മഴ പ്രകൃതിയുടെ സംഗീതമാണെന്ന്...
തകര്‍ത്തു
പെയ്യുകയായിരുന്നിവിടെ .
നിറഞ്ഞൊഴുകുന്ന തോടും
കരയില്‍,
ഒരു നാരിനറ്റത്ത്
കൊത്തി വലിക്കുന്ന
മീനിനെ തേടി
ഉപ്പില ചപ്പില്
മുടി നനയാതെ കാക്കുന്ന
കളിക്കൂട്ടുകാരും.
കുത്തൊഴുക്കില്‍
ഒലിച്ചിറങ്ങുന്ന
തേങ്ങയിലും മാങ്ങയിലും
ചത്ത കോഴിയില്‍ പോലും
ജീവിതം സ്വപ്നം
കാണുന്നവരുണ്ടത്രേ..
മഴ കിനാവുകളില്‍ ഇടിത്തീയായ് പെയ്യുന്നു...
പെയ്തുകൊന്ടെയിരുന്നപ്പോള്‍
പിന്നെ
ഒന്നു നിന്നിരിന്നെന്കിലെന്നു .
രസിപ്പിചൊടുവില്‍
പിടിച്ചു വലിചൊഴുക്കിക്കളയും-മഴ.
ഒരു തുള്ളിയില്‍
പൂവിട്ടു
പല തുള്ളിയില്‍
പടരുന്ന കിനാവുകളെ
ഒന്നിചൊഴുക്കുന്നൊരു
പിടച്ചില്‍.
വരണ്ട കിനാവുകള്‍
പുഴ കണ്ടത്
അക്ഷരക്കെട്ടുകള്‍ക്കിടയിലാണ്.
കണ്ണില്‍ തടഞ്ഞത്
തീരങ്ങളില്‍ വെയില്
കറുക്കുന്നതും
ജലകണങ്ങളില്‍
മണല്‍ തരികള്‍
ഒഴുകി നടക്കുന്നതും.
വയല്‍ വരണ്ടൊടുവില്‍
നെഞ്ച് കരിയാന്‍
തുടങ്ങിയതും - പിന്നെ
ഒരു കയര്‍ തുമ്പ്
ജീവന്റെ വില പറഞ്ഞതും.
ഒടുക്കം
തുടരുകയാണ്
ദുരന്തങ്ങള്‍-
കണ്ണീര് തുള്ളിയില്‍
പൊട്ടിച്ചിരിക്കുന്ന
മനുഷ്യന്റെ
നിസ്സംഗതയും.
തകര്‍ത്തു
പെയ്യുകയായിരുന്നിവിടെ .
നിറഞ്ഞൊഴുകുന്ന തോടും
കരയില്‍,
ഒരു നാരിനറ്റത്ത്
കൊത്തി വലിക്കുന്ന
മീനിനെ തേടി
ഉപ്പില ചപ്പില്
മുടി നനയാതെ കാക്കുന്ന
കളിക്കൂട്ടുകാരും.
കുത്തൊഴുക്കില്‍
ഒലിച്ചിറങ്ങുന്ന
തേങ്ങയിലും മാങ്ങയിലും
ചത്ത കോഴിയില്‍ പോലും
ജീവിതം സ്വപ്നം
കാണുന്നവരുണ്ടത്രേ..
മഴ കിനാവുകളില്‍ ഇടിത്തീയായ് പെയ്യുന്നു...
പെയ്തുകൊന്ടെയിരുന്നപ്പോള്‍
പിന്നെ
ഒന്നു നിന്നിരിന്നെന്കിലെന്നു .
രസിപ്പിചൊടുവില്‍
പിടിച്ചു വലിചൊഴുക്കിക്കളയും-മഴ.
ഒരു തുള്ളിയില്‍
പൂവിട്ടു
പല തുള്ളിയില്‍
പടരുന്ന കിനാവുകളെ
ഒന്നിചൊഴുക്കുന്നൊരു
പിടച്ചില്‍.
വരണ്ട കിനാവുകള്‍
പുഴ കണ്ടത്
അക്ഷരക്കെട്ടുകള്‍ക്കിടയിലാണ്.
കണ്ണില്‍ തടഞ്ഞത്
തീരങ്ങളില്‍ വെയില്
കറുക്കുന്നതും
ജലകണങ്ങളില്‍
മണല്‍ തരികള്‍
ഒഴുകി നടക്കുന്നതും.
വയല്‍ വരണ്ടൊടുവില്‍
നെഞ്ച് കരിയാന്‍
തുടങ്ങിയതും - പിന്നെ
ഒരു കയര്‍ തുമ്പ്
ജീവന്റെ വില പറഞ്ഞതും.
ഒടുക്കം
തുടരുകയാണ്
ദുരന്തങ്ങള്‍-
കണ്ണീര് തുള്ളിയില്‍
പൊട്ടിച്ചിരിക്കുന്ന
മനുഷ്യന്റെ
നിസ്സംഗതയും.
5 comments:
മുഫാദ് മഴതുള്ളികള്‍ നെഞ്ചിലേക്ക് ആഞ്ഞു പതിക്കുന്നുണ്ട്...
ഒന്ന് കുറുക്കാമായിരുന്നില്ലേ..
കണ്ണീര്ത്തുള്ളിയ്ക്ക് മഴത്തുള്ളിയുടെ നിറവും മണവും ലയവും...
നല്ല ഭാവസാന്ദ്രത....
കൊള്ളാം, എന്നാലും അൽപമൊന്നു ചുരുക്കാമായിരുന്നു.
ആശം സകൾ
പകല്‍ കിനാവന്
Thallasseri
സബിതാ ബാല
വയനാടന്‍
നന്ദി...ഹൃദയം നിറയെ...
എഴുത്തില്‍ വരള്‍ച്ച തീരെ ബാധിച്ചില്ല.മഴ തകര്‍ത്തു പെയ്തപ്പോള്‍, പുഴ നിറഞ്ഞോഴുകിയപ്പോള്‍ വാക്കുകളെയും പിടിച്ചു വെക്കാന്‍ കഴിഞ്ഞില്ല .
Post a Comment