Friday, October 9, 2009
ഒബാമ:ചിരിക്കാനും പഠിപ്പിക്കുന്നു
ഒന്നും പറയാനില്ല..
"ഒബാമയ്ക്ക് സമാധാന നോബല്‍ സമ്മാനം"
തുടങ്ങിക്കോ ചിരി-കൂട്ടച്ചിരി...
ഹ ഹ ഹ ഹ ഹ....
ഈ സമാധാനത്തിന്റെ അര്ത്ഥം..?
മാറ്റത്തിനുള്ള സ്വപ്‌നങ്ങള്‍ വിളിച്ചു പറയലോ അതോ,
പഞ്ചാര വര്ത്തമാനം പറഞ്ഞു ആളെ വീഴ്തലോ...?
എന്തായാലും കുറെ കാലത്തേക്ക് ചിരിക്കാന്‍ കായംകുളം എക്സ്പ്രസ്സും വാഴക്കൊടനെയും അരീക്കൊടനെയും നോക്കിപ്പോകേണ്ടതില്ല .
Labels:
നര്‍മ്മം
Thursday, October 1, 2009
വെറുതെ ഈ ജീവിതം
ഉറുമ്പുകള്‍ വട്ടം കൂടുന്നുണ്ട് .
കാലങ്ങളുടെ കരുതിവെപ്പുകളിലൂടെ
അവ പതിയെ അരിച്ചിരങ്ങുന്നുണ്ട്.
അലക്കിതകര്‍ത്ത
നാക്ക് ഞെരിഞ്ഞമരുന്നുണ്ട് .
ഉലകം അടക്കിപ്പിടിച്ചിരുന്ന കൈകള്‍ക്കുള്ളില്‍
ഒരുപാടിടങ്ങളാല്‍
കൂടുന്നുണ്ട് കാറ്റ്.
കടങ്ങള്‍ വട്ടമിടുന്നുണ്ട്
കുറ്റപത്രങ്ങള്‍ പാറിപ്പറക്കുന്നുണ്ട്.
കറുപ്പിച്ച മുടിയും
വെളുപ്പിച്ച പല്ലുകളും
കൊതിപ്പിച്ച കണ്ണുകളും
പുതപ്പിച്ച ഉടലും
കരിഞ്ഞമരുന്നുണ്ട്-
അരികില്‍ ചില കോലങ്ങള്‍
കാത്തിരിപ്പുണ്ട്-
കയറുകളുടെ വട്ടം
കഴുത്തില്‍ കോര്‍ത്ത്
അളവെടുക്കുന്നുണ്ട്.
കാലങ്ങളുടെ കരുതിവെപ്പുകളിലൂടെ
അവ പതിയെ അരിച്ചിരങ്ങുന്നുണ്ട്.
അലക്കിതകര്‍ത്ത
നാക്ക് ഞെരിഞ്ഞമരുന്നുണ്ട് .
ഉലകം അടക്കിപ്പിടിച്ചിരുന്ന കൈകള്‍ക്കുള്ളില്‍
ഒരുപാടിടങ്ങളാല്‍
കൂടുന്നുണ്ട് കാറ്റ്.
കടങ്ങള്‍ വട്ടമിടുന്നുണ്ട്
കുറ്റപത്രങ്ങള്‍ പാറിപ്പറക്കുന്നുണ്ട്.
കറുപ്പിച്ച മുടിയും
വെളുപ്പിച്ച പല്ലുകളും
കൊതിപ്പിച്ച കണ്ണുകളും
പുതപ്പിച്ച ഉടലും
കരിഞ്ഞമരുന്നുണ്ട്-
അരികില്‍ ചില കോലങ്ങള്‍
കാത്തിരിപ്പുണ്ട്-
കയറുകളുടെ വട്ടം
കഴുത്തില്‍ കോര്‍ത്ത്
അളവെടുക്കുന്നുണ്ട്.
Labels:
കവിത
Subscribe to:
Posts (Atom)