Thursday, September 17, 2009
തരൂരും പോത്ത്വണ്ടിയും
"വിശുദ്ധ പശുക്കളോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു തന്റെ അടുത്ത കേരള യാത്ര പോത്ത് വണ്ടിയിലാക്കും"..കോണ്‍ഗ്രസിന്റെ പുതിയ വി ഐ പി അവതാരം ശശി തരൂരിന്റെതാണ് ഈ പരിഹാസ വാക്കുകള്‍. ചെലവു ചുരുക്കല്‍ ചടങ്ങുകളുടെ ഭാഗമായി ഗാന്ധിജിയുടെ പിന്മുറക്കാരോട് സെവെന്‍ സ്ടാറിന്റെ പട്ടു മെത്തയില്‍ നിന്നു ഒരല്പം താഴേക്ക് ഒതുങ്ങിക്കിടക്കാന്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം വന്നപ്പോള്‍ സായിപ്പിന്റെ സംസ്കാരം മാത്രം ശീലിച്ച തരൂരിനത് പിടിച്ചില്ല. പോത്തിനെയും പശുവിനെയും മേയ്ച്ചു നടക്കുന്ന ജന ലക്ഷങ്ങള്‍ വോട്ടു ചെയ്തു തലസ്താനതെക്കയച്ചതിന്റെ നന്ദി പോത്ത് വണ്ടിയിലുള്ള ജന സമ്പര്‍ക്ക യാത്ര കൊണ്ടു തന്നെ തീര്‍ക്കാമെന്നാകുമോ ...?
പിന്കുറിപ്പ്: "കൊണ്ഗ്രെസ്സിലും വിശുദ്ധ പശുക്കളോ ....?ജനങ്ങളുടെ കണ്ണില്‍ പോടിയിടാനാനെന്കിലും വിശുദ്ധ പശു ചമഞ്ഞു ചിലരെങ്കിലും താമസം സെവെന്‍ സ്റ്റാറില്‍ നിന്നും ഫൈവിലെക്കു മാറ്റിയെന്നാണ് അറിവ്.ഗാന്ധിജിയുടെ പാതയിലേക്കുള്ള തിരിച്ചു പോക്കാകുമോ ....?
Labels:
പ്രതികരണം
Subscribe to:
Post Comments (Atom)
12 comments:
റഫീഖേ വിവരക്കേടാണ് താങ്കളുടെ ഈ പോസ്റ്റു തന്നെ
cattle class = Economy class
Holy cow = surprise, or astonishment
ഇതൊരു അമേരിക്കന്‍ സ്ലാങ്ങ് ആണ്.
പിന്നെ അദ്ധേഹം ഇത് പറഞ്ഞത് അതേ വാക്കുപയോഗിച്ചുള്ള ഒരു ചോദ്യത്തിനുത്തരമായാണ്.
കടത്തുകാരന് ,
അഭിപ്രായങ്ങള്‍ക്ക് നന്ദി,
cattle class ഒരു അമേരികന്‍ സ്ലാന്ഗ് ആണെങ്കിലും പരിഹാസ രൂപേണയാണ് അത് പ്രയോഗിക്കാരുള്ളത്. ഒരു യോഗ്യതയുമില്ലാതെ സാമ്ര്യാജത്വത്തിന്റെ മേലാളന് ചമഞ്ഞു പെട്ടെന്നൊരു നാള് എം പി യും പിന്നെ മന്ത്രിയുമായ തരൂരിന്റെ പല വാക്കുകളും പ്രവൃത്തികളും ഇന്ത്യയിലെ സാധാരണക്കാരനോടുള്ള അദേഹത്തിന്റെ പുച്ത്തെ കൂടെ അടയാളപ്പെടുതാരുണ്ട്. ഒരു ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി അദ്ധേഹത്തെ ജയിപ്പിച്ചു വിട്ട ഇന്ത്യക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ തന്നെ സംസാരിക്കാന്‍ പഠിക്കണം.
