Tuesday, July 7, 2009

....ചില ക്യാമ്പസ്‌ ചിത്രങ്ങള്‍...


നാലു കൊല്ലത്തെ കോളേജ് ജീവിതം തീര്ത്തു വെച്ച ചില ചിത്രങ്ങള്‍

കാല്‍വെയ്പ്:

കുറെ മുഖങ്ങള്‍
ചിന്തയിലാന്ടവ,
പല്ലുകള്‍ കാട്ടാതെ
ചിരിക്കുന്നവ,
കാല്‍വെയ്പില്‍ കണ്ടതിവയാണ്.
ചില കണ്ണുകള്‍
കലങ്ങിയിരിക്കുന്നു.
മറ്റു ചിലത് മിഴിച്ചു നില്‍ക്കുന്നവ.

ക്ലാസ്സ്‌ മുറി :

ആദ്യ ബെന്ചിനായുള്ള മത്സരം.
നിരാശപ്പെട്ട് പിന്നിലായവര്‍.
കടല്‍ കയ്കുംബിളിലൊതുക്കാന്
പാച്ചിലുകള്‍.
തിര പോലും കയ്യില്‍ തടയാതെ
വന്നപ്പോള്‍
പിന്നില്‍
തിര തോല്‍ക്കും പ്രളയം.

പ്രണയം :

വട്ടക്കന്ന വെച്ച
മുടി ചീകിയൊതുക്കിയ
മുന്നിലെ പുസ്തകത്തില്‍
എത്തി നോക്കുന്നതിനിടെ
കണ്ണ് തെറ്റി
കാണാന്‍ തുടങ്ങി-നിന്നെ
നീ അറിഞ്ഞില്ലെങ്കിലും .
കണ്ണുകളടയാതിരുന്നത്
നിനക്കു വേണ്ടിയാണ്,
എന്തെങ്കിലുമൊക്കെ
കുത്തിക്കുറിച്ചതും .
പിന്നെയെപ്പൊഴോ
അക്കേഷ്യാ തണലുകളില്‍
നിന്റെ ചുടു നിശ്വാസങ്ങലാല്‍
ഇലകsളനന്ങാന്‍ തുടങ്ങിയത്
ദൂരെ നിന്നും
നോക്കി കണ്ടു ഞാന്‍.
അവിടെ മരിക്കുന്നു പ്രണയം-
തുടര്ച്ചകളില്ലാതെ..

സമരം :

തൊണ്ട കീറി മുഴക്കിയ
മുദ്രാവാക്യങ്ങള്‍ .
തോളില്‍ കയ്യിട്ടു നടന്ന
സുഹൃത്തിനെ ചവിട്ടിയരച്ച
വിപ്ലവ ബോധം .
ഇന്നോര്‍ക്കുമ്പോള്‍ എല്ലാം
ഒരു ചിരിയിലോതുങ്ങുന്നു .
പാര്‍ട്ടിയും സമരവും
ശുഭ്ര പതാകയും
അതിലെ നക്ഷത്രവും.

ഹോസ്റ്റല്‍ :

ഉറങ്ങി തകര്‍ത്ത
പകലുകള്‍ .
കുടിച്ചും പുകച്ചും തള്ളിയ
രാവുകള്‍ .
കോളേജിന്‍ പടി കണ്ട
സമര നാളുകള്‍ .
ഒരുപാടു വിയര്‍പ്പു കണങ്ങളും
ഒരു തരം ഗന്ധവും
ഏറ്റു വാങ്ങി
അടുത്തയാള്‍ക്കു മറയേകാനൊ-
രുങ്ങുന്ന ഒരുകൂട്ടം ഷര്‍ട്ടുകള്‍,പാന്റുകള്‍ ..
ഉറക്കത്തില്‍ പോലും
കടന്നാക്രമിക്കുന്ന
മെസ്സിലെ കല്ലുകടികള്‍ .
പ്രായത്തിന്റെ വളര്ച്ചകളെ
ആനന്ദത്തിന്റെ തളര്ച്ചയാല്‍ നേരിടാന്‍
സ്ക്രീനില്‍ തെളിയുന്ന
നഗ്ന ചിത്രങ്ങള്‍ .

യാത്രാമൊഴി :

കാല്‍വെയ്പിലെ വ്യാകുലതകള്‍.
ക്ലാസ്സ്‌ മുറിയിലെ തിരയിളക്കങ്ങള്‍.
പ്രണയം തീര്‍ത്ത കലങ്ങി മറിയലുകള്‍.
സമരത്തിന്റെ നിര്‍വൃതി .
ഹോസ്റ്റലിന്റെ നഗ്ന സന്തോഷങ്ങള്‍.
കണ്ണുകള്‍ നനയാന്‍
ഇതില്‍ കൂടുതലെന്തു...?


9 comments:

ഫസല്‍ / fazal said...

oru kaalakhattathinte rekhaa chithram varachittirikkunnu..
manoaharamaayi thanne
congrats

അരുണ്‍ ചുള്ളിക്കല്‍ said...

കടല്‍ കയ്കുംബിളിലൊതുക്കാന്
പാച്ചിലുകള്‍.
തിര പോലും കയ്യില്‍ തടയാതെ
വന്നപ്പോള്‍
പിന്നില്‍
തിര തോല്‍ക്കും പ്രളയം.

ഈ വരികള്‍ നന്നായിരിക്കുന്നു

താരകൻ said...

ആഹഹഹ..നന്നായിരിക്കുന്നു.ആദ്യബെഞ്ചിനായുള്ള മത്സരം’ എന്ന പ്രയോഗം മാത്രം ദഹിച്ചില്ല..സാധാരണ പിൻബെഞ്ചിനാണ് മത്സരം ഉണ്ടാവാറ്.

Thallasseri said...

എല്ലാം ഇഷ്ടമായി, സമരമൊഴികെ. സമരമില്ലാത്ത കാമ്പസ്‌ പൂര്‍ണമാവില്ലെന്ന തോന്നലുകൊണ്ട്‌ ഏച്ചുകെട്ടിയ പോലെ തോന്നി.

ശ്രദ്ധേയന്‍ said...

ഹോസ്റ്റല്‍ ശരിക്കും അനുഭവിച്ചു... പോരട്ടെ ഇനിയും..

.......മുഫാദ്‌.... said...

ഫസല്‍
അരുണ്‍
താരക
തല്ലശ്ശേരി
ശ്രദ്ധേയന്‍
നന്ദി....ഒരുപാടൊരുപാട്...നിങ്ങളുടെ ഈ വാക്കുകള്‍ ഇനിയും
മുന്നോട്ട് പോകാന്‍ മനസ്സിനെ പാകപ്പെടുത്തുന്നു...

അരുണ്‍,
"കോളേജ് കവിതകള്‍ " ആണ് ഇങ്ങനെ
ഒരു ആശയം എനിക്ക് തന്നത് .നന്ദി ...

താരക ,
പിന്‍ ബെന്ചിന്റെ സുഖം അറിയാത്ത കുറെ ബുജികളായിരുന്നു ആദ്യമൊക്കെ . പിന്നെ അറിഞ്ഞു തുടങ്ങിയപ്പോ അവരും മെല്ലെ പിന്നോട്ടടിക്കാന്‍ തുടങ്ങി .

തല്ലശ്ശേരി
സമരമില്ലാത്ത ക്യാമ്പസ്‌ അപൂര്‍ന്നമാണെന്ന് തോന്നുന്നു.പാര്‍ട്ടിയോടുള്ള അഭിനിവേശമല്ല , സമരം വിളിക്കാനുള്ള ആവേശമായിരുന്നു പലരെയും പാര്ട്ടിയോടടുപ്പിച്ചത് .

ശ്രദ്ധേയന്‍
ശരിക്കും അനുഭവിച്ചത് കൂടാതെ മറ്റുള്ളവര്‍ അനുഭവിക്കുന്നത് കണ്ടും കൊണ്ടും അറിഞ്ഞതും ഉണ്ട് വരികളില്‍ ...

കുട്ടി said...

hey CETian :)

വയനാടന്‍ said...

താരകന്റെ അഭിപ്രായം തന്നെയാണു ആദ്യം തോന്നിയത്‌, പിന്നീടു മറുപടി വായിച്ചപ്പോൾ സന്തോഷമായി

നല്ല പോസ്റ്റ്‌

വിനയന്‍ said...

വളരെ വളരെ ഇഷ്ടായി...
വായിച്ചപ്പോള്‍ ഒരു 7 വര്‍ഷം പിന്നോട്ട് പോയ പോലെ!
ഓര്ംമ്മകളില്‍ നിറഞ്ഞ് നില്ക്കുന്ന കലാലയവും, ഹോസ്റ്റലും
യൂണിവേര്‍സിറ്റി പരീക്ഷ തുടങ്ങുന്നതിന് തൊട്ട് മുന്പത്തെ ദിവസം വരെ പരീക്ഷ‌ മാറ്റിവെക്കുമെന്ന പ്രതീക്ഷ!
മനോരമ ഓഫീസിലേക്കുള്ള ഫോണ്‍ വിളികള്‍!
ഒടുവില്‍ മാറ്റി വെക്കില്ല എന്നറിയുമ്പോള്‍ സിലബസിനു വേണ്ടിയുള്ള ഓട്ടം!
എല്ലാം; എത്രയോമനോഹരമായ നിമിഷങ്ങള്‍
ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍!

ഇനിയും നന്നായി എഴുതുക! ആശംസകള്‍!