Monday, May 10, 2010

കിനാലൂരില്‍ നടക്കുന്നത്

മോഹന്‍ലാലിന്റെ 'ഇവിടം സ്വര്‍ഗ്ഗമാണ്' എന്നാ ചിത്രത്തില്‍ ഭൂമാഫിയ ഒരു ഗ്രാമത്തെ ടൌണ്‍ഷിപ്പിന്റെ പേരില്‍ വശീകരിചെടുക്കുന്ന തന്ത്രം അതി മനോഹരമായി വരച്ചു വെച്ചിരുന്നു.സ്വര്‍ഗ്ഗ തുല്യമായ തന്റെ ഭൂമി ഒറ്റയാള്‍ പോരാട്ടത്തിലൂടെ മോഹന്‍ലാലിന്റെ കഥാപാത്രം വീണ്ടെടുക്കുവാന്‍ വേണ്ടി നടത്തുന്ന ചില ശ്രമങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.കിനാലൂരിലെ കാഴ്ചകള്‍ക്ക് ചിത്രവുമായുള്ള ബന്ധം ഭൂമാഫിയയുമായി ബന്ധപ്പെട്ട ചില ചചുറ്റിക്കളികളുടെ വാര്‍ത്തകളാണ്.ചിത്രത്തില്‍ നിന്ന് വിപരീതമായി ഭരണ വര്‍ഗത്തെ ചില നാടന്‍ സഖാക്കളോഴികെ ഒരു നാട് മുഴുവന്‍ വികസനങ്ങളുടെ പേരിലുള്ള ഈ മുതലെടുപ്പുകളെ ശക്തിയായി എതിര്‍ക്കുമ്പോള്‍ ഭരണകൂടം പോലീസിനെ ഉപയോഗിച്ച് സമാധാനപരമായ പ്രതിഷേധങ്ങളെ തകര്തെരിയാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

ജനകീയ ഐക്യ വേദിയുടെയും ജനജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന ഈ സമരത്തിന്റെ ആവശ്യകത തീര്‍ച്ചയായും പരിശോധിക്കപ്പെടെണ്ടത് തന്നെ. കിനാലൂരില്‍ എന്ത് സാധനമാണ് തുടങ്ങാന്‍ പോകുന്നത് എന്ന ചോദ്യത്തിന് ഒരു വ്യക്തമായ മറുപടി നല്‍കാന്‍ എളമരം സഖാവിന് ഇത് വരെ കഴിഞ്ഞിട്ടില്ലെന്നതന്നു കാതലായ ഒരു പ്രശനം.മലേഷ്യന്‍ കമ്പനിക്ക് വേണ്ടി സാറ്റ്ലൈറ്റ് സിറ്റിയാണ് വരാന്‍ പോകുന്നതെന്ന് ആദ്യം പറഞ്ഞു.പിന്നെ മെഡി സിറ്റിയാനെന്നായി.അവരുമായുള്ള കരാര്‍ കാലഹരണപ്പെട്ടപ്പോള്‍ ഫൂട്ട്വെയര്‍ പാര്‍ക്കാന് സ്ഥാപിക്കുന്നതെന്നു മാറ്റിപ്പറഞ്ഞു.ഇപ്പോള്‍ മന്ത്രി പറയുന്നത്‌ വ്യവസായ വകുപ്പിന്റെ 278 ഏക്കറില്‍ 78 ഏക്കര്‍ ഫൂട്ട്വെയര്‍ പാര്‍ക്കിനും 50 ഏക്കര്‍ കിന്ഫ്രാക്കും നീക്കി വെച്ചതാനെന്നാണ്.ബാക്കി 150 ഏക്കര്‍ കാണിച്ചാണ് നാലുവരിപ്പാതക്കായി മന്ത്രി വാശി പിടിക്കുന്നത്‌.ഇപ്പോള്‍ ഒരു ദുബായ്‌ കമ്പനിയുടെ പേര് കൂടെ പറഞ്ഞു കേള്‍ക്കുന്നു.പാര്‍ക്കിന്റെ കാര്യത്തില്‍ ഈയൊരു അനിശ്ചിതത്വം നിലന്ല്‍ക്കുമ്പോള്‍ നാലുവരിപ്പാതയുടെ കാര്യത്തില്‍ ഭരണകൂടം വാശി പിടിക്കുന്നതെന്താനെന്നതാണ് നാട്ടുകാര്‍ മൊത്തം ചോദിക്കുന്നത്. ജനകീയ ഐക്യ വേദി സമര്‍പ്പിച്ച ബദല്‍ പാതയെ പറ്റി ചര്‍ച്ച ചെയ്യാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ല.താമരശ്ശേരി മലോറത്തു നിന്ന് ചുരുങ്ങിയ ദൂരം റോഡുന്ടാക്കുന്നതിനു പകരം നൂറു കണക്കിന് ഏക്കര്‍ വയലുകളും അറുനൂറോളം വീടുകളും തകര്‍ത്തു എന്തിന്നാണ് ഈ വികസനം എന്നത് കിനാലൂര്‍ നിവാസികളെ പോലെ നമ്മെയും ചിന്തിപ്പിക്കെണ്ടാതുണ്ട്.

