Saturday, September 19, 2009

ശശിയേട്ടന്റെ പെരുന്നാള്‍ കോള്

പെരുന്നാളിന്റെ ഓര്‍മ്മകള്‍ കൊണ്ടെത്തിക്കുക കായക്കൊടി എന്ന മനോഹരഗ്രാമത്തിന്റെ വഴിയോരങ്ങളിലാണ്.ഈദ്‌ ഗാഹിന്ടെ ഒരുമയും പുത്തന്‍ കുപ്പായത്തിന്റെ പ്രൌഡിയും ബിരിയാണിയുടെ മണവും കൂടെ മിക്സ്‌ ചെയ്തുള്ള ഒരു പ്രത്യേക സുഗന്ധമാണ് ഓര്‍മ്മകള്‍ക്ക്.ഓര്‍ക്കുന്തോറും മനസ്സിലൊരു സംതൃപ്തിയും നാവില്‍ വെള്ളവും പിന്നെ കണ്ണില്‍ ഒരിറ്റു തുള്ളിയും ഒന്നിച്ചു കൂടുന്ന ഒരവസ്ഥ .
29-
ആമത്തെ നോമ്പ് തുറന്നു കഴിയുമ്പോ തുടങ്ങും ആകാംക്ഷയുടെ നിമിഷങ്ങള്‍.പിന്നെ റേഡിയോ യുടെ മുന്നില്‍ ചെവി കൂര്‍പ്പിച്ചിരിക്കും.ചിലപ്പോ തുറക്കുമ്പോ ചെമ്പൈ വൈദ്യ നാഥ ഭാഗവരുടെ അതി ഗംഭീര കച്ചേരി യാകും.എന്നാലും കേട്ടിരിക്കും.അതിനിടയിലെപ്പോഴെന്കിലും ആകും പ്രത്യേക അറിയിപ്പ്-"ഇതു വരെ വിവരമൊന്നും ലഭിച്ചില്ല.അടുത്ത ബുള്ളറ്റിന്‍...."അപ്പൊ കാത്തിരിപ്പിന്റെ ദൈര്‍ഘ്യവും കൂടും.ഒടുവില്‍ മാസം കണ്ടില്ലെന്ന അവസാനത്തെ അറിയിപ്പ് വരുമ്പോ അന്ന് കൂടെ റാവീ നിസ്ക്കരിക്കണ്ടേ എന്ന ചിന്തയാകും ആദ്യം.പിന്നെ പിറ്റേന്നു രാവിലെ എണീക്കേണ്ട കാര്യം.നാളെ ഉറപ്പിചെന്ന വാര്ത്ത കിട്ടുമ്പോ ഉറക്കെ വിളിക്കാന്‍ തുടങ്ങും തക്ബീര്‍ ധ്വനികള്‍.ചെറിയ പെരുന്നാലാകുമ്പോ വിളിക്കല്പം ശക്തി കൂടും.പിന്നെ പള്ളി യിലേക്കുള്ള പോക്ക്.നോമ്പ് രാവുകളില്‍ പോകുന്നതിനേക്കാള്‍ ആവെശതോടെയാകും പോക്ക്.പള്ളിയില്‍ തക്ബീര്‍ വിളിയും ഇശാ നിസ്ക്കാരവും കഴിഞ്ഞാ പിന്നെ ഫിത്‌ര് സകാത്തിന്റെ അരി വിതരണമാണ്.ഇന്നേറ്റവും നഷ്ട ബോധം തോന്നുന്ന ഒരോര്‍മ്മ കൂടെയാനത്.ടെമ്പോ ലോറിയില്‍ ചെറിയ പാക്കെറ്റുകളാക്കിയ അറിയും കയറ്റി ഞങ്ങളെ ല്ലാവരും ലോറിയുടെ പിറകില്‍ കയറിയുള്ള യാത്ര.തമാശയും സൊറ പരചിലുകളുമായി പല ഗ്രൂപുകളുമായി നാട്ടില്‍ അരി ആവശ്യമുള്ള വര്‍ക്കൊക്കെ എത്തിച്ചു കൊടുക്കുന്ന യാത്ര.അങ്ങനെയൊരു സം ടിത സക്കാത്ത് വിതരണത്തില്‍ പിന്നീടെനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ വീട്ടിലും കയറുമ്പോഴും 'പിടി ' എന്ന് വിളിക്കുന്ന പായസം റെഡിയായി നില്‍ക്കുന്നുണ്ടാകും.പെരുന്നാള്‍ തലേന്നത്തെ സ്പെഷ്യല്‍ ആണ് വിഭവം.മൊത്തം വിതരണം കഴിഞ്ഞു ചിലപ്പോ മൂന്ന് നാല് മണി യൊക്കെ ആകുമ്പോഴാകും ഇറച്ചി വാങ്ങാനുള്ള പോക്ക്.എല്ലാം കഴിഞ്ഞു രാവിലെ എണീറ്റ്‌ പുതിയ കുപ്പായത്തിന്റെ തിളക്കവുമായി ഈദ് ഗാഹിലെ ത്തും.ഈദ് ഗാഹു കഴിഞ്ഞാ അടുത്ത് തന്നെയുള്ള പള്ളി യിലെക്കാവും യാത്ര.കമ്പനി ക്കാരധികവും അവിടെ യാനുണ്ടാവുക. എല്ലാവരും ഒത്തു ചേര്ന്നു ഈദ് മുബാറക്ക്‌ കൈമാറലും കെട്ടിപ്പിടുതവുമൊക്കെ കഴിഞ്ഞാണ് ഞങ്ങളുടെ യഥാര്‍ത്ഥ പെരുന്നാള്‍ ആരംഭം. ഞങ്ങള്‍ ഒരു പത്തോളം പേര്‍ ഗ്രൂപായി പിന്നെ കറക്കം തുടങ്ങുകയായി.മാസ് എന്ന് ഞങ്ങള്‍ സ്നേഹപൂര്വ്വം വിളിക്കുന്ന ഒരു സുഹൃതാവും ഗ്രൂപ്‌ ലീഡര്‍.ആദ്യം കൂട്ടത്തിലുള്ള എല്ലാവരുടെയും വീട് കവര്‍ ചെയ്യും.പിന്നെ നാട്ടിലുള്ള അറിയുന്നതും അറിയാത്തതുമായ എല്ലാ വീടുകളും.കയ്യില്‍ ഒരു കെട്ട് പടക്കം കരുതി വെച്ചിട്ടുണ്ടാകും,ഞങ്ങളുടെ വരവ് ഓരോ വീടുകളിലും അറിയിക്കാന്‍.എല്ലാ വീട്ടില്‍ നിന്നും കാര്യമായി തന്നെ എന്തെങ്കിലും കഴിക്കുകയും ചെയ്യും .ഇത്ര മാത്രം കഴിക്കാനുള്ള കപാസിറ്റി എങ്ങനെ ഒപ്പിച്ചു എന്നത് ഇന്നും അംഞാതമാണ്.ഒരിക്കല്‍ ഒരു സംഭവമുണ്ടായി.നടന്നു നടന്നു എവിടെയൊക്കെയോ എത്തിപ്പോയി. പതിവു പോലെ ഒരു വീട്ടിലെത്തി പടക്കവും പൊട്ടിച്ചു ഉള്ളില്‍ കയരിയിരിപ്പായി .കൂട്ടതിലാര്‍ക്കും അത്ര പരിചയമില്ല സ്ഥലം .വീട്ടുകാരന്‍ എങ്ങോട്ടോ പോവാനിരങ്ങിയതായിരുന്നു.ഞങ്ങളെ കണ്ടപ്പോ തിരിച്ചു കയറി.വിശേഷങ്ങളൊക്കെ തിരക്കി ഭക്ഷണവും വിളമ്പി.പെരുന്നാള്‍ വീടുകളില്‍ കാണാത്ത വിഭവമായിരുന്നു അവിടെ.പുട്ടും കടലയും.ഒരു വരൈറ്റി ആകട്ടെ എന്നവര്‍ വിചാരിച്ചു കാണും എന്ന് വിചാരിച്ചു ഞങ്ങള്‍ അതും അടിച്ച് കയറ്റി യാത്രയും പറഞ്ഞിറങ്ങി.അയാളും ഞങ്ങടെ കൂടെ ഇറങ്ങി വന്നു.എങ്ങോട്ടാണെന്ന് ചോതിച്ചപ്പോ അടുത്ത വീട്ടില്‍ പെരുന്നാളിന് ക്ഷണമുണ്ടെന്നും ഇന്നു ഭക്ഷണം അവിടെയാണെന്നും.അയാളുടെ പേരു ചോദിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്-ശശി .പെരുന്നാളില്ലാത്ത ശശിയേട്ടന്റെ പെരുന്നാള്‍ കോളിന്റെ രുചി ഇന്നും വായില്‍ വെള്ളപ്പൊക്കം തീര്‍ക്കുന്നുണ്ട്.
അങ്ങനെ വീട് സന്ദര്‍ശനം കഴിഞ്ഞു രാത്രി വീടിലെതിയാല്‍ പിന്നെ നല്ല ഒരുറക്കം.തിന്നതിന്റെ ക്ഷീണം തീരും വരെ-പിന്നെ കാത്തിരിപ്പാണ് അടുത്ത പെരുന്നാള് വരെ.

