ആറ് : തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നു. പ്രതീക്ഷകള്‍ക്കുമപ്പുരം കോണ്‍ഗ്രസ്സ് തരംഗം ആഞ്ഞടിച്ചിരിക്കുന്നു ഇന്ത്യ മുഴുവന്‍... വര്‍ഗീയ കക്ഷികളെ അകറ്റാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂ എന്ന തിരിച്ചറിവാകണം ജനങ്ങള്‍ കോണ്‍ഗ്രസില്‍ അര്‍പിച്ച ഈ വിശ്വാസം. ശക്തമായ സാമ്രാജ്യത്വ വിധേയത്വതിലധിഷ്ടിതമായ ഒരു ഭരണത്തിന് പകരം ഇന്ത്യയുടെ അഭിമാനവും അന്തസ്സും കാത്തു സൂക്ഷിക്കുന്ന രീതിയില്‍ ഇനിയൊരന്ജു വര്‍ഷം ഭരിക്കാനുള്ള തിരിച്ചറിവ് കോണ്‍ഗ്രസിന് ഉണ്ടാവുമെന്ന് നമുക്കു പ്രതീക്ഷിക്കാം .അങ്ങനെയെങ്കില്‍ നെഹ്‌റു യുഗത്തിലെക്കാവും കോണ്‍ഗ്രസിന്റെ തിരിച്ചു പോക്ക് .
കോണ്‍ഗ്രസിന്റെ വിജയത്തേക്കാള്‍ ശ്രദ്ധേയമാണ് ഇടതു കക്ഷികള്‍ക്കേറ്റ തിരിച്ചടി. തൊഴിലാളി വര്‍ഗങ്ങളുടെ വിയര്‍പ്പു കണങ്ങളില്‍ പടുതുയര്‍ത്തപ്പെട്ട പ്രസ്ഥാനം സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പേരില്‍ ആ ജനതയെ തന്നെ കൈവിടാന്‍ തുടങ്ങിയപ്പോള്‍ സാധാരണക്കാര്‍ക്ക് കോണ്‍ഗ്രെസ്സല്ലാതെ മറ്റൊരു രക്ഷയുമില്ലായിരുന്നു. ആണവ കരാറിനെതിരെ വളരെ ശക്തമായ നിലപാടെടുതപ്പോഴും നന്ദിഗ്രാമും ചെങ്ങറയും ഒടുവില്‍ ലാവലിന്‍ തര്‍ക്കങ്ങളും ജനങ്ങള്‍ വിഡ്ഢികളല്ലെന്ന ശക്തമായ താക്കീതാണ് ഇടതു കക്ഷികള്‍ക്ക് നല്കുന്നത്. സാമ്രാജ്യത്വത്തോടുള്ള ഒളിച്ചുകളിയും ഇടതു നിന്നു കൊണ്ടുള്ള വലതു പക്ഷ ചായ്‌വും ഒഴിവാകിടാത്ത കാലത്തോളം ജന മനസ്സില്‍ ഇനി ഇടതിന് സ്ഥാനമുണ്ടാകില്ല .
3 comments:
idathottu chinthikkunavar valare kuravanu, athukond thanney idath partikal angane mari chinthikkan nokumbol praharmelkunath svabhavikam
pakshey maruvashath valath chinthakalkkum, valathinte naythanthraparamaya kazhivukalkkum kittiya angeekaram
when people start losing faith in themselves and start believing that as an individual they can't withstand the competition from outside they start thinking left.quite natural!
ആ മഅദനിയെ കൂട്ടേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ...?
ഒരു മൂന്നു സീറ്റെങ്കിലും കൂടുതല്‍ കിട്ടിയേനെ...അത് ചെയ്തില്ലായിരുന്നേല്‍ ...
Post a Comment