ഇതിനിടയില്‍ എളമരം കരീമിന്റെയും ജില്ല കളക്റ്റരുടെയും പ്രസ്താവനകളിലെ വൈരുധ്യവും ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.നാല് വരിപ്പാതയുടെ അലൈന്മേന്റ്റ്‌ തയ്യാറായിട്ടില്ലെന്നും സാധ്യതാ പഠനം മാത്രമാണ് നടക്കുന്നതെന്നുമാണ് മന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞത്.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ടസ്ട്രിയല്‍ ഗ്രോസ് സ്കീമില്‍ ഉള്‍പ്പെടുത്തി 10 വര്ഷം മുമ്പ് കിനാലൂരിലെ ഭൂമി ഏറ്റെടുത്തതാണെന്നും അലൈന്മേന്റ്റ്‌ തയാറാക്കി അതില്‍ മാളിക്കടവ്-ചേളന്നൂര്‍-കാക്കൂര്‍-കിനാലൂര്‍ 26 കിലോ മീറ്റര്‍ റോഡു ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദ്ദേശം നല്കിയതാനെന്നുമാണ് കളക്റ്റര്‍ പറയുന്നത്.ഇങ്ങനെ തികച്ചും നിഗൂഡമായ രീതിയിലുള്ള ചില സംഭവങ്ങളാണ് ജനങ്ങളെ സമര പദ്ധതിലേക്ക് അടുപ്പിക്കുനത്.

തങ്ങളെ മൊത്തം നേരിടുന്ന ഒരു പ്രശ്നമെന്ന നിലയില്‍ ഒരു നാട് മുഴുവന്‍ സമര രംഗത്തിറങ്ങിയപ്പോള്‍ 'ചാണക വെള്ള'മെന്ന അതിമാരകായുധം പ്രയോഗിച്ചത് 'മത മൌലിക വാദികളുടെ' കൂട്ടമാനെന്നും അവര്ക്ക് രാഷ്ട്രീയത്തിലേക്കുള്ള രംഗ പ്രവേശത്തിന് വേണ്ടിയാണിത് ചെയ്യുന്നതെന്നും മറ്റുമുള്ള വിഡ്ഢിത്തങ്ങള്‍ വിളിച്ചോതി സമരത്തെ സാമുദായിക വല്ക്കരിക്കാനുള്ള ശ്രമങ്ങളും ജനകീയ സമരങ്ങലോരുപാട് കണ്ടിട്ടുള്ളവരുടെ ഭാഗത്ത്‌ നിന്നുന്മുണ്ടാകുന്നു.

