു ബോംബ്
പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വീണ്ടും ആഘോഷ നിമിഷങ്ങള്‍.വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന ഐ പീ എല്‍ മത്സരങ്ങള്‍ക്കിടയില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളി കാണാന്‍ പോയ സുഹൃത്ത് പുറത്തു ഒരു അമിട്ട് പൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ വിളിച്ചതാണെന്നെ.സംഭവമെന്തെന്നരിയാന്‍.ടി വി തുറന്നപ്പോള്‍ ജനരേറ്റര്‍ പോട്ടിതെരിച്ചതാനെന്ന ആദ്യ ന്യൂസ് കേട്ടപ്പോ ഒരു സമാധാനം.പിന്നെ പയ്യെ വാര്‍ത്ത മാറി മറിയാന്‍ തുടങ്ങി.ബോംബ് പൊട്ടിയതാണത്രേ.ഓരോ ബോംബു പൊട്ടുമ്പോഴുമെന്ന പോലെ ഇത്തവണ ഏതു നസീറും നാസറും മുജാഹിദീനുമാണ് ഇതിനു പിന്നിലെന്ന സംശയവും ഉറപ്പും ഫ്ലാഷ് ന്യൂസുകളില്‍ ഒഴുകിക്കൊണ്ടേ ഇരിക്കുന്നു.ഇതൊന്നും ഒരു പുതുമയല്ലാത്തത് കൊണ്ട് ചാനലുകലോരോന്നായി മാറ്റി നോക്കി.എവിടെയങ്കിലും മറ്റെന്തെങ്കിലും പറയുന്നുണ്ടോ എന്ന്.ഒടുവില്‍ വാതുവെപ്പുകാര്‍ മുംബൈയുടെ സെമി ഫൈനല്‍ മാച്ച് ഹോം ഗ്രൗണ്ടില്‍ നടക്കാന്‍ വേണ്ടി ചെയ്തതാകാനും സാധ്യതയുണ്ടെന്ന നിരീക്ഷണം കര്‍ണ്ണാടക ആഭ്യന്തര മന്ത്രി പങ്കു വെച്ചപ്പോള്‍ ഇവിടെയെങ്കിലും ശരിയായ അന്വേഷണം നടക്കുമെന്ന ഒരു ചെറിയ ആശ്വാസം എനിക്കുമുണ്ട്.പക്ഷെ കേന്ദ്രസേന ഇന്ത്യന്‍ മുജാഹിദീനെ തന്നെ ഉറപ്പിച്ചു വെച്ചിരിക്കുകയാനെന്നാണ് കേള്‍ക്കുന്നതു.ചെയ്തത് ആരായാലും സത്യം പുറത്തു കൊണ്ട് വരണം.എന്നാല്‍ ആദ്യമേ രചിച്ച തിരക്കഥ ഇവിടെയും ആവര്‍ത്തിക്കുമോ എന്ന് നമുക്ക് കണ്ടറിയാം.
Labels:
പ്രതികരണം
Friday, March 5, 2010
ഒരു വര്‍ഷം
ബൂലോകത്ത് ഒരു വര്‍ഷം
ഭൂലോകത്ത് മറ്റൊരു വര്‍ഷം.