എന്താണീ ഇന്ത്യക്കാര്‍ക്ക് മനസിലാവുന്ന ഭാഷ?. അങ്ങനെയാണെങ്കില്‍ മന്ത്രിമാരെല്ലാം ഇനി മലയാളവും ഹിന്ദിയും മാത്രമേ പറയാവൂ?. അതോ ഇപ്പോള്‍ ഇന്ത്യക്കരോക്കെ ഇംഗ്ലീഷ് ആണോ സംസാരിക്കുന്നത്?.
"മന്ത്രിയുമായ തരൂരിന്റെ പല വാക്കുകളും പ്രവൃത്തികളും ഇന്ത്യയിലെ സാധാരണക്കാരനോടുള്ള അദേഹത്തിന്റെ പുച്ത്തെ കൂടെ അടയാളപ്പെടുതാരുണ്ട്.". -- ഒന്ന് വിശദീകരിക്കാമോ?.
വേറൊരു പോസ്റ്റിൽ ഇട്ട കമന്റാണ്, ഇവിടെയും പറയട്ടെ.
ഞാനൊരു തരൂർ ഫാൻ അല്ല, പക്ഷെ ഈ വിഷയത്തിൽ ഞാൻ തരൂരിനൊപ്പമാണ്, കാരണം വിവാദമാക്കേണ്ട സോദ്ദേശ്യകാരണങ്ങളൊന്നും ഞാനിതിൽ കണ്ടില്ല. നേരത്തേയുള്ള എതിർപ്പ് ഉപയോഗിക്കുന്നു എന്നു മാത്രമേ ഇവിടെ കാണാനുള്ളു.
ഒരു ചോദ്യം ചോദിക്കുമ്പോൾ അതിനു പറ്റിയ രീതിയിൽ തന്നെ ഉത്തരം പറയേണ്ടതല്ലെ. കന്നുകാലിക്കൂട്ടത്തിനൊപ്പമാണോ യാത്ര എന്നു ചോദിച്ചപ്പോൾ അതേ കന്നുകാലിക്കൂട്ടത്തിനൊപ്പം തന്നെ എന്നു പറഞ്ഞു.
അതിൽ കുറ്റം പറയണമെങ്കിൽ ചോദ്യം ചോദിച്ചവനെയല്ലെ പറയേണ്ടത്? പുറത്തു വന്ന ന്യൂസ് തരൂർ എക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നവരെ കന്നുകാലികൾ എന്നു വിളിച്ചു എന്ന രീതിയിലാണ്. വാക്കുകൾ വീഴിച്ച് അതു പെറുക്കിയെടുത്ത് കുറ്റം പറയുന്ന രീതി അനാവശ്യമാണ്.
ഇത് എന്റെ അഭിപ്രായം.
my opinion
പരിഹാസ രൂപേണ എന്ന് താങ്കള്‍ പറയുമ്പോള്‍ അതിന്റെ അളവു കോലെന്താണ്? ഒരു യോഗ്യതയുമില്ലാത്തയാള്‍ എം പി യും മന്ത്രിയുമായെന്ന് താങ്കള്‍ പറയുന്നു, എന്തു യോഗ്യതയാണ് മന്ത്രിയാകാനും എം പി യാകാനും വേണ്ടത് താങ്കള്‍ വിശദീകരികണം, ആ യോഗ്യത ശശി തരൂരിനില്ലാ എന്നുള്ളതും. പിന്നെ ഇറ്റ്ന്യകാര്ക് മനസ്സിലാകുന്ന ഭാഷ ഏതാണ്. പാര്‍ലമെന്റില്‍ പോയി ഒരു മന്ത്രിക്കും മനസ്സിലാകാത്ത ഇവിടെനിന്ന് മാത്രം പോകുന്ന ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത ഇരുപതു പേര്‍ക്കു മനസ്സിലാകാന്‍ മാത്രം പറ്റുന്ന മലയാളത്തില്‍ വേണമായിരുന്നോ അദ്ധേഹം ഇംഗ്ലീഷില്‍ ചോദിക്കുന്നവരോട് സംസാരികാന്‍. നേരം വെളുത്തില്ലേ സുഹൃത്തേ ഇതു വരെ? പിന്നെ കാലം പോയി സുഹൃത്തേ ഇത് രണ്ടായിരത്തി ഒമ്പതാണ് ട്ടോ.
