Friday, March 5, 2010

ഒരു വര്‍ഷം

ബൂലോകത്ത് ഒരു വര്‍ഷം


ഭൂലോകത്ത് മറ്റൊരു വര്‍ഷം.

രണ്ടും ഒന്നിച്ചു വന്നത് തികച്ചും യാദൃശ്ചികമല്ലെങ്കിലുംമനപ്പൂര്‍വമായിരുന്നില്ല.ബ്ലോഗ്‌ എന്താണെന്ന് പോലും അറിഞ്ഞു കൂടായിരുന്നകാലത്ത് സുഹൃത്ത്‌ അരുണ്‍ ആണ് സംഭവത്തിന്റെ ഒരു ഐഡിയ തന്നത്.അന്നുംമലയാളത്തില്‍ സംഗതി ഉണ്ടെന്നു അറിഞ്ഞിരുന്നില്ല. പിന്നെ നാട്ടുകാരന്‍സുഹൃത്ത്‌ ശ്രദ്ധേയന്‍‍ ആണ് രംത്തെക്ക് എല്ലാ വിധ സഹായങ്ങളുമായി കൂടെകൂടിയത്.2009 മാര്‍ച്ച് 8-നു ആദ്യ പോസ്റ്റിട്ട ശേഷം പിന്നെയും കുറെ കഴിഞ്ഞാണ്ചിന്തയെ കുറിച്ചറിയുന്നത്.ചിന്തയില്‍ പോസ്റ്റുകളിട്ട ശേഷം കുറച്ചാളുകളെങ്കിലുംവായിക്കാനും അഭിപ്രായം പറയാനും തുടങ്ങി.ഏറെ കമന്റുകള്‍ പ്രതീക്ഷിച്ചപോസ്റ്റുകള്‍ക്ക്‌ തീരെ കമ്മന്റുകള്‍ ലഭിക്കാതെ വന്നപ്പോള്‍ ചിലപ്പോനിരാശപ്പെട്ടെന്കിലും എഴുതാന്‍ തോന്നിയപ്പോഴൊക്കെ വീണ്ടും വീണ്ടും എഴുതികൊണ്ടേയിരുന്നിട്ടുണ്ട്.കവിതയും പ്രതികരണങ്ങളുമായി ആനുകാലികവിഷയങ്ങളില്‍ പരമാവധി ഇടപെടാന്‍ ശ്രമിചിട്ടുന്ടെന്നാണ് കരുതുന്നത്.ഒട്ടുമിക്കപോസ്റ്റുകളും,അത് കഥയോ കവിതയോ പ്രതികരണമോ ലേഖനമോ എന്ത് തന്നെആയാലും ഓടിച്ചു നോക്കാനും പലതിലും അഭിപ്രായം പറയാനും ശ്രമിക്കാറുണ്ട്.




അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമായി കൂടെ നടന്നു കൊണ്ടിരിക്കുന്നസുഹൃതുക്കള്‍ക്കെല്ലാം ഒരുപാട് നന്ദി.സംശയങ്ങള്‍ അപ്പപ്പോള്‍ തീര്‍ത്തു തന്നആദ്യാക്ഷരി' ബ്ലോഗ്‌,പോസ്റ്റുകള്‍ വായനക്കാരിലെതിച്ച 'ചിന്ത' അഗ്രിഗേറ്റര്‍-ഇവരെ പ്രത്യേകം സ്മരിക്കാതെ വയ്യ. '



ഇനിയും ചുരുള്‍ വഴി കടന്നു പോകണമന്ന അഭ്യര്‍ത്ഥനയോടെ.

6 comments:

കൂതറHashimܓ said...

ഹാപ്പി ‘ബ്ലൊഗ്ത്ത്’ ഡേ... :)

പട്ടേപ്പാടം റാംജി said...

ആശംസകള്‍..

ശ്രീ said...

വാര്‍ഷികാശംസകള്‍!

ശ്രദ്ധേയന്‍ | shradheyan said...

വാര്‍ഷികാഘോഷങ്ങളില്‍ ഞാനും പങ്കുചേരുന്നു.

എന്നെ 'അനുസ്മരിച്ചതിനു' പ്രത്യേകം നന്ദി :)

( O M R ) said...

അപ്പോള്‍ അങ്ങനെയാണ് ഇങ്ങനെയൊക്കെ ആയതല്ലേ..
(നീണാള്‍ വാഴട്ടെ..)

അരുണ്‍ കരിമുട്ടം said...

വൈകി പോയ ആശംസ