രണ്ടും ഒന്നിച്ചു വന്നത് തികച്ചും യാദൃശ്ചികമല്ലെങ്കിലുംമനപ്പൂര്‍വമായിരുന്നില്ല.ബ്ലോഗ് എന്താണെന്ന് പോലും അറിഞ്ഞു കൂടായിരുന്നകാലത്ത് സുഹൃത്ത് അരുണ്‍ ആണ് സംഭവത്തിന്റെ ഒരു ഐഡിയ തന്നത്.അന്നുംമലയാളത്തില്‍ ഈ സംഗതി ഉണ്ടെന്നു അറിഞ്ഞിരുന്നില്ല. പിന്നെ നാട്ടുകാരന്‍സുഹൃത്ത് ശ്രദ്ധേയന്‍ ആണ് ഈ രംത്തെക്ക് എല്ലാ വിധ സഹായങ്ങളുമായി കൂടെകൂടിയത്.2009 മാര്‍ച്ച് 8-നു ആദ്യ പോസ്റ്റിട്ട ശേഷം പിന്നെയും കുറെ കഴിഞ്ഞാണ്ചിന്തയെ കുറിച്ചറിയുന്നത്.ചിന്തയില്‍ പോസ്റ്റുകളിട്ട ശേഷം കുറച്ചാളുകളെങ്കിലുംവായിക്കാനും അഭിപ്രായം പറയാനും തുടങ്ങി.ഏറെ കമന്റുകള്‍ പ്രതീക്ഷിച്ചപോസ്റ്റുകള്‍ക്ക് തീരെ കമ്മന്റുകള്‍ ലഭിക്കാതെ വന്നപ്പോള്‍ ചിലപ്പോനിരാശപ്പെട്ടെന്കിലും എഴുതാന്‍ തോന്നിയപ്പോഴൊക്കെ വീണ്ടും വീണ്ടും എഴുതികൊണ്ടേയിരുന്നിട്ടുണ്ട്.കവിതയും പ്രതികരണങ്ങളുമായി ആനുകാലികവിഷയങ്ങളില്‍ പരമാവധി ഇടപെടാന്‍ ശ്രമിചിട്ടുന്ടെന്നാണ് കരുതുന്നത്.ഒട്ടുമിക്കപോസ്റ്റുകളും,അത് കഥയോ കവിതയോ പ്രതികരണമോ ലേഖനമോ എന്ത് തന്നെആയാലും ഓടിച്ചു നോക്കാനും പലതിലും അഭിപ്രായം പറയാനും ശ്രമിക്കാറുണ്ട്.
അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമായി കൂടെ നടന്നു കൊണ്ടിരിക്കുന്നസുഹൃതുക്കള്‍ക്കെല്ലാം ഒരുപാട് നന്ദി.സംശയങ്ങള്‍ അപ്പപ്പോള്‍ തീര്‍ത്തു തന്നആദ്യാക്ഷരി' ബ്ലോഗ്,പോസ്റ്റുകള്‍ വായനക്കാരിലെതിച്ച 'ചിന്ത' അഗ്രിഗേറ്റര്‍-ഇവരെ പ്രത്യേകം സ്മരിക്കാതെ വയ്യ. '
ഇനിയും ഈ ചുരുള്‍ വഴി കടന്നു പോകണമന്ന അഭ്യര്‍ത്ഥനയോടെ.
Labels:
വാര്‍ത്ത
Friday, February 26, 2010
പ്രേക്ഷകന്‍ ഞാന്‍-കാണുന്നുണ്ട്.

ഒരു തുള്ളി ദ്രവം
തെറിച്ചു വീണതത്രെ.
പേറ്റുനോവാല്‍ മാതൃത്വവും
മുലത്തുമ്പാല്‍ ബാല്യവും
ഒട്ടിപ്പിടിച്ചതത്രെ.
നടന്നതും തടഞ്ഞു വീണതും
പിന്നെ നേടിയെടുത്തതും.
കൊക്കയില്‍ വീണ്
വാനോളം
ഒടുങ്ങിപ്പോയെന്ന്.
കുഴിബോംബു പൊട്ടി
പട്ടിണിക്കോലങ്ങള്‍
വിശപ്പറിയാ ലോകം
കാണാന്‍ പോയെന്ന്.
ഒരു പാതിരാവില്‍
ഒരു ചെറിയ ചലനം.
പിന്നെ കുറെ നിശ്ചലതകള്‍.
കണ്ടു കൊണ്ടിരിക്കയാണ്
ഞാന്‍-പ്രേക്ഷകന്‍.
തൊട്ടാല്‍ പൊള്ളിയ
തൊലിപ്പുറങ്ങള്‍,
തിരയായടിച്ച്
മണല്‍ത്തരികളില്‍
ആര്‍ത്തൊടുങ്ങിയതും-പിന്നെ
തളര്‍ന്നതും
ചുക്കിച്ചുളിഞ്ഞതും.
കാണുന്നു തല്‍സമയം -
എന്നും ഞാന്‍ പ്രേക്ഷകന്‍.
മിഴികള്‍ തുറന്ന്
തലമുറകള്‍
ഫ്ലാഷ് ന്യുസുകളില്‍
ചടഞ്ഞിരിപ്പുണ്ടെന്ന്.
ഓരോ ഞാനും
നിന്റെ മരണത്തില്‍
കണ്ണ് തുടയ്ക്കുന്നുന്ടെന്ന്.
ഓരോ ഞാനും
നിന്റെ മരണത്തില്‍
കണ്ണ് തുടയ്ക്കുന്നുന്ടെന്ന്.
Labels:
കവിത
Subscribe to:
Posts (Atom)