Friday, October 9, 2009

ഒബാമ:ചിരിക്കാനും പഠിപ്പിക്കുന്നു


ഒന്നും പറയാനില്ല..
"ഒബാമയ്ക്ക് സമാധാന നോബല്‍ സമ്മാനം"
തുടങ്ങിക്കോ ചിരി-കൂട്ടച്ചിരി...
ഹ ഹ ഹ ഹ ഹ....
ഈ സമാധാനത്തിന്റെ അര്ത്ഥം..?
മാറ്റത്തിനുള്ള സ്വപ്‌നങ്ങള്‍ വിളിച്ചു പറയലോ അതോ,
പഞ്ചാര വര്ത്തമാനം പറഞ്ഞു ആളെ വീഴ്തലോ...?
എന്തായാലും കുറെ കാലത്തേക്ക് ചിരിക്കാന്‍ കായംകുളം എക്സ്പ്രസ്സും വാഴക്കൊടനെയും അരീക്കൊടനെയും നോക്കിപ്പോകേണ്ടതില്ല .

9 comments:

.......മുഫാദ്‌.... said...

ഇറാക്ക് - ഇറാന്‍ - അഫ്ഗാന്‍ - ഫലസതീന്‍ - കയ്റോ പ്രഭാഷണം
ഏത് വേഷത്തിനാണാവോ അവാര്‍ഡ്‌..?എല്ലാം കോമെഡി കഥാപാത്രങ്ങള്‍...

അച്ചായന് said...

ഗാന്ധിക്കു കൊടുക്കാത്ത ഈ അവാർഡിന് ബുഷിന്റെ വില പോലും ഇല്ല പിന്നല്ലേ ഒബാമ

VEERU said...

മുഫാദേ..അപ്പ ഈ ‘സമാധാനം’ എന്നു പറയുന്ന സാധനത്തിന്റെ അർത്ഥം മാറ്റിയോ?? സത്യത്തിൽ ആൾക്ക് അർജ്ജുന അവാർഡല്ലേ കൊടുക്കേണ്ടിയിരുന്നതു??

ജോഷി said...

ചെറുപ്പത്തിൽ സ്കൂളിൽ വഴക്കുണ്ടാക്കാത്ത ദിവസം എന്റെ അമ്മൂമ്മ എനിക്കു മിഠായി വാങ്ങാൻ പൈസ തരുവാരുന്നു. പക്ഷേ ആ വകയിൽ അമ്മൂമ്മയ്ക്കു അധികം നഷ്ടമൊന്നും ഞാൻ വരുത്തിയിട്ടില്ല :)

ഇതിപ്പോ ഒരു വർഷം പുതിയ ആരേം ആക്രമിക്കാതിരുന്നതിനാണോ ആവോ ഈ അണ്ണന് പ്രൈസ് കിട്ടിയത്‌ !!!
_______________

nalini said...

നമുക്ക് കുറച്ചു കാത്തിരിക്കാം എന്നിട്ടു പോരേ കൂട്ടച്ചിരി ??

കനല്‍ said...

ഹ ഹ ഹ

ഇതൊക്കെ അഡ്വാന്‍സ് ആയും കൊടുക്കാമെന്നേ....

ചെറുക്കന്‍ “തല്ലുകൊള്ളി“ ആയി പോകരുതല്ലോ?
ഇല്ലേ....ആ ബുഷ് വാങ്ങി വച്ചതൊക്കെ അനുഭവിച്ച് തീരുന്നതിനു മുമ്പേ

Areekkodan | അരീക്കോടന്‍ said...

അപ്പോ ആ ആമ ഞമ്മളെ ബ്ലോഗിലേക്കുള്ള വഴിമുടക്കി അല്ലേ?

shahir chennamangallur said...

WE need to give an award to SaSi saar also. Things are going like that now.
I suggest Nelson Mandela international award this time

.......മുഫാദ്‌.... said...

അച്ചായന്‍
വീരു
ജോഷി
നന്ദി ...

കനല്‍
അത് നല്ല കാര്യം...അങ്ങനെയാണെങ്കില്‍...

അരീകോടന്‍
കുറച്ചു കാലം ഒബാമയും ചിരിപ്പിക്കട്ടെ.അദ്ദേഹതിനുമില്ലേ ആഗ്രഹങ്ങള്‍...

നളിനി
അവാര്‍ഡിന് കുറച്ചു കൂടെ കാത്തിരിക്കുന്നതല്ലേ ഭേദം...!!!

ശാഹിര്‍
പ്രകടനം വെച്ചു തീര്ച്ചയായും എന്തെന്കിലുംരു അവാര്‍ഡ്‌ കൊടുക്കണം.