Friday, June 5, 2009

കുതിച്ചുയരുന്നതും തകര്‍ന്നടിയുന്നതും......

''ആദ്യം ഉയരാന്‍ തുടങ്ങും...
പിന്നെ വളരാനും.....
ഒടുവില്‍ തളരും....
പിന്നെ തകര്‍ന്നടിയും..... ''
ജീവിതം പഠിപ്പിച്ച പാഠങ്ങളാണ്....
ജീവിച്ചു തീര്‍ത്തയോരോ നിമിഷങ്ങളും.....

** ** ** **
ഉയരുന്നു
പിന്നെ ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി
(മലര്‍പ്പൊടിക്കാരന്റെ പകല്‍ക്കിനാവുകള്‍ )
ഉയരാന്‍ തുടങ്ങിയത് -
വാനോളം ,അതിനുമപ്പുരവും ....


വളരുന്നു
കുറെയേറെ ഗുണിചെടുക്കാന്‍ തുടങ്ങി
അതിലേറെ ഹരിക്കാനും...
അന്ത്യം ഒരുപാടു പൂജ്യങ്ങള്‍ ....
മുമ്പിലെവിടെയോ ഒന്നുന്ടാവുമാകും....
ഊഹങ്ങളാണിവ ....
കടലിനപ്പുരമുള്ള കാഴ്ചകള്‍
മനോഹരമത്രേ....
എന്റെ കണ്ണില്‍ കാണാമത്....
ഹൃദയം കൊണ്ടറിയുമത് ...
വിരലാല്‍ തഴുകുമത്.....

തളരുന്നു
എല്ലാം കുമിളകളത്രെ....
കടലിനപ്പുരം കണ്ടതും കേട്ടതും തൊട്ടരിഞ്ഞതുമെല്ലാം.....
ഒരു തുള്ളി പതിയെ നെഞ്ചോടു ചേര്‍ത്തു...
ഒരു കടല്‍ തന്നെ ഹൃദയത്തില്‍ എരിയാന്‍ തുടങ്ങി ...

തകര്‍ന്നടിയുന്നു
ഒടുവില്‍ കുഴി വെട്ടാന്‍ തുടങ്ങി
കേട്ടിപ്പൂട്ടിയ നാളെകളില്‍
മണ്ണിട്ട് മൂടാനും...
മുകളില്‍ ഊഹക്കണക്കുകളുടെ
മീസാന്‍ കല്ല്‌ ...
വാനോളവും അതിനപ്പുരവും
വളരുന്ന ഒരു ചെടിത്തണ്ടും-
ഇന്നലെകളുടെ ഓര്‍മ്മയ്ക്കായ് .....


3 comments:

ശ്രദ്ധേയന്‍ | shradheyan said...

''ആദ്യം ഉയരാന്‍ തുടങ്ങും...
പിന്നെ വളരാനും.....
ഒടുവില്‍ തളരും....
പിന്നെ തകര്‍ന്നടിയും..
പിന്നെയുമുയരും,
പതിരും കതിരും വേര്തിരിയും.
പതിര് കനലായെരിയും,
കതിര് കനവായ് വിരിയും..."

എഡിറ്റിയതല്ല, അങ്ങിനെ ആയിരിക്കണമല്ലോ പൂര്‍ണ്ണത?

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫാറൂഖില്‍ നിന്നും അക്ഷര കേരളം ഒരുപാട് പ്രതീക്ഷിക്കുന്നു. ആനുകാലികങ്ങളില്‍ നിന്നും മാറി നിന്നെങ്കിലും 'ബൂലോക'ത്തിന്റെ വിശാലതയില്‍ ഇനിയും ഒരുപാട് സൃഷ്ടികള്‍ ഉണ്ടാവട്ടെ. അഭിനന്ദനങ്ങള്‍... ഒപ്പം കൂടുന്നു, ആദ്യ അനുയായിയായി.

Unknown said...
This comment has been removed by the author.
Kasim Sayed said...

കൊള്ളാം.