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ്‌ മുബാറക്ക്‌.

Thursday, September 17, 2009

തരൂരും പോത്ത്‌വണ്ടിയും


"വിശുദ്ധ പശുക്കളോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു തന്റെ അടുത്ത കേരള യാത്ര പോത്ത്‌ വണ്ടിയിലാക്കും"..കോണ്‍ഗ്രസിന്റെ പുതിയ വി ഐ പി അവതാരം ശശി തരൂരിന്റെതാണ് ഈ പരിഹാസ വാക്കുകള്‍. ചെലവു ചുരുക്കല്‍ ചടങ്ങുകളുടെ ഭാഗമായി ഗാന്ധിജിയുടെ പിന്മുറക്കാരോട് സെവെന്‍ സ്ടാറിന്റെ പട്ടു മെത്തയില്‍ നിന്നു ഒരല്പം താഴേക്ക് ഒതുങ്ങിക്കിടക്കാന്‍ പാര്‍ട്ടിയുടെ നിര്ദ്ദേശം വന്നപ്പോള്‍ സായിപ്പിന്റെ സംസ്കാരം മാത്രം ശീലിച്ച തരൂരിനത് പിടിച്ചില്ല. പോത്തിനെയും പശുവിനെയും മേയ്ച്ചു നടക്കുന്ന ജന ലക്ഷങ്ങള്‍ വോട്ടു ചെയ്തു തലസ്താനതെക്കയച്ചതിന്റെ നന്ദി പോത്ത് വണ്ടിയിലുള്ള ജന സമ്പര്‍ക്ക യാത്ര കൊണ്ടു തന്നെ തീര്‍ക്കാമെന്നാകുമോ ...?

പിന്കുറിപ്പ്: "കൊണ്ഗ്രെസ്സിലും വിശുദ്ധ പശുക്കളോ ....?ജനങ്ങളുടെ കണ്ണില്‍ പോടിയിടാനാനെന്കിലും വിശുദ്ധ പശു ചമഞ്ഞു ചിലരെങ്കിലും താമസം സെവെന്‍ സ്റ്റാറില്‍ നിന്നും ഫൈവിലെക്കു മാറ്റിയെന്നാണ് അറിവ്.ഗാന്ധിജിയുടെ പാതയിലേക്കുള്ള തിരിച്ചു പോക്കാകുമോ ....?