ഇപ്പോഴും കിനാലൂരിലെ ജനങ്ങള്‍ ജനങ്ങള്‍ ഭീതിയിലാണ്.രാത്രിയില്‍ പോലും പോലീസുകാരുടെ റോന്തു ചുറ്റലാണ് നാട് മുഴുവന്‍.150 പേര്‍ക്കെതിരെ വധ ശ്രമത്തിനു കേസെടുതാണ് പോലീസ് ഒരു ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്.ഒരുപാട് സമരങ്ങള്‍ കണ്ട കേരളത്തിന്റെ മണ്ണില്‍ ഈ സമരവും ഒരു വിജയം തന്നെയാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.അടുത്ത കാലത്തെ പ്ലാച്ചിമട,ചെങ്ങറ സമരങ്ങളുടെ വിജയം ഇവിടെയും ആവര്‍ത്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

15 comments:

കൂതറHashimܓ said...

അതെ

പട്ടേപ്പാടം റാംജി said...

മാധ്യമങ്ങളെ വിശ്വസിച്ച് എന്തെങ്കിലും പറയാന്‍ ഞാന്‍ അശക്തനാണ്.

ഹംസ said...

“ചാണകവെള്ള“മെന്ന അതിഭയങ്കരമായ ആ മാരകായുധം ഉപയോഗിച്ചതിനെ കുറിച്ച് മന്ത്രി പറഞ്ഞപ്പോള്‍ ഞാനും പേടിച്ചു പോയി എത്ര പേരെ കൊല്ലാം കഴിവുള്ള ബൊംബാണാവോ എന്നു ശങ്കിച്ചും പോയി. അടുത്ത കാലത്ത് ഇറങ്ങിയ സിനിമയായത് കൊണ്ട് ഇവിടം സ്വര്‍ഗമാണ് എന്നതിലെ കഥ മനസ്സില്‍ നിന്നും പോയിരുന്നില്ല ആ സിനിമയിലും ഒന്നും അറിയാത്ത ഒരു മന്ത്രിയുടെ പ്രസ്ഥവനയുണ്ട് അതുംകൂടി കൂട്ടി വായിച്ചപ്പോള്‍ ചിരിക്കാതിരിക്കാനും കഴിഞ്ഞില്ല.!!

sm sadique said...

വികസനം ജനങളുടെ കണ്ണീരും ചേരയും വിയർപ്പും അപഹരിച്ചുകൊണ്ടാകരുത്.
അവരുടെ അവകാശങളും ആവശ്യങളും അംഗീകരിച്ചു കൊണ്ടാകണം. സർക്കാർ
വില നോക്കാതെ മാർക്കറ്റ്വില അനുസരിച്ച് നഷ്ട്ടപെടുന്ന വസ്ത്തുവിനും
കെട്ടിടങൾക്കും വില നൽകി വികസനം വരുത്തട്ടെ.
അതൊ , വികസനം വേണ്ടെ........? വേണ്ടങ്കിൽ വേണ്ട ; നമുക്ക് ഒന്നായി
നാളെകളിൽ ഇഴഞ്... ഇഴഞ്....നീങാം....... എന്തായാലും ഞാൻ ഒകെ.എന്റെ
വീൽചെയർ ഉരുളാൻ.......എങ്കിലും, വരും തലമുറയെ..............?

ഒരു നുറുങ്ങ് said...

