Sunday, August 16, 2009

ഭാരതാംബയുടെ നെന്ചതെക്കൊരു നാണയതുണ്ട്

ഞാന്‍ സ്വതന്ത്രനാണ്
രാവില്‍
കടത്തിണ്ണ
ഭൂമിയോളം
കിടപ്പറയൊരുക്കും.
ചവറ്റുകുട്ട
അക്ഷയ പാത്രം
തീര്‍ക്കും .
സ്വപ്നങ്ങളെ
തച്ചുടക്കാന്‍
വരുന്ന
തെരുവ് നായ്ക്കള്‍-
അമ്മയെ കൊല്ലാനുള്ള
അഭിമാനിയുടെ പോരാട്ടം
കണ്ടു
സ്വാതന്ത്ര ദാഹിയായി
എന്‍
കാല്‍ക്കീഴില്‍
മുട്ടുമടക്കും.

രണ്ട്

സ്വതന്ത്രരാണ് ഞങ്ങള്‍ -
പൊടി പിടിച്ച വിപ്ലവകാരികള്‍.
ചിന്തകളെ പതപ്പിച്ച
രക്തവര്‍ണ്ണക്കൊടി
ബൂര്‍ഷ്വാസികള്‍ക്കായ്‌
മുനകൂര്‍ത്തു
ചരിത്രം
തിരിച്ചു കുത്തുമ്പൊഴും.

മൂന്ന്

മൂടുപടം കീറി
ശുക്ല മഴ വര്ഷിപ്പൊഴും-പിന്നെ
ഗര്‍ഭപാത്രം
പൊളിച്ചു
കുന്തമുനയില്‍
പാതിജീവനെ
കുത്തിയെടുത്തപ്പൊഴും
നിലവിളിച്ചുറക്കെ പറയട്ടെ-
ഞങ്ങള്‍ സ്വതന്ത്രരാണിവിടെ.

നാല്


ഇനി അടുത്ത ബജറ്റ് .
ആസിയാനും
എന്ട് യൂസറും
കഴിച്ചു വല്ല നാണയ തുണ്ടും
ബാക്കിയുണ്ടെങ്കില്‍
ഭാരതാംബയുടെ
നെന്ചതേക്കെറിഞ്ഞു
കൊടുക്കുക-
ചിരിക്കട്ടെ അവളും
സ്വാതന്ത്ര്യത്തിന്റെ
ചിരി.


15 comments:

മുഫാദ്‌/\mufad said...

"വല്ല നാണയ തുണ്ടും
ബാക്കിയുണ്ടെങ്കില്‍
ഭാരതാംബയുടെ
നെന്ചതേക്കെറിഞ്ഞു
കൊടുക്കുക-
ചിരിക്കട്ടെ അവളും
സ്വാതന്ത്ര്യത്തിന്റെ
ചിരി."

ശ്രദ്ധേയന്‍ | shradheyan said...

ഗര്‍ഭപാത്രം
പൊളിച്ചു
കുന്തമുനയില്‍
പാതിജീവനെ
കുത്തിയെടുത്തപ്പൊഴും
നിലവിളിച്ചുറക്കെ പറയട്ടെ-
ഞങ്ങള്‍ സ്വതന്ത്രരാണിവിടെ.

പറയട്ടെ... പറയട്ടെ... പറയട്ടെ...

Anonymous said...

ശ്രദ്ധേയന്‍ said...

ഗര്‍ഭപാത്രം
പൊളിച്ചു.....

കവികള്‍ ഇടക്കൊക്കെ പത്രം വായിക്കുന്നത് നന്നായിരിക്കും
സെതല്‌വാത് കഥകള്‍ വായിച്ചു പുളകം കൊണ്ട് ഓരോന്നിങ്ങനെ എഴുതിക്കൂട്ടി സ്വയം വിഡിയാകാതിരിക്കാനെങ്കിലും...

ശ്രദ്ധേയന്‍ | shradheyan said...

ഊരും പേരുമില്ലാത്തവന്‍: ലോകത്ത്‌ സച്ചിദാനന്ദന്‍ അടക്കം പത്രം വായിക്കാത്ത എത്രയെത്ര വിഡ്ഢിക്കവികള്‍...!!! ഷോമ ചൗധരിയെ പോലെ പത്രം കാണാത്ത എത്രയെത്ര ജേര്‍ണലിസ്റ്റുകള്‍...!!!

Anonymous said...

അയ്യോ സാര്‍ ആപോസ്റ്റിലെ കമന്റുകള്‍ കൂടി വായിക്കണേ...
ഭാരതാംബയുടെ നെഞ്ചിലേയക്ക് ആര്‍ക്കും എന്തു വലിച്ചെറിയാം. അതു ചോദിച്ചാര്‍ അവന്‍ വര്‍ഗ്ഗിയ ഫാസിസ്റ്റാവും. കാശ്മീരില്‍ കൊല്ലപ്പെട്ട പതിനായിരങ്ങല്‍ സ്വയം മരണം വരിച്ചവരാണല്ലോ.

Anonymous said...

നാണയതുട്ട് എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ നാണയതുണ്ട്‌ എന്താണാവോ?

ഏതായാലും നമ്മുടെ അയല്‍ രാഗ്യത്തൊക്കെ മുടിഞ്ഞ സ്വാത്ന്ത്ര്യമാണെന്ന കാര്യത്തില്‍ കവികള്‍ക്കൊന്നും സശയമില്ല.

Joyan said...

എത്ര തന്നെ മറുപടി പറയില്ല എന്നു കരുതിയാലും ഇതു പോലത്തെ കമന്റ് കണ്ടാല്‍ പറയാതിരിക്കാനാവുന്നില്ല...

പേരില്ലാത്തവനേ... shradheyanum ഞാനും ഒക്കെ സ്വപ്നം കാണുന്ന ആ സ്വാതന്ത്ര്യം അയല്‍ രാജ്യതിനെ നോക്കി ചെയ്യുന്ന കോപ്പിയടി അല്ല... ഈ മഹാരാജ്യത്തു ജനിച്ചുപോയ ഓരൊ മനുഷ്യനും ആത്മാഭിമാനത്തോടെ ജീവിക്കാനും സ്വന്തം അഭിപ്രായം ഒന്നിനെയും പേടിക്കാതെ പറയാനും കഴിയുന്ന ഒരു ദിവസമാണതു...

പിന്നെ പത്രം വായിച്ചാലും ഇല്ലേലും, ചത്തതൊക്കെ ചീയും... ചീഞ്ഞതൊക്കെ നാറും... ഏത്ര ആഴത്തില്‍ കുഴിച്ചിട്ടാലും, അതെല്ലാം അറിയേണ്ടവര്‍ അറിയുകയും ചെയ്യും...

മുഫാദ്‌/\mufad said...

അഭിപ്രായം രേഖപ്പെടുതിയവര്‍ക്കൊക്കെ നന്ദി.....


അജ്ഞാതന്‍,
നാണയതുണ്ടായാലും നാണയതുട്ടായാലും... അത് പോലും ഭാരതാംബയുടെ നെഞ്ചത്തെക്കെറിഞ്ഞു കൊടുക്കാന്‍ കഴിയാതെ നരകിക്കുന്നവരാന് ഇന്നു ഭാരതത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും.അവരെ വീണ്ടും ദുരിതക്കയത്തിലേക്ക് തള്ളിയിടാന്‍ ആസിയാന്‍ പോലെയുള്ള കരാറുകളുമായി നമ്മുടെ ഭരണ പക്ഷവും. 62 വര്‍ഷങ്ങള്‍ നമുക്കു നേടിത്തന്ന ഇത്തരം ചില കാഴ്ചകളെ രേഖപ്പെടുതുവാനാണ് ശ്രമിച്ചത്.

ഈയൊരു കാലയളവില്‍ ഇന്ത്യന്‍ മതേതര മുഖത്തിനെറ്റ വളരെ വലിയ ഒരു പ്രഹരം തന്നെയാണ് ഗുജറാത്ത്. ഭരണ വര്‍ഗ്ഗത്തിന്റെ ഒത്താശയോടെ ഒരു വിഭാഗത്തെ തന്നെ അടിച്ചമര്‍ത്തി എന്ന് മാത്രമല്ല ആ ഒരു ഭരണകൂടത്തെ വികസനത്തിന്റെ തല തൊട്ടപ്പന്മാരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഗുജറാത്തിനെ ഒരു കളമ്കമാക്കി നിര്‍ത്തുന്നത് .

ഗുജറാത്ത്‌ മാത്രമല്ല സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ അവസാനം ഷോപ്പിയാന്‍ ദുരന്തം വരെ നമ്മുടെ അമ്മമാരുടെ കണ്ണീരിനെ വരച്ചു കാട്ടുന്നു.

khader patteppadam said...

കവിത എവിടെയൊക്കെയോ കൊണ്ടല്ലൊ. അത്‌ കവിയുടെ വിജയം.

Anonymous said...

faarookke... nannaayittunt. kavithayuta bhangiye patti njaan onnum parayunnilla... pakshe aashayam nannaayitunt.

goutham sarang

Anonymous said...

ഭരണ വര്‍ഗ്ഗത്തിന്റെ ഒത്താശയോടെ ഒരു വിഭാഗത്തെ കൊലചെയ്യുന്നത് എങ്ങനെയെന്ന് ഇവിടെ വായിക്കാം കവിക്കും കൂട്ടുകാര്‍ക്കും
http://www.jihadwatch.org/archives/007985.php

Anonymous said...

soory correct link
http://www.jihadwatch.org/archives/007589.php

Anonymous said...

സ്വതന്ത്ര്യത്തിനു ശേഷമുള്ളതേ എടുക്കൂ എങ്കില്‍ ഇതു കൂടി നോക്കിക്കോ
http://www.kashmir-information.com/atrocities/index.html

പാവപ്പെട്ടവൻ said...

സ്വതന്ത്രരാണ് ഞങ്ങള്‍ -
പൊടി പിടിച്ച വിപ്ലവകാരികള്‍.
ചിന്തകളെ പതപ്പിച്ച
രക്തവര്‍ണ്ണക്കൊടി
ബൂര്‍ഷ്വാസികള്‍ക്കായ്‌
മുനകൂര്‍ത്തു
ചരിത്രം
തിരിച്ചു കുത്തുമ്പൊഴും.
ആശംസകള്‍

Anonymous said...

bmm d lca x, free xxx. jvp q, mvt besfge! twep o gdb bs.