Sunday, August 16, 2009

ഭാരതാംബയുടെ നെന്ചതെക്കൊരു നാണയതുണ്ട്

ഞാന്‍ സ്വതന്ത്രനാണ്
രാവില്‍
കടത്തിണ്ണ
ഭൂമിയോളം
കിടപ്പറയൊരുക്കും.
ചവറ്റുകുട്ട
അക്ഷയ പാത്രം
തീര്‍ക്കും .
സ്വപ്നങ്ങളെ
തച്ചുടക്കാന്‍
വരുന്ന
തെരുവ് നായ്ക്കള്‍-
അമ്മയെ കൊല്ലാനുള്ള
അഭിമാനിയുടെ പോരാട്ടം
കണ്ടു
സ്വാതന്ത്ര ദാഹിയായി
എന്‍
കാല്‍ക്കീഴില്‍
മുട്ടുമടക്കും.

രണ്ട്

സ്വതന്ത്രരാണ് ഞങ്ങള്‍ -
പൊടി പിടിച്ച വിപ്ലവകാരികള്‍.
ചിന്തകളെ പതപ്പിച്ച
രക്തവര്‍ണ്ണക്കൊടി
ബൂര്‍ഷ്വാസികള്‍ക്കായ്‌
മുനകൂര്‍ത്തു
ചരിത്രം
തിരിച്ചു കുത്തുമ്പൊഴും.

മൂന്ന്

മൂടുപടം കീറി
ശുക്ല മഴ വര്ഷിപ്പൊഴും-പിന്നെ
ഗര്‍ഭപാത്രം
പൊളിച്ചു
കുന്തമുനയില്‍
പാതിജീവനെ
കുത്തിയെടുത്തപ്പൊഴും
നിലവിളിച്ചുറക്കെ പറയട്ടെ-
ഞങ്ങള്‍ സ്വതന്ത്രരാണിവിടെ.

നാല്


ഇനി അടുത്ത ബജറ്റ് .
ആസിയാനും
എന്ട് യൂസറും
കഴിച്ചു വല്ല നാണയ തുണ്ടും
ബാക്കിയുണ്ടെങ്കില്‍
ഭാരതാംബയുടെ
നെന്ചതേക്കെറിഞ്ഞു
കൊടുക്കുക-
ചിരിക്കട്ടെ അവളും
സ്വാതന്ത്ര്യത്തിന്റെ
ചിരി.


Friday, August 7, 2009

"വരണ്ട മഴ"


മഴ പ്രകൃതിയുടെ സംഗീതമാണെന്ന്...

തകര്‍ത്തു

പെയ്യുകയായിരുന്നിവിടെ .
നിറഞ്ഞൊഴുകുന്ന തോടും
കരയില്‍,
ഒരു നാരിനറ്റത്ത്
കൊത്തി വലിക്കുന്ന
മീനിനെ തേടി
ഉപ്പില ചപ്പില്‍
മുടി നനയാതെ കാക്കുന്ന
കളിക്കൂട്ടുകാരും.
കുത്തൊഴുക്കില്‍
ഒലിച്ചിറങ്ങുന്ന
തേങ്ങയിലും മാങ്ങയിലും
ചത്ത കോഴിയില്‍ പോലും
ജീവിതം സ്വപ്നം
കാണുന്നവരുണ്ടത്രേ..


മഴ കിനാവുകളില്‍ ഇടിത്തീയായ് പെയ്യുന്നു...

പെയ്തുകൊന്ടെയിരുന്നപ്പോള്‍
പിന്നെ
ഒന്നു നിന്നിരിന്നെന്കിലെന്നു .
രസിപ്പിചൊടുവില്‍
പിടിച്ചു വലിചൊഴുക്കിക്കളയും-മഴ.
ഒരു തുള്ളിയില്‍
പൂവിട്ടു
പല തുള്ളിയില്‍
പടരുന്ന കിനാവുകളെ
ഒന്നിചൊഴുക്കുന്നൊരു
പിടച്ചില്‍.


വരണ്ട കിനാവുകള്‍

പുഴ കണ്ടത്
അക്ഷരക്കെട്ടുകള്‍ക്കിടയിലാണ്.
കണ്ണില്‍ തടഞ്ഞത്
തീരങ്ങളില്‍ വെയില്‍
കറുക്കുന്നതും
ജലകണങ്ങളില്‍
മണല്‍ തരികള്‍
ഒഴുകി നടക്കുന്നതും.
വയല്‍ വരണ്ടൊടുവില്‍
നെഞ്ച് കരിയാന്‍
തുടങ്ങിയതും - പിന്നെ
ഒരു കയര്‍ തുമ്പ്
ജീവന്റെ വില പറഞ്ഞതും.


ഒടുക്കം

തുടരുകയാണ്
ദുരന്തങ്ങള്‍-
കണ്ണീര്‍ തുള്ളിയില്‍
പൊട്ടിച്ചിരിക്കുന്ന
മനുഷ്യന്റെ
നിസ്സംഗതയും.

Monday, August 3, 2009

ശിഹാബ്‌ തങ്ങള്‍ തീര്‍ക്കുന്ന വിടവ്....


മൂര്‍ച്ചയേറിയ
വാക്കുകള്‍
ആള്‍ക്കൂട്ടത്തെ
സൃഷ്ടിച്ചേക്കാം.
വാക്കുകള്‍
നിലയ്ക്കുമ്പോള്‍
താളുകള്‍ പതിയെ
അടയാന്‍ തുടങ്ങും.
മൌനങ്ങളാല്‍,
ചിലപ്പോള്‍
മൃദുല വാക്കുകളാല്‍
സൌമ്യ ഭാവങ്ങളാല്‍
സമൂഹത്തെ
പിടിച്ചുകുലുക്കന്നവരത്രേ
യഥാര്‍ത്ഥ വിപ്ലവകാരികള്‍.
കേരള രാഷ്ട്രീയം
ഇനി കാണുന്ന
വിടവ്
ഒരുമയുടെ
നിത്യ ഹരിത
ഭാവങ്ങളാണ്.
തങ്ങളുടെ ഓര്‍മകള്‍ക്ക്
മുന്നില്‍
ഒരു തുള്ളി
കണ്ണീര്‍ പൊഴിച്ചു കൊണ്ടു....