പുരോഗമനത്തിന്റെ നാലുവരിപ്പാതയിലൂടെ വികസനത്തിന്റെ വാരിക്കുന്തങ്ങളുമായി പാഞ്ഞുവരുന്ന റിയല്‍ എസ്റ്റേറ്റ് സഖാക്കളേ, നിങ്ങള്‍ക്കു ലാല്‍സലാം....സാക്ഷാല്‍ കാള്‍മാക്‍സ്
വന്ന് കാല്പിടിച്ച് കേണ്പറഞ്ഞാലും,നിങ്ങള്‍ക്ക്
ഈ അധികാരക്കസേര ഒഴിയാനാവില്ല...നന്ദിഗ്രാമും
സിംഗൂരും നിങ്ങളെ അന്ധരാക്കി..കിനാലൂര്‍ നിങ്ങടെ
അകക്കണ്ണിന്‍റെ ആന്ധ്യവും കെടുത്തിക്കളഞ്ഞു..
ജനകീയ സമരത്തിന്‍റെ ഊടും പാവുമറിയുന്ന സഖാക്കളെ
ചൂലും ചാണകവും പ്രയോഗത്തിലെ ബാലപാഠങ്ങള്‍
നിങ്ങള്‍ക്ക് മറന്ന് പോയോ...കാലം സാക്ഷി.!

CKLatheef said...

sm sadique said..

>>> അതൊ , വികസനം വേണ്ടെ........? വേണ്ടങ്കിൽ വേണ്ട ; നമുക്ക് ഒന്നായി
നാളെകളിൽ ഇഴഞ്... ഇഴഞ്....നീങാം....... എന്തായാലും ഞാൻ ഒകെ.എന്റെ
വീൽചെയർ ഉരുളാൻ.......എങ്കിലും, വരും തലമുറയെ..............?<<<

വികസനം വേണ്ടെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അത് പരിഗണിക്കേണ്ട കാര്യവുമില്ല. പല ഫാക്ടറികളും ആവശ്യമായ സൗകര്യമില്ലാതെ കഷ്ടപ്പെടുമ്പോള്‍ നൂറ് കണക്കിനാളുകളെ (ദേശവാസികളെ) വഴിയാധാരമാക്കിയുള്ള വികസനം വേണ്ട എന്ന് പറയാനുള്ള പൗരാവകാശം കിനാലൂരിലെ ജനങ്ങള്‍ക്കുണ്ടോ എന്നതാണ് ചോദ്യം. അതില്‍ ഇരകളുടെ പക്ഷത്ത് നിലക്കണോ എന്ന ചോദ്യവും സ്വയം ചോദിക്കുക. ഈ രണ്ട് ചോദ്യത്തിനും നെഗറ്റീവ് ഉത്തരം പറയുന്നവരുടെ കൂടെയാണ് ഭരിക്കുന്ന പാര്‍ട്ടി എന്നത് അമ്പരപ്പിക്കുന്ന വസ്തുതയാകേണ്ടതാണ്.

Rejeesh Sanathanan said...
This comment has been removed by the author.
Rejeesh Sanathanan said...

നാട്ടുകാരല്ല അക്രമം നടത്തിയത് എന്ന് മന്ത്രി പറയുന്നു...കേസെടുത്തത് നാട്ടുകാര്‍ക്കെതിരെ.....എന്തരാണോ എന്തോ.?

മുഫാദ്‌/\mufad said...

സമരക്കാരുടെ മര്‍ദ്ദനമേറ്റ്‌ പരിക്ക് പറ്റിയതായി മന്ത്രി പറഞ്ഞു നടന്ന കൈതച്ചാലില്‍ അബ്ദുറഹ്മാന്‍ എന്നയാളെ പോലീസ്‌ ഓടിച്ചടിക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യപ്പെട്ടു തുടങ്ങിയതോടെ മന്ത്രിയുടെ ഒരു വാദം കൂടെ പൊളിയുന്നു.

Unknown said...

