Wednesday, February 13, 2013

.


കയര്‍വട്ടം

ഇനിയെന്നെ നിങ്ങള്‍
തൂക്കിലേറ്റീടുക
ഞാനുമോരപരാധിയാണ്‌...0
ഇടത്തോട്ടെഴുത്ത്
അറബിപ്പേര്
നീട്ടി വളര്‍ത്തീടും താടി.
ചെറുചെടിയായ് നട്ട
താടിയും തൊപ്പിയും
ബാങ്കും മയ്യിത്ത് കട്ടിലും,
തളിരിട്ടു പൂക്കും മുമ്പേ വെക്കം
വെട്ടി മാറ്റീടുക നിങ്ങള്‍.
പടിഞ്ഞാട്ടു തിരിയുമ്പോ
പിടിയില്‍ തളയ്ക്കുക.
പിരടിയില്‍ ചോര-
പ്പാടുകള്‍ തീര്‍ക്കുക.
ചോദ്യക്കുരുക്കിനാല്‍
ചെകിടകം മൂടുക.
ചൂണ്ടുവിരല്‍ തുമ്പത്തെ
ഉയിരിനെ തളര്‍ത്തുക.
കണ്ണിലേയഗ്നിയെ
ഊതിക്കെടുത്തുക.
കൈകള്‍ രണ്ടിലും
കൂരിളേകുക.
കാഴ്ചയുടെ മോടിയില്‍
കൂര്‍പ്പിച്ച മുനകളാല്‍
എന്റെ കഴുത്തും അറുത്തെടുത്തീടുക.
ഒരു കയര്‍വട്ടം
എനിക്കായൊരുക്കുക.
തെളിവേതുമില്ലാതെ 
മണ്ണിട്ടുമൂടുക.


7 comments:

പട്ടേപ്പാടം റാംജി said...

കുറെ ആയല്ലോ ഇവിടെ എന്തെങ്കിലും കണ്ടിട്ട്...
ആശംസകള്‍

സൗഗന്ധികം said...

ശുഭാശംസകൾ..................

ലത്തീഫ് said...

ലളിതം, മനോഹരം, അര്‍ഥഗര്‍ഭം

Shabna Sumayya said...

പേരിന്റെ പേരില്‍
രൂപത്തിന്‍റെ പേരില്‍
എഴുത്തിന്റെ പേരില്‍
കുരുക്കില്‍ കുരുങ്ങിത്തീരുന്ന
മനുഷ്യര്‍..... ഒരുങ്ങിയിരിക്കെണ്ടിയിരിക്കുന്നു.
കരുതിയിരിക്കെണ്ടിയിരിക്കുന്നു.
അടുത്തത്‌ ഒരുപക്ഷേ
നമ്മളായ് പോയെങ്കിലോ...

അമൃതംഗമയ said...

പേരെന്തായാലും തെറ്റ് ചെയ്തവര്‍ ചെയ്ത തെറ്റിന്റെ പേരില്‍ തൂങ്ങട്ടെ ........

Muneerinny- ഇരുമ്പുഴി said...

ഇനിയെന്നെ നിങ്ങള്‍
തൂക്കിലേറ്റീടുക
ഞാനുമോരപരാധിയാണ്‌...

R@y said...

P:-)