Monday, March 9, 2009

ചുരുള്‍ക്കാഴ്ചകള്‍ .......

അഞ്ച് : പി എല്‍ ജ്വരമായി പടരുകയാണ്. ക്രിക്കെടിനോട് പണ്ടുള്ള ഭ്രാന്തന്‍ സമീപനമോന്നുമില്ലെന്കിലും പി എല്‍ ഒരു രസമാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം എല്ലാ കളിയും തോറ്റെങ്കിലും ക്കാന്‍ ചാര്‍ജര്‍സിന് തന്നെ ഇക്കുറിയും പിന്തുണ. ചെന്നൈ ശക്തമായ ടീമും ഡല്‍ഹി കിരീടം നേടാന്‍ സാധ്യത ഉള്ള ടീമുമാണെന്നു തോന്നുന്നു . കാത്തിരുന്നു കാണാം .നാല് : തിരഞ്ഞെടുപ്പ് കാലമാണിത്.ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആശയപരമായി താല്പര്യമില്ലെന്കിലും രാഷ്ട്രീയം പറഞ്ഞിരിക്കല്‍ രസകരമാണ് .കേരളത്തിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴുവന്‍ നിറയുന്നത് മദനിയും മതമൌലിക ശക്തികളും അവയുടെ കൂട്ടുകെട്ടുകളും തന്നെ . മാധ്യമങ്ങള്‍ തകര്താടുകയാണ്‌ ഓരോ രംഗങ്ങളും. മദനി ഭീകര വാദിയാണോ അല്ലയോ എന്ന ചര്‍ച്ചയില്‍ കേരള രാഷ്ട്രീയം ഒതുങ്ങിക്കൂടുമ്പോള്‍ കാണേണ്ട പല കാഴ്ചകളും നാം കാണാതെ പോകുന്നു . വിലക്കയറ്റവും സാമ്രാജ്യത്വവും ഭീകരാക്രമണങ്ങളും ഫാഷിസ്റ്റ്‌ ഭീകരതകളും നാം മറന്ന മട്ടാണ് . ഇവിടെയാണ്‌ രാഷ്ട്രീയം എന്നത്തേയും പോലെ വിജയിക്കുന്നത്, തിരഞ്ഞെടുപ്പിന് മുമ്പു തന്നെ .
മൂന്ന്: ഭീകരതയാണിന്നിന്റെ പ്രശ്നം . മതമോ ജാതിയോ നോക്കാതെ, സ്വന്തം അയല്‍ക്കാരനെ പട്ടിണിക്കിടുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്നു പറഞ്ഞ ഒരു പ്രവാചകന്റെ അനുയായികള്‍ മതത്തിന്റെ പേരില്‍നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചേ മതിയാകൂ .ഇസ്ലാം ഒരിക്കലും ഭീകരതയെ പ്രോത്സാതിപ്പിക്കുന്നില്ലെന്നു മാത്രമല്ല , ഒരു നിരപരാധിയെ കൊന്നവന്‍ ഒരു സമൂഹത്തെ മുഴുവന്‍ കൊന്നവന് തുല്യനാനെന്നാണ്‌ അതിന്റെ നിലപാട് . സ്വന്തതോടുള്ള ധര്‍മ്മ സമരമാണ് ജിഹാദിന്റെ ആദ്യപടി .

രണ്ട് : " ഒരു മഹാ മൌനവും രണ്ട് മൌനങ്ങള്‍ക്കിടയിലെ നാദവുമാണ് ഓംകാരം ." ഓസ്കാര്‍ വേദിയില്‍ റസൂല്‍ പൂക്കുറ്റി എന്ന മുസ്ലിം യുവാവ് ഇങ്ങനെ വിളിച്ചു പറഞ്ഞപ്പോള്‍ അവിടെ പ്രതിധ്വനിക്കുന്നത് മത സൌഹാര്‍ദ്ത്തിലധിഷ്ടിതമായ ഇന്ത്യന്‍ സംസ്ക്കാരം കൂടെയാണ് . നാണിച്ചു പോകുന്നത് നമ്മെ നയിക്കേണ്ട നമ്മുടെ മേലാളന്മാരും . ബുഷിന്റെ ചെരിപ്പു നക്കി ഒടുവില്‍ " ബുഷ് , നിന്നെ ഇന്ത്യന്‍ ജനത ആദരിക്കുന്നു " എന്ന് ഉളുപ്പില്ലാതെ വിളിച്ചു പറഞ്ഞ മന്‍മോഹന്‍ സിംഗ് തല താഴ്ത്തണം ഈ വാക്കുകളില്‍ .

ഒന്ന്: മഴയിലും പുഴയിലും പൂവിലും കാറ്റിലും സംഗീതം നിറച്ചു വെച്ചത് ദൈവമാണ് . മഴയെ രാഗമായ് പെയ്യിക്കാന്‍ , ഖാര്‍ഗ്ര്ങില്‍ താളമായ് ആഞ്ഞടിക്കാന്‍ , പുഴയില്‍ നേര്‍ത്തൊരു സ്വരം തീര്‍ക്കാന്‍ ..... ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാള്‍ക്കേ ഇതിനൊക്കെ കഴിയൂ ... അതാണ്‌ റഹ്മാന്‍ .....

2 comments:

Ganesh said...

Gr8 da.. Keep it going...

ARUN said...

Why you hate Bush so much?