Friday, September 11, 2009

അര്‍ജന്റീന പുറത്തേക്ക്..?


ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങളിലേക്ക് ഇനിയും നാളുകളേറെ.പക്ഷെ കാത്തിരുപ്പിനു മുഷിപ്പുണ്ടാക്കുന്ന രീതിയിലെക്കാണ് കാര്യങ്ങളുടെ പോക്ക്.ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബാളിന്റെ ദ്രിശ്യ ചാരുത കളിക്കളത്തില്‍ പ്രകടമാക്കുന്ന മറഡോണയുടെ നാട്ടുകാര്‍ മറഡോണയുടെ കീഴില്‍ തന്നെ പുറത്തേയ്ക്കുള്ള വഴികളിലെകാണെന്നു തോന്നുന്നു.തുടര്‍ച്ചയായ മത്സരങ്ങള്‍ തോറ്റ അര്‍ജെന്റിനയ്ക്ക് ഇനി അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാലും സാധ്യത മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും.ഫുട്ബാളിനെ സ്നേഹിക്കുന്ന ആര്ക്കും ഈ വാര്ത്ത അത്യന്തം വിഷമകരം തന്നെ.റിക്വല്‍മ്യെ-യെ പോലുള്ള ഒരു പ്ലേ-മേക്കറുടെ അഭാവമാണ് അര്‍ജെന്റീന നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.രിക്വെല്മിയെ ടീമില്‍ തിരിച്ചു കൊണ്ടു വരികയല്ലാതെ ഇനി വിജയ വഴിയില്‍ തിരിച്ചു വരാന്‍ മറ്റു മാര്‍ഗമില്ല.2002 ലോക കപ്പില്‍ പുറത്താകുമെന്ന അവസ്ഥയില്‍ തിരിച്ചു വരികയും ഒടുവില്‍ കപ്പും കൊണ്ടു പോവുകയും ചെയ്ത ബ്രസീലിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ ചില പ്രതീക്ഷകള്‍ ഇല്ലാതില്ല..

Friday, September 4, 2009

"ഖുര്‍ആനിലെക്ക് ,വെളിച്ചത്തിലേക്ക്"


''വായിക്കുക,നിന്നെ സൃഷ്‌ടിച്ച
നിന്റെ നാഥന്റെ നാമത്തില്‍..."
ജനസമൂഹങ്ങളെ ഇളക്കി മറിച്ച
വിപ്ലവ കാവ്യങ്ങള്‍
ഇനി
ഹൃദയത്തിന്റെ അരക്ഷിതതത്വത്തില്‍ നിന്നും
അലമാരയുടെ ഭദ്രതയിലേക്ക്.
വെളിച്ചം കൈകളിലേന്തി
ഇരുട്ടില്‍ തപ്പും ജനസമൂഹമേ-
ഒന്നെടുത്തു മറിച്ചു നോക്കുക,
മുന്നില്‍ നയിക്കേണ്ട
സൂചകങ്ങള്‍.
കറ പുരണ്ട കൈകളിലും
ഇരുളടഞ്ഞ ചിന്തകളിലും
ചിതലെടുത്ത സ്വപ്നങ്ങളിലും
ഇനി ,
നാളെയുടെ ലോകം
കേള്‍ക്കാന്‍ കൊതിക്കുന്നു
ഖുര്‍ആന്‍ തുറക്കും
ദൃശ്യ വിസ്മയം.
കാണാന്‍ തുടികുന്നൊരാപ്തവാക്യങ്ങള്‍ .
വസന്ത സ്വപ്നത്തിന്‍
ജനലഴികള്‍ വഴി
ഇനി നമുക്കു മുന്നേറാം.
"ഖുര്‍ആനിലെക്ക് ,വെളിച്ചത്തിലേക്ക്"

റോഡുകള്‍ മൃഗങ്ങള്‍ക്കോ മനുഷ്യര്‍ക്കോ ...?

അഞ്ചു മണിക്കൂറോളം ബന്ദിപ്പൂര്‍ വനത്തിനരികെ ചൊറിയും കുത്തിയിരിക്കേണ്ടി വന്ന എന്റെ ഒരു സുഹൃത്തിന്റെ അനുഭവ സാകഷ്യമാണ് ഇതെഴുതാന്‍ പ്രേരകം.

കാലാ കാലങ്ങളായി ബാംഗ്ലൂര്‍ മലയാളികളുടെ ആശ്രയമായിരുന്ന മൈസൂര്‍ -ബത്തേരി റോഡില്‍ ബന്ദിപ്പൂര്‍ വനഭാഗത്ത്‌ റോഡ്‌ ഗതാഗതം സ്തംഭിപ്പിച്ച നടപടി തീര്ത്തും പ്രതിഷേധാര്‍ഹം തന്നെ.വന്യ ജീവികളുടെ സ്വൈര്യ വിഹാരത്തെ തടസ്സപ്പെടുത്തുന്നു എന്ന ന്യായം ഉയര്‍ത്തുമ്പോള്‍ എത്ര മനുഷ്യരെയാണ് അത് ബാധിക്കുനത് എന്ന മറു ചോദ്യത്തെ വില വെക്കാത്ത അവസ്ഥയാണ് ഇവിടെ സംജാതമാകുന്നത്. മലബാര്‍ മേഖലയിലേക്ക് കൂടുതലായും പച്ചക്കറി പോലുള്ള പല ചരക്കുകളും കൊണ്ടു പോകാനും തിരിച്ചു മത്സ്യം തുടങ്ങി പല സാധനങ്ങളും ബാന്ഗ്ലൂരില്‍ എത്തിക്കാനും വ്യാപാരികള്‍ ആശ്രയിക്കുന്നത് ഈയൊരു പാതയാണ്.കൂടാതെ ഐ ടി പ്രോഫെഷണലുകളും കച്ചവടക്കാരുമുള്‍പ്പെടെ നിരവധി പേരാണ് ഈ വഴി ദിവസവും കടന്നു പോകുന്നത്. വനവും വന്യ മൃഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. റോഡിനിരുവശവും വേലികള്‍ കെട്ടി അവയെ സംരക്ഷിക്കാവുന്നതാണ്. എന്നാല്‍ മനുഷ്യ ജീവിതത്തിന്റെ വഴ‌ി മുടക്കി തന്നെ വേണം ഈ സംരക്ഷണം എന്നത് അല്പം കടന്ന കൈ തന്നെ .

കുറിപ്പ്: ഇതിനിടയില്‍ കര്‍ണാടക രെജിസ്ട്രേഷന്‍ ഉള്ള ചില വണ്ടികള്‍ എമാന്മാര്‍ക്ക് കൈ മടക്കു കൊടുത്തു തടസ്സങ്ങള്‍ കൂടാതെ കടന്നു പോയെന്ന് സാക്ഷിയായ എന്റെ സുഹൃത്ത്.

Tuesday, September 1, 2009

ആശങ്കയുടെ ഓണം

കാണം വില്‍ക്കാന്‍ ചന്തയില്‍ ചെന്നു.
ആസിയാന്റെ ബഹളം കണ്ടു മിഴിച്ചു നിന്നു.
കാണം വഴിയിലെറിഞ്ഞു ഓണം വാങ്ങാന്‍ പോയി.
പൊള്ളുന്ന ചന്ത കണ്ടപ്പോ
ഉണ്ണാതെ തിരിച്ചു പോന്നു.

മലയാളിക്കിത്‌ ആശങ്കയുടെ ഓണം.

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.