ഇത്രയും പറയുമ്പോഴും ശശി തരൂരിനെ അനുകൂലികേണ്ട യാതൊരു കാര്യവും എനിക്കില്ല, എന്നിരുന്നാലും അന്യായം പറയുമ്പോള്‍ കുറച്ചു കണ്ട്രോള് വേണം അത്രയേ ഉദ്ദേശികുന്നുള്ളൂ.
അഭിപ്രായങ്ങള്‍ക്ക് നന്ദി,
തരൂര്‍ ഹിന്ദിയിലോ മലയാളത്തിലോ തമിഴിലോ സംസാരിച്ചു ഇന്ത്യക്കാരെ ഒക്കെ ബോധ്യപ്പെടുതനമെന്നല്ല ഉദേശിച്ചത്. മറിച്ചു അമേരിക്കന്‍ സ്ലാങ്ങും അതിന്റെ ദ്വയാര്തങ്ങളുടെ പേരില്‍ ഉണ്ടായേക്കാവുന്ന വിവാദങ്ങളെ കുറിച്ചും ഉത്തമ ബോധ്യം ഉള്ള ഒരാളെന്ന നിലയിലും ഉത്തരവാദപ്പെട്ട ഒരു കേന്ദ്ര മന്ത്രി എന്ന നിലയിലും അദ്ദേഹം തന്റെ സംസാരത്തില്‍ പുലര്ത്തെന്ടിയിരുന്ന സൂക്ഷ്മതയെ കുറിച്ചാണ് പറയാന്‍ ശ്രമിച്ചത്.
രാഷ്ട്രീയത്തിലെ അദേഹത്തിന്റെ യോഗ്യതയെയാണ് ചോദ്യം ചെയ്തത് . ഒരു ഇലക്ഷനില്‍ പോലും വോട്ടു ചെയ്യാത്ത ഇദേഹം ഒരു സുപ്രഭാതത്തില്‍ എം പിയും മന്ത്രിയും ആകുമ്പോള്‍ ഒരു അനൌചിത്യം അനുഭവപ്പെടുന്നു ."മന്ത്രിയെന്ന നിലയില്‍ വിദേശകാര്യ വകുപ്പിന്റെ മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നത് വിരസതയുണ്ടാക്കുന്നതാണ്" എന്ന അദേഹത്തിന്റെ പ്രസ്താവനയും ദേശീയ ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങളും അദ്ദേഹം ഈ പണിക്കു കൊള്ളില്ലേ എന്ന ഒരു ചോദ്യമാണ് മനസ്സിലുയുര്തുന്നത്.ഇനിയും കാലം കിടക്കുന്നു...കാത്തിരുന്നു കാണാം ഇദ്ദേഹത്തിന്റെ പ്രകടനം.
വിവാദങ്ങള്‍ മുറിവേല്പ്പിച്ചതില് തരൂര്‍ മാപ്പു പറഞ്ഞെന്നു പുതിയ വാര്‍ത്ത..ഇനിയും തുടരണോ വിവാദം...?
സുഹൃത്തേ... ശശി തരൂര്‍ പ്രസ്തുത പദപ്രയോഗം നടത്തുന്നത് അതേ പദപ്രയോഗം ഉപയോഗിച്ചുള്ള ചോദ്യത്തിനുത്തരമായാണ്. അത് ആ പദപ്രയോഗം അറിവില്ലാത്തവര്‍ ഉണ്ടാക്കുന്ന വിവദങ്ങളെക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടേണ്ട സമയമല്ല. അങ്ങനെ ഒരു വിവാദമുണ്ടാകേണ്ട് കാര്യമല്ല അത് എന്നതു കൊണ്ടാണ് അദ്ദേഹമത് പറഞ്ഞത്, വിവാദം മറ്റുള്ലവര് ഉണ്ടാക്കിയതിനദ്ധേഹം എന്തു പിഴച്ചു? ഇവിടെ രാഷ്ട്രീയ എതിരാളികളെ പട്ടി, തെണ്ടി, ഭ്രാന്തന് എന്നീവാക്കുകള്‍ ഉപയോഗിച്ച് അഭിസംബോദന ചെയ്യുന്ന ഒരു മന്ത്രി ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുന്ന ഒരു സംസ്ഥാനത്തുള്ളവരാണെന്ന കാര്യം സാന്ദര്‍ഭികമായി ഓര്‍ക്കുന്നതും നല്ലതാണ്.
