Tuesday, April 20, 2010

വീണ്ടുമൊരു ബോംബ്

പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വീണ്ടും ആഘോഷ നിമിഷങ്ങള്‍.വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന ഐ പീ എല്‍ മത്സരങ്ങള്‍ക്കിടയില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളി കാണാന്‍ പോയ സുഹൃത്ത്‌ പുറത്തു ഒരു അമിട്ട് പൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ വിളിച്ചതാണെന്നെ.സംഭവമെന്തെന്നരിയാന്‍.ടി വി തുറന്നപ്പോള്‍ ജനരേറ്റര്‍ പോട്ടിതെരിച്ചതാനെന്ന ആദ്യ ന്യൂസ്‌ കേട്ടപ്പോ ഒരു സമാധാനം.പിന്നെ പയ്യെ വാര്‍ത്ത മാറി മറിയാന്‍ തുടങ്ങി.ബോംബ് പൊട്ടിയതാണത്രേ.ഓരോ ബോംബു പൊട്ടുമ്പോഴുമെന്ന പോലെ ഇത്തവണ ഏതു നസീറും നാസറും മുജാഹിദീനുമാണ് ഇതിനു പിന്നിലെന്ന സംശയവും ഉറപ്പും ഫ്ലാഷ് ന്യൂസുകളില്‍ ഒഴുകിക്കൊണ്ടേ ഇരിക്കുന്നു.ഇതൊന്നും ഒരു പുതുമയല്ലാത്തത് കൊണ്ട് ചാനലുകലോരോന്നായി മാറ്റി നോക്കി.എവിടെയങ്കിലും മറ്റെന്തെങ്കിലും പറയുന്നുണ്ടോ എന്ന്.ഒടുവില്‍ വാതുവെപ്പുകാര്‍ മുംബൈയുടെ സെമി ഫൈനല്‍ മാച്ച് ഹോം ഗ്രൗണ്ടില്‍ നടക്കാന്‍ വേണ്ടി ചെയ്തതാകാനും സാധ്യതയുണ്ടെന്ന നിരീക്ഷണം കര്‍ണ്ണാടക ആഭ്യന്തര മന്ത്രി പങ്കു വെച്ചപ്പോള്‍ ഇവിടെയെങ്കിലും ശരിയായ അന്വേഷണം നടക്കുമെന്ന ഒരു ചെറിയ ആശ്വാസം എനിക്കുമുണ്ട്.പക്ഷെ കേന്ദ്രസേന ഇന്ത്യന്‍ മുജാഹിദീനെ തന്നെ ഉറപ്പിച്ചു വെച്ചിരിക്കുകയാനെന്നാണ് കേള്‍ക്കുന്നതു.ചെയ്തത് ആരായാലും സത്യം പുറത്തു കൊണ്ട് വരണം.എന്നാല്‍ ആദ്യമേ രചിച്ച തിരക്കഥ ഇവിടെയും ആവര്‍ത്തിക്കുമോ എന്ന് നമുക്ക് കണ്ടറിയാം.

4 comments:

പള്ളിക്കുളം.. said...

: I

പട്ടേപ്പാടം റാംജി said...

ചാനല്‍ വാര്‍ത്തകള്‍ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ വിഷം കുടിക്കാന്‍ പോകുന്ന അവസ്ഥ...!

ശ്രദ്ധേയന്‍ | shradheyan said...

:(

shahir chennamangallur said...

തിരക്കഥ ആടിത്തീര്‍ക്കും എന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കെണ്ട എന്റെ സുഹൃത്തെ. ഏതോ പാവം തൊപ്പി/താടിക്കാരന്‍ കൂംമ്പിന്‌ ഇടി കൊള്ളാന്‍ വിധിക്കപ്പെട്ടിട്ടുണ്ടാവും. പ്രമോഷന്‍ കിട്ടേണ്ട വേട്ടനായ്ക്കള്‍ പുതിയ തെരുവുകള്‍ തേടി ഇറങ്ങിയിട്ടുണ്ടാവും ഇപ്പോള്‍.