സോളിടാരിററി സഖാക്കളേ...
ഇതു കൂടി വായിക്ക്....കണ്ണടച്ചാല് ജമാഅത്ത് ഇസ്ലാമിക്ക് ഇരുട്ടാവും ...

http://kiranthompil.blogspot.com/2010/05/blog-post_11.html

ശ്രദ്ധേയന്‍ | shradheyan said...

sasinas സഖാവേ, കിനാലൂര്‍ സമരത്തെ താറടിച്ചു കാണിക്കാന്‍ നിങ്ങള്‍ പുതിയ 'നുണ വ്യവസായ കേന്ദ്രങ്ങള്‍' ഇനിയും തുടങ്ങേണ്ടി ഇരിക്കുന്നു. പോലീസ് സ്റ്റേഷനില്‍ വെച്ചും ബോംബ്‌ ഉണ്ടാക്കും എന്ന് പ്രഖ്യാപിച്ച മന്ത്രിപുങ്കവന്റെ പാര്‍ട്ടിക്ക് ഉരുളങ്കല്ലുകള്‍ പഥ്യമായി തുടങ്ങിയത് എപ്പോള്‍ മുതലാണാവോ? കേരള പോലീസിന്റെ മുഖത്ത് ചാണക വെള്ളമല്ല ഏത് പുണ്യതീര്‍ത്ഥം തളിച്ചാലും ശുദ്ധി വരില്ല എന്ന് പാവം കിനാലൂരുകാര്‍ അറിയാതെ പോയി. നാല് വരി പാതയില്ലെങ്കില്‍ അവിടേക്ക് ചെരുപ്പ് ഫാക്ടറി വരില്ലെന്ന് പറഞ്ഞവരോട് വികെസി മമ്മദ് കോയ പറഞ്ഞത് കേട്ടല്ലോ? എവിടെ! തങ്ങള്‍ പറഞ്ഞാല്‍ ചുറ്റും ഇരുട്ടാണെന്ന് കണ്ണടക്കാതെ തന്നെ മാലോകര്‍ സമ്മതിക്കണം എന്നല്ലേ പാര്‍ട്ടി മേലാളരുടെ വിപ്പ്! അന്ത്രുമാന്റെ തല പൊട്ടിച്ചത് സമരക്കാരുടെ ഉരുളങ്കല്ലല്ലേ!! ചാനല്‍ ക്യാമറകള്‍ ചുറ്റുമുള്ള കാലത്ത് ഇതൊക്കെ പറയാന്‍ തൊലിക്കട്ടി കുറച്ചൊന്നുമല്ല വേണ്ടത്.

മുഫാദ്‌/\mufad said...

കൂതറHashimܓ
പട്ടേപ്പാടം റാംജി
ഹംസ
sm sadique
ഒരു നുറുങ്ങ്
CKLatheef
മാറുന്ന മലയാളി
sasinas
ശ്രദ്ധേയന്‍ | shradheyan

വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

@sasinas

താങ്കളുടെ ലേഖനം വായിച്ചു.
ഒരു നാട് മുഴുവന്‍ എതിര്‍ക്കുന്ന ഒരു പദ്ധതിയെ സോളിഡാരിറ്റി എന്ന ഒരു സംഘടനയിലേക്ക് മാത്രം ഒതുക്കി സംഭവത്തെ സാമുദായിക വല്ക്കരികാനുള്ള ശ്രമം മന്ത്രിയുടെ ഭാഗത്ത്‌ നിന്ന് ആദ്യമേ ഉണ്ടായിട്ടുണ്ട്.ഈ ലേഖനത്തിലും അതെ പല്ലവി ആവര്‍ത്തിക്കുകയാണെന്ന് താന്കളെന്നു തോന്നുന്നു .
വികസനം വേണ്ടെന്നു ഇവിടെ ആരും പറയുന്നില്ല . എന്നാല്‍ ജനങ്ങളുടെ നെഞ്ചില്‍ ചവിട്ടി തന്നെ വേണോ നമ്മുടെ നാട് വികസിക്കാന്‍...?
എന്താണ് കിനാലൂരില്‍ തുടങ്ങുന്നത് എന്നതിന് ഉരുണ്ടു കളിക്കാതെ കൃത്യമായ മറുപടി പറയാന്‍ മന്ത്രിക്കു കഴിയുമോ..? കൃത്യമായ ഒരു ബദല്‍ പാത ജനകീയ ഐക്യ വേദി സമര്‍പ്പിച്ചിട്ടും എന്ത് കൊണ്ട് അത് പരിഗണിക്കപ്പെടുന്നില്ല.
ഇത്തരം കുറെ ചോദ്യങ്ങളാണ് കിനാലൂര്‍ നിവാസികള്‍ മൊത്തമുയര്തുന്നത്.ഇതിനു ഉത്തറാം നല്‍കാതെ റോഡ്‌ ഏറ്റെടുക്കാനുള്ള ഈ തത്രപ്പാട് എന്തിനാണെന്നറിയുന്നില്ല.