ഇലക്ഷനില്‍ മത്സരിച്ച് ജയിച്ചു വന്നയാള്‍ മന്ത്രിയാകുന്നതിലെ ഔചിത്യവും, ഇലക്ഷനില്‍ മത്സരിക്കാതെ മന്ത്രിയായതിനു ശേഷം മത്സരിച്ച് അസംബ്ലിയിലോ പാര്‍ലമെന്റിലോ അംഗമാവുന്നതിലെ ഔചിത്യവും വേറെ വേറെയാണ്. അപ്പോള്‍ രണ്ടാമത്തേത് നമ്മള് രണ്ടുകയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ നേരെചൊവ്വേയുള്ളത് സ്വീകരിക്കാനെന്തേ ഇത്ര മടി? പൊതു ജനം നോക്കേണ്ടത് അദ്ദേഹം ഇലക്ഷനില്‍ മത്സരിച്ചു ജയിച്ചയാളാണോ എന്നതാണ്. ഇലക്ഷനില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹത്തെ നിര്‍ത്തി മത്സരിപ്പിച്ച പാര്‍ട്ടിയാണ്. പിന്നെ അദ്ദേഹം രാജ്യ സഭാ അംഗമല്ല, മറിച്ച്, നേരിട്ട് ജനവിധിയിലൂടെ അതും ഒരു ലക്ഷമടുത്ത് ഭൂരിപക്ഷത്തോടെ വന്നയാളാണ്. അപ്പോള്‍ ഔചിത്യവും അനൌചിത്യവും അവിടെയിരിക്കട്ടെ. ദേശീയ ഗാനവുമായി ബന്ധപ്പെട്ട കാര്യവും ബ്ലോഗില്‍ ഞാനുള്പ്പടെയുള്ലവര് പങ്കെടുത്ത ചര്‍ച്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ്. അതിനിയും ആവര്‍ത്തിക്കേണ്ട തക്ക കാര്യം ഇതിനുണ്ടെന്ന് ബോദ്യമാകുന്നില്ല. പിന്നെ അദ്ധേഹം ഈ പണിക്ക് കൊള്ളില്ലേ കൊള്ളുമോ എന്ന് താങ്കള്‍ പറഞ്ഞതു പോലെ കാലം തെളിയിക്കേണ്ടതുണ്ട്. അതും ഇപ്പോള്‍ ഈ പോസ്റ്റിലെ വിഷയവുമായി പുലബന്ധം പോലുമില്ല.
വിവാദമുണ്ടായ നിലക്ക് ഒരു മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തവും കണ്ട് അദ്ധേഹം മാപ്പ് പറഞ്ഞത് സ്വാഗതാര്‍ഹമാണ്. അദ്ധേഹത്തിന് ഇനി സൂക്ഷിക്കാം, വിവാദക്കാര്‍ക്ക് അടുത്തതിന് വേണ്ടി കാത്തിരിക്കാം.
സുഹൃത്തേ... ശശി തരൂര്‍ പ്രസ്തുത പദപ്രയോഗം നടത്തുന്നത് അതേ പദപ്രയോഗം ഉപയോഗിച്ചുള്ള ചോദ്യത്തിനുത്തരമായാണ്. അത് ആ പദപ്രയോഗം അറിവില്ലാത്തവര്‍ ഉണ്ടാക്കുന്ന വിവദങ്ങളെക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടേണ്ട സമയമല്ല.
