Saturday, April 30, 2011

കൂട്ടിനൊരാള്‍

ആദ്യം ലഡു പൊട്ടിയത് ഒരു വര്ഷം മുമ്പാണ്.ഏതൊരാണിനെയും പോലെ കല്യാണവും കുടുംബവുമൊക്കെ മരുപ്പച്ച പോലെ ദൂരെയെവിടെയോ ഒരു പൊട്ടായി കാണുന്ന നാളിലാണ് വീട്ടില്‍ നിന്നും ഒരത്യാവശ്യ കോള്‍.നല്ല ഒരു കുടുംബത്തില്‍ നിന്നും വളരെ നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന്.പെട്ടെന്ന് കേട്ടപ്പോ ഇറക്കണോ തുപ്പണോ എന്നറിയാത്ത അവസ്ഥ.ഒടുവില്‍ വരുന്നിടത്ത് കാണാം എന്ന് വെച്ച് ഇറക്കാന്‍ തന്നെ തീരുമാനിച്ചു.ആദ്യമായി സ്കൂളില്‍ പോയപ്പോഴും ആദ്യമായി പരീക്ഷ എഴുതിയപ്പോഴും ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴുള്ള ഒരു തരാം അങ്കലാപ്പുണ്ടായിരുന്നു.ഇങ്ങനെ യാതൊരു വിധ പ്രശ്നങ്ങളുമില്ലാതെ തണുത്ത നെന്ചോടെ ഞങ്ങള്‍ വീടുകാരെല്ലരും കൂടെയായിരുന്നു പെണ്ണുകാണല്‍ യാത്ര.തികച്ചും ഒരു ഉല്ലാസ യാത്ര.മുമ്പ് ഉപ്പ അവിടെ ഒരു സൌഹൃദ സന്ദര്‍ശനം നടത്തിയത് കൊണ്ട് വഴിയറിയാന്‍ ബുദ്ധിമുട്ടിയില്ല.
എന്നാല്‍ വെളിമുക്കിലെക്കുള്ള ഞങ്ങളുടെ ആ യാത്ര ലക്ഷ്യത്തിലേക്കടുക്കുന്തോറും അടുത്തുള്ള പള്ളിയിലെ മൂത്രപ്പുരയിലൊന്ന് കയറണമെന്ന് തോന്നിതുടങ്ങിയപ്പോ ഞാന്‍ അറിഞ്ഞു , സംഗതി ടെന്‍ഷന്‍ കയറാന്‍ തുടങ്ങിയെന്നു.ഓഫീസില്‍ ഡ്രസ്സ്‌ കോഡ് ഒരല്പം പോലും പാലിക്കാതെ എന്തെന്കിലുമൊക്കെ വാരി വലിച്ചിട്ട് ഓടിപ്പോകുമായിരുന്ന എനിക്ക് ഷര്‍ട്ടും പാന്റും കൂടെ പിടി വലി നടത്തി എന്നെയാകെ അസ്വസ്ഥപ്പെടുതുന്നതായി തോന്നി.
ഒടുവില്‍ അവിടത്തെ പടി ചവിട്ടാന്‍ കഴിയാത്ത വിധം ഒരു വിറയലും.അടുത്തുള്ള അനിയനെ മുറുകെ പിടിച്ച് പരീക്ഷക്ക്‌ അറിയാത്ത കുറെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അറിയുന്ന കുറെ ചിന്തകളിലേക്ക് കടന്നു പോകുന്ന പോലെ മറ്റെന്തൊക്കെയോ ആലോചിച്ചു.ഒടുവില്‍ എന്റെ സമയമെത്തി.ഉള്ളില്‍ നിന്നും താത്ത എന്നെ വിളിച്ചു,ഒന്ന് കണ്ടോ അവളെ എന്ന്.എന്താന്നറിയില്ല എവിടെ നിന്നോ കിട്ടിയ ഊര്‍ജം സംഭരിച്ചു ഞാന്‍ ആ റൂമിലേക്ക്‌ പതിയെ നടന്നു.അപ്പൊ എന്റെ ഷര്‍ട്ടും പാന്റുമോന്നും എന്നെ ഉപദ്രവിച്ചില്ല.മുടി അല്പം ചുരുണ്ടോ എന്ന് മനസ്സില്‍ കരുതിയില്ല .
അവള്‍ അവിടെ ഉണ്ടായിരുന്നു,അകത്തെ മുറിയില്‍.ചുരിദാറും വട്ടത്തില്‍ ചുറ്റിയ തട്ടവുമാണ് ആദ്യം കണ്ടത്.പിന്നെ പതിയെ ആ മുഖത്തേക്ക് നോക്കി,ഒന്ന് ചിരിച്ചു.അവളുടെ ചിരി കണ്ടപ്പോഴാണ് നാണത്തിന്റെ കാര്യത്തില്‍ ഞാന്‍ എത്രയോ ഭേദമാണെന്നറിഞ്ഞത്.ധൈര്യത്തോടെ തലേന്നാള്‍ ഉണ്ടാക്കി വെച്ച ചോദ്യങ്ങളിലേക്ക് ഓര്‍മ്മയെ മെല്ലെ പുറകോട്ടടിച്ചു.പടച്ചോനെ,ഒരു വെള്ള പേപ്പര്‍ മാത്രമാണല്ലോ മുന്നില്‍.എന്ത് ചോദിക്കും.തലയും ഉടലും പുകയാന്‍ തുടങ്ങി. പിന്നെയും കുറെ നേരം ചിരിച്ചു.ഞങ്ങളുടെ സമയം കഴിയാറായെന്ന് തോന്നിയപ്പോ ഒരൊറ്റ ചോദ്യം: അവളേറ്റവും കൂടുതല്‍ തവണ കേട്ട ചോദ്യം തന്നെ വീണ്ടും കേട്ടു,ഒന്നു കൂടെ...."എന്താ പേര്"..ഉത്തരം എനിക്കറിയാവുന്നത് കൊണ്ട് അവള്‍ പറഞ്ഞത് ഞാന്‍ കേട്ടില്ല.
പിറ്റേന്ന് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ട സ്ഥിതിക്ക് തല്‍ക്കാലം ഞങ്ങള്‍ ഉറപ്പിച്ചു വെച്ചു,എപ്പോഴാണ് ചിലര്‍ പറഞ്ഞ പോലെ കണ്ണ് പൊട്ടുന്ന ആ ദിനമെന്നറിയാതെ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി.