Unknown said...

ആ ലേഖനം കിരണ് തോമസ് എഴുതിയതാണ്..ചർച്ച അവിടെയും നടക്കുന്നു.

ഷൈജൻ കാക്കര said...

എന്റെ പോസ്റ്റിൽ നിന്ന്‌

"പരിഹാരമായി കാക്കരയ്‌ക്ക്‌ നിർദേശിക്കാനുള്ളത്‌...

1. വളരെ അത്യാവശ്യമുണ്ടെങ്ങിൽ മാത്രം കുടിയൊഴുപ്പിക്കൽ നടപ്പിലാക്കുക.
2. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം വീട്‌ നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നൽകികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോട്ടിൽ സ്ഥലം നല്കി പുതിയ വീടിനുള്ള പൈസയും സമയവും നല്കുക.
3. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം പൂർണ്ണമായി സ്ഥലം നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നല്കികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോറ്റിൽ സ്ഥലം നല്കുക.
4. ഏറ്റെടുക്കുന്ന ഭുമിക്ക്‌ മാന്യമായ വില നല്കുക.
5. ഈ പദ്ധതികൾ വഴി ലഭ്യമാകുന്ന ജോലിയുടെ 10% ശതമാനം ജോലികൾ ഇങ്ങനെ കുടിയൊഴുപ്പിക്കുന്നവർക്കും സ്ഥലം നഷ്ടപ്പെടുന്നവർക്കുമായി 10 വർഷത്തേക്ക്‌ സംവരണം ചെയ്യുക.
6. പുനരധിവാസം നടത്തിയതിന്‌ ശേഷം മാത്രം നിലവിലുള്ള വീടുകളിൽ നിന്ന്‌ കുടിയൊഴിപ്പിക്കുക.
7. സുതാര്യവും വ്യക്തവുമായ പദ്ധതി രേഖയുമായി ജങ്ങളെ സമിപ്പിക്കുക.
8. പുതിയ പദ്ധതികൾക്കായി സർവേയും കുടിയൊഴുപ്പിക്കലുമായി വരുന്നതിന്‌ മുൻപ്‌ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന 308 ഏക്കറിൽ എന്തൊക്കെ വ്യവസായങ്ങൾ വന്നു, ഇനി ഏതൊക്കെ പദ്ധതികളാണ്‌ വരാൻ പോകുന്നത്‌, ഇതൊക്കെ ജനങ്ങൾക്കായി തുറന്നുവെയ്ക്കുക.
9. കേരളത്തിലെ മറ്റ്‌ സ്ഥലങ്ങളിൽ കുടിയൊഴുപ്പിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്‌ പാവങ്ങൾക്ക്‌ വീടും മാന്യമായ നഷ്ടപരിഹാരവും നല്കി ഒരു മാതൃക കാണിക്കുക.
10. ഭരണകർത്താക്കൾ രഹസ്യ അജണ്ടയില്ലാതെ സംയമനത്തോടെ ഇടപെടുക. രഹസ്യ അജണ്ട ഇല്ലായെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം."

mukthaRionism said...

അതെ..


എനിക്കു പറയാനുള്ളത്
ഇതാ ഇവിടെ പറഞ്ഞിട്ടുണ്ട്..



ഭാവുകങ്ങള്‍..