ആ പദപ്രയോഗം അറിവിലത്തവര് എന്ന് മറ്റുള്ളവരെ ആക്ഷേപിക്കുന്നത് ശരിയല്ല. തരൂരിരിനും കുറെ മൂടു താങ്ങികള്‍ക്കും മാത്രമേ ആ പദപ്രയോഗം അറിയാവൂ എന്നൊക്കെ തരൂര്‍ ഭക്തര്‍ക്ക് അഭിമാനം കൊള്ളാം. ഈ വിഷയത്തെ വിമര്‍ശിച്ച മിക്കവരും Cattle Class എന്നത് Economy Class ആണെന്നറിഞ്ഞു കൊണ്ടു തന്നെയാണ്.
Cattle Class എന്ന പ്രയോഗം വന്നത് ആ ക്ളാസുകളില്‍ യാത്രക്കാരെ കന്നുകലികളേ പോലെ പരിഗണിക്കുന്നതു കൊണ്ടാണ്. മലയാളത്തിലും കന്നുകാലികളെപ്പോലെ പരിഗണിക്കുന്ന ക്ളാസിനെ വിശേഷിപ്പിക്കാന്‍ കന്നുകാലി ക്ളാസ് എന്ന് തന്നെയേ വിവരമുള്ള ആരും ഉപയോഗിക്കു. സായിപ്പിന്റെ ഭാഷ ദേവഭാഷയും മലയാളികളുടേത് അധമ ഭാഷയുമല്ല. Cattle എന്ന് സായിപ്പു പറയുന്നത് മലയാളത്തിലെ കന്നുകാലിയെ തന്നെയാണ്, അല്ലാതെ അമേരിക്കയിലെ കാട്ടുപോത്തിനെ അല്ല. അമേരിക്കക്കാരുടെ കന്നുകാലികള്‍ക്ക് നാലു കൊമ്പുകളൊന്നും ഇല്ല.
മലയാളികള്‍ക്ക് ആ പ്രയോഗം മനസിലാക്കാന്‍ ആവില്ല എന്നു പറയുന്ന തരൂരും മൂടു താങ്ങികളുമാണ്, ശരിക്കും കന്നുകാലികള്‍.
ചോദിക്കുന്ന ചോദ്യത്തിലെ Cattle Class വാക്കുപയോഗിച്ചു എന്നൊക്കെ തരൂരിനും ഭക്തര്‍ക്കും ആശ്വസിക്കാം. Fucking എന്ന വാക്ക് സര്‍വസാധാരണമായി അമേരിക്കയില്‍ ഉപയോഗിക്കുന്ന വാക്കാണ്. കഞ്ചന്‍ ഗുപ്ത, Tell us Minister, next time you travel to Kerala, will it be fucking economy class?"എന്നു ചോദിച്ചിരുന്നെങ്കില്‍ തരൂര്‍, absolutely, in fucking economy class in solidarity with all our holy dicks എന്നായിരുന്നേനെ മറുപടി പറയുക. അതിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഭക്തരൊക്കെ അതിനെയും ന്യായീകരിക്കും, ഓ അത് അമേരിക്കയില്‍ സാധാരണ ഉപയോഗിക്കുന്ന വാക്കാണ്. വിവരമില്ലാത്ത ഇന്‍ഡ്യക്കാര്‍ക്ക് അതിന്റെ അര്‍ത്ഥം അറിയില്ല. അത് തരൂരിന്റെ കുറ്റമാകുന്നതെങ്ങനെ.
holy cows എന്നതില്‍ തരൂര്‍ ഉദ്ദേശിച്ചത് എന്താണെന്നദ്ദേഹം വിശദീകരിച്ചും കഴിഞ്ഞു. 'Holy cows are NOT individuals but sacrosanct issues or principles that no one dares challenge.