കൃത്യം 11 മാസവും 13 ദിവസവും ഇടക്കെപ്പോഴെങ്കിലുംമുള്ള ഫോണ്‍ വിളിയുമായി കഴിഞ്ഞു കൂടി.ഒടുവില്‍ നിക്കാഹ് നടത്താന്‍ തീരുമാനമായി.നിക്കാഹിനും കല്യാണത്തിനുമിടയിലെ ചില സ്വപ്നങ്ങളുമായി നടക്കെയാണ് രണ്ടാം ലഡു പൊട്ടിയത്.അതും ഒരു ഫോണ്‍ കോളില്‍.നിക്കാഹ് കല്യാണമാക്കണമെന്ന ശക്തമായ സമ്മര്‍ദ്ടമുണ്ട്ത്രേ.പിന്നെയും ചിന്ത...തുപ്പാണോ...ഇറക്കണോ..ഒടുവില്‍ അതും ഇറക്കി....

രണ്ടു ലഡുവുമായി ഞാന്‍ കുറെ കാലത്തിനു ശേഷം ബൂലോകത്ത് മടങ്ങിയെത്തുന്നത് ആ സന്തോഷ വാര്‍ത്ത ബൂലോക നിവാസികളെ അറിയിക്കാനാണ്..ഈ വരുന്ന മെയ്‌-8 നു വളരെ വലുതും വളരെ ചെറുതുമല്ലാത്ത ഒരു പരിപാടിയില്‍ എന്റെ കല്യാണം നടക്കുകയാണ്.അന്ന് രാവിലെ ഒരു പത്തര-പതിനൊന്ന്-പതിനൊന്നരക്ക് വീട്ടിലെത്തിയാ ഒരു കോഴിക്കോടന്‍ ബിരിയാണിയും കഴിച്ചു എന്റെ നിക്കാഹില്‍ പങ്കെടുക്കാന്‍ മലപ്പുറം ജില്ലയിലെ വെളിമുക്കിലേക്ക് പോകാം.ചില മലപ്പുറം വിഭവങ്ങളും ആസ്വദിക്കാന്‍ പറ്റുമാകും.
പ്രാര്‍ത്ഥനകളും പ്രാതിനിധ്യവും പ്രതീക്ഷിക്കുന്നു.
മുഫാദ്‌
പ്രഭാതം
ചേളന്നൂര്‍
കോഴിക്കോട്


ബൂലോക കല്യാണം
ഇത്തരമൊരു കുറിപ്പ് അനിവാര്യമാണെന്ന് തോന്നുന്നു.കാരണം ബൂലോകത്ത് സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഒരു കുടുംബത്തില്‍ നിന്ന് തന്നെ ഒരു പെണ്ണിനെ കിട്ടിയെന്നത് എന്റെ ഭാഗ്യമായി കരുതുന്നു.
നാളുകള്‍ക്കു മുന്നേ യാദൃശ്ചികമായി എന്റെ സുഹൃത്തായി മാറിയ റഹീസിനെ കുറിച്ച് മുമ്പ് എഴുതിയിരുന്നു'കാക്കപ്പൊന്ന്'' മായി ഇന്ന് ബൂലോകത്ത് സജീവമായി മാറിയ റഹീസിന്റെ അനിയത്തിയെ കെട്ടുമ്പോ ബ്ലോഗ്ഗെഴുതുന്നവര്‍ക്ക് പെണ്ണ് കിട്ടില്ലെന്ന് പണ്ട് വാഴക്കോടന്‍ പറഞ്ഞത് ബൂലോകകുടുംബതില്‍ നിന്ന് തന്നെ ഒരു പെണ്ണിനെ കിട്ടിയതിലൂടെ തിരുത്താന്‍ കഴിയുമെന്നു തോന്നുന്നുന്നു.

4 comments:

റഈസ്‌ said...

അളിയോ....പോസ്റ്റ് കളറായിട്ടോ....
പിന്നെ,ക്ഷണം അങ്ങട് മതിട്ടോ....

എന്തായാലും ഈ അളിയന്റെ വക ആശംസകള്‍ ....

കൂതറHashimܓ said...

ഒരുപാട് സന്തോഷം.. :)
വിവാഹാശംസകള്‍
കല്യാണത്തിന് ഞാനും വരും :)

ഒരു നുറുങ്ങ് said...

بارك الله لكما...و

പട്ടേപ്പാടം റാംജി said...

അപ്പോള്‍ മറ്റന്നാള്‍ ആണ് അല്ലെ?
എല്ലാ മംഗളാശംസകളും