Friday, September 4, 2009

"ഖുര്‍ആനിലെക്ക് ,വെളിച്ചത്തിലേക്ക്"


''വായിക്കുക,നിന്നെ സൃഷ്‌ടിച്ച
നിന്റെ നാഥന്റെ നാമത്തില്‍..."
ജനസമൂഹങ്ങളെ ഇളക്കി മറിച്ച
വിപ്ലവ കാവ്യങ്ങള്‍
ഇനി
ഹൃദയത്തിന്റെ അരക്ഷിതതത്വത്തില്‍ നിന്നും
അലമാരയുടെ ഭദ്രതയിലേക്ക്.
വെളിച്ചം കൈകളിലേന്തി
ഇരുട്ടില്‍ തപ്പും ജനസമൂഹമേ-
ഒന്നെടുത്തു മറിച്ചു നോക്കുക,
മുന്നില്‍ നയിക്കേണ്ട
സൂചകങ്ങള്‍.
കറ പുരണ്ട കൈകളിലും
ഇരുളടഞ്ഞ ചിന്തകളിലും
ചിതലെടുത്ത സ്വപ്നങ്ങളിലും
ഇനി ,
നാളെയുടെ ലോകം
കേള്‍ക്കാന്‍ കൊതിക്കുന്നു
ഖുര്‍ആന്‍ തുറക്കും
ദൃശ്യ വിസ്മയം.
കാണാന്‍ തുടികുന്നൊരാപ്തവാക്യങ്ങള്‍ .
വസന്ത സ്വപ്നത്തിന്‍
ജനലഴികള്‍ വഴി
ഇനി നമുക്കു മുന്നേറാം.
"ഖുര്‍ആനിലെക്ക് ,വെളിച്ചത്തിലേക്ക്"

6 comments:

പാവപ്പെട്ടവൻ said...

ഖുര്‍ആന്‍ തുറക്കും
ദൃശ്യ വിസ്മയം.
മാഷേ കൊള്ളാം

പള്ളിക്കുളം.. said...

"വെളിച്ചം കൈകളിലേന്തി
ഇരുട്ടില്‍ തപ്പും ജനസമൂഹമേ-
ഒന്നെടുത്തു മറിച്ചു നോക്കുക,
മുന്നില്‍ നയിക്കേണ്ട
സൂചകങ്ങള്‍"

റമദാൻ സമ്മാനം!

ശ്രദ്ധേയന്‍ | shradheyan said...

മുന്നില്‍ നയിക്കേണ്ട
സൂചകങ്ങള്‍...

റമദാന്‍ കരീം

ചിന്തകന്‍ said...

ഒന്നെടുത്തു മറിച്ചു നോക്കുക,
മുന്നില്‍ നയിക്കേണ്ട
സൂചകങ്ങള്‍

റമദാന്‍ മുബാറക്

മുഫാദ്‌/\mufad said...

പാവപ്പെട്ടവന്‍
പള്ളിക്കുളം
ശ്രദ്ധേയന്‍
ചിന്തകന്‍

റമദാന്‍ മുബാറക്ക്‌
ഏവര്‍ക്കും ...

കടത്തുകാരന്‍/kadathukaaran said...

"ഹൃദയത്തിന്റെ അരക്ഷിതതത്വത്തില്‍ നിന്നും
അലമാരയുടെ ഭദ്രതയിലേക്ക്".

ഭിംഭങ്ങളുടെ തീക്ഷ്ണത വിഷയ്ത്തിന്‍റെ ആഴം കാട്ടുന്നത്..
ആശംസകള്‍.