അതിന്റെ അര്‍ത്ഥം ഒന്നുമാത്രമേ ഉള്ളു. ആരും ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടാത്ത പരിപാവനമെന്നു കരുതുന്ന തത്വങ്ങളും വിഷയങ്ങളും. ഇവിടെ ചെലവു ചുരുക്കുന്നതാണു വിഷയം. ആരും ചോദ്യം ചെയ്യാത്ത അതിനെ ഞാന്‍ ചോദ്യം ചെയ്തു. പക്ഷെ ആ ചോദ്യം ചെയ്യല്‍ പാര്‍ട്ടി അനുവദിക്കുന്നില്ല. പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നുമാറാന്‍ പറഞ്ഞത് തിരുമനസിനിഷ്ടമായില്ല. ആ ഇഷ്ടക്കേട്, കിട്ടിയ ആദ്യ അവസരത്തില്‍ തിരുവുള്ളത്തില്‍ നിന്നും ദ്വയാര്‍ത്ഥ പ്രയോഗം വഴി പുറത്തു വന്നു. ഭക്തര്‍ക്ക് ഭക്തി കാരണം അത് മനസിലാക്കാനാകുന്നില്ല. അതു കൊണ്ട് മറ്റാരും മനസിലാക്കരുതെന്ന് ഭക്തര്‍ വാശിപിടിക്കുന്നു. അതിന്റെ പിന്നാമ്പുറമാണ്, ഈ വിലാപങ്ങള്‍.
Tell us Minister, next time you travel to Kerala, will it be cattle class?"
എന്നു ചോദിച്ചതിനു
It will be in cattle class
എന്നു മാത്രം മതിയായിരുന്നു.
കൂടെ
in silodarity with all our holy cows
എന്നുപയോഗിച്ചത് മനപ്പൂര് വവും ചെലവു ചുരുക്കല്‍ എന്നത് മനസില്‍ വച്ചുകൊണ്ട് ഒരു കുത്തുവാക്ക്, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രയോഗിച്ചതുമാണ്. അതു ഭക്തര്‍ക്ക് മനസിലായില്ലെങ്കിലും മറ്റുള്ളവര്‍ മനസിലാക്കി. ആ സത്യം തരൂരിനറിയാം. അതു കൊണ്ട് ആ പ്രയോഗം അപ്പാടെ അദ്ദേഹം വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.
):
ശശി തരൂര്‍ വലിയ കഴിവുള്ള മനുഷ്യനായിരിക്കാം, യു എന്‍ അണ്ടര്‍ സെക്രട്ടറിയും സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്തിയും ഒക്കെ ആയിരുന്നിരിക്കാം; പക്ഷേ ഒരു ജനപ്രതിനിധിയോ കേന്ദ്രമന്ത്രിയോ ആകാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. തെരഞ്ഞെടുപ്പിന് മുമ്പ് എത്ര തവണ അദ്ദേഹം തിരുവനന്തപുരത്ത് കാലു കുത്തിയിട്ടുണ്ട്? അവിടത്തെ വോട്ടര്‍മാരില്‍ എത്ര പേരെ അദ്ദേഹത്തിന് നേരിട്ട് പരിചയമുണ്ട്? തന്റെ ആദ്യത്തെ വോട്ട് ആണിതെന്നു അഭിമാനത്തോടെ പറയുമ്പോള്‍ തന്നെ ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമാണ്.
യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് പരാജയപ്പെട്ടെങ്കിലും അദ്ദേഹം എന്നും അമേരിക്കയുടെ സ്വന്തക്കാരന് ആയിരുന്നു. രാഷ്ട്രീയത്തോടോ പാര്‍ടിയോടോ യാതൊരു മമതയും ഇല്ലാത്ത തരൂരിന്റെ സ്ഥാനാര്ത്തിത്വത്തിനു പിന്നില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം മാത്രമാണ്. അദ്ദേഹത്തിന്റെ "India : From Midnight to the Millennium and Beyond" (1997) എന്ന പുസ്തകത്തെ കുറിച്ച് കേട്ടിട്ടെങ്കിലുമുള്ള ഒരു കോണ്‍ഗ്രസ്സുകാരനും തരൂരിന് വോട്ട് ചെയ്യില്ല. എന്നിട്ടും മലയാളം പറയാന്‍ അറിയാത്ത തരൂര്‍ മലയാളക്കരയുറെ തലസ്ഥാന നഗരിയില്‍ സ്