Monday, July 6, 2009

ഭീകരവാദി

(മുമ്പ് പബ്ലിഷ് ചെയ്തതാണ്..പുതിയ പേരില്‍ വീണ്ടും )


മതത്തെ അറിയാത്ത ചിലരുടെ ചെയ്തികളുടെ പേരില്‍ ഒരു സമൂഹം മുഴുവന്‍ വേട്ടയാടപ്പെടുമ്പോള്‍

(പ്രചോദനം - 'മുസ്ലിം' .....സച്ചിദാനന്ദന്‍ )

പിന്നെ അവര്‍ എന്നെ
തേടിയും വന്നു ...
പ്രതികരിക്കാന്‍ കഴിയാത്ത വിധം
എന്റെ ചൂണ്ടു വിരലും
അവര്‍ മുറിചെടുതിരുന്നു.
*******
എനിക്കുമുണ്ടായിരുന്നൊരു ബാല്യം.
ഉമ്മയുടെ മടിയില്‍ തല ചായ്ച്ചുറങ്ങിയ
പാഠ പുസ്തകങ്ങളിലെ കുട്ടിക്കാലം.
പഠിച്ചതെല്ലാം മനുഷ്യനെ കുറിച്ചായിരുന്നു.
നിറവാര്‍ന്ന മനുഷ്യ സ്നേഹത്തെ കുറിച്ച്.
********
ഇന്നിവിടെ അഴികളില്‍
ഞാനൊരു ഭീകര വാദിയാണ്.
ഹൃദയത്തിലുരുവിടും ബാങ്കുകള്‍
അയല്‍കാരനെ വെട്ടി നുറുക്കും
മന്ത്രങ്ങളായി മാറ്റുന്നവന്‍ .
ചിന്തകളെ നയിക്കും സൂക്തങ്ങള്‍
സുഹൃത്തിന്‍ കഴുത്തില്‍
കടാരയായ്‌ ആഴ്ത്തുന്നവന്‍ .
നീട്ടിവളര്‍ത്തും താടിയിലും
അറബിപ്പെരിലും
നെറ്റിയില്‍ മിന്നും നിസ്കാരതഴംബിലും
സമൂഹമലക്കപ്പെടും കാലം.
മാപ്പിളപ്പാട്ടിലും ഗസലിലും
ഒപ്പന തന്‍ ചുവടിലും
കത്തിയും ബോംബും
നിറയും നേരം.
നെഞ്ചില്‍ തിളയ്ക്കുന്നത്‌
നുരയായ്‌ പതയ്ക്കും
രക്തമല്ല .
ഒരിറ്റു കണ്ണുനീരാണ്-
അയല്‍കാരന്റെ ഒട്ടിയ വയറില്‍
സുഖിക്കുന്നവന്‍
നിഷേധിയെന്നോതിയ
തത്വങ്ങള്‍
മഴയായ്‌ പതിക്കുകയാനിവിടെ.
ഇനിയും തളരാതെ
നില്‍ക്കുമീ വഴികളില്‍
വഴികാട്ടിയായീ
ഗ്രന്ഥമുള്ളത്രയും.


4 comments:

ശ്രീഇടമൺ said...

കവിത നന്നായിട്ടുണ്ട്..
ആശംസകള്‍...
:)

ശ്രദ്ധേയന്‍ | shradheyan said...

"നെഞ്ചില്‍ തിളയ്ക്കുന്നത്‌
നുരയായ്‌ പതയ്ക്കും
രക്തമല്ല .
ഒരിറ്റു കണ്ണുനീരാണ്-"

വരികള്‍ക്ക്‌ മൂര്‍ച്ചയുണ്ട്; എരിവും. ഭാവുകങ്ങള്‍...

ഓ.ടോ: കമന്റില്‍ വേര്‍ഡ്‌ വേരിഫിക്കേഷന്‍ ഒഴിവാക്കി കൂടെ?

Vinodkumar Thallasseri said...

സമൂഹം കീറിമുറിക്കപ്പെടുമ്പോള്‍ പേരിന്‌ അധികമാനങ്ങളുണ്ടാവുന്നു. രൂപത്തില്‍ നമ്മള്‍ കാണാത്തത്‌ കാണാന്‍ തുടങ്ങുന്നു.

ഹിന്ദു വിവാഹത്തില്‍ ഒരു മുസ്ളിം സാന്നിധ്യമുണ്ടാവുമ്പോള്‍ അസഹിഷ്നുതരാവുന്ന സമൂഹം തന്നെയാണ്‌ മുസ്ളിം പെണ്‍കുട്ടിയെ വിവാഹം ചെയ്തതിണ്റ്റെ പേരില്‍ പുരുഷന്‌ വധശിക്ഷ നല്‍കുന്നതും.

നമ്മള്‍ എവിടെനിന്ന്‌ തുടങ്ങണം.. ?

Faizal Kondotty said...

Nice lines