Friday, September 4, 2009

റോഡുകള്‍ മൃഗങ്ങള്‍ക്കോ മനുഷ്യര്‍ക്കോ ...?

അഞ്ചു മണിക്കൂറോളം ബന്ദിപ്പൂര്‍ വനത്തിനരികെ ചൊറിയും കുത്തിയിരിക്കേണ്ടി വന്ന എന്റെ ഒരു സുഹൃത്തിന്റെ അനുഭവ സാകഷ്യമാണ് ഇതെഴുതാന്‍ പ്രേരകം.

കാലാ കാലങ്ങളായി ബാംഗ്ലൂര്‍ മലയാളികളുടെ ആശ്രയമായിരുന്ന മൈസൂര്‍ -ബത്തേരി റോഡില്‍ ബന്ദിപ്പൂര്‍ വനഭാഗത്ത്‌ റോഡ്‌ ഗതാഗതം സ്തംഭിപ്പിച്ച നടപടി തീര്ത്തും പ്രതിഷേധാര്‍ഹം തന്നെ.വന്യ ജീവികളുടെ സ്വൈര്യ വിഹാരത്തെ തടസ്സപ്പെടുത്തുന്നു എന്ന ന്യായം ഉയര്‍ത്തുമ്പോള്‍ എത്ര മനുഷ്യരെയാണ് അത് ബാധിക്കുനത് എന്ന മറു ചോദ്യത്തെ വില വെക്കാത്ത അവസ്ഥയാണ് ഇവിടെ സംജാതമാകുന്നത്. മലബാര്‍ മേഖലയിലേക്ക് കൂടുതലായും പച്ചക്കറി പോലുള്ള പല ചരക്കുകളും കൊണ്ടു പോകാനും തിരിച്ചു മത്സ്യം തുടങ്ങി പല സാധനങ്ങളും ബാന്ഗ്ലൂരില്‍ എത്തിക്കാനും വ്യാപാരികള്‍ ആശ്രയിക്കുന്നത് ഈയൊരു പാതയാണ്.കൂടാതെ ഐ ടി പ്രോഫെഷണലുകളും കച്ചവടക്കാരുമുള്‍പ്പെടെ നിരവധി പേരാണ് ഈ വഴി ദിവസവും കടന്നു പോകുന്നത്. വനവും വന്യ മൃഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. റോഡിനിരുവശവും വേലികള്‍ കെട്ടി അവയെ സംരക്ഷിക്കാവുന്നതാണ്. എന്നാല്‍ മനുഷ്യ ജീവിതത്തിന്റെ വഴ‌ി മുടക്കി തന്നെ വേണം ഈ സംരക്ഷണം എന്നത് അല്പം കടന്ന കൈ തന്നെ .

കുറിപ്പ്: ഇതിനിടയില്‍ കര്‍ണാടക രെജിസ്ട്രേഷന്‍ ഉള്ള ചില വണ്ടികള്‍ എമാന്മാര്‍ക്ക് കൈ മടക്കു കൊടുത്തു തടസ്സങ്ങള്‍ കൂടാതെ കടന്നു പോയെന്ന് സാക്ഷിയായ എന്റെ സുഹൃത്ത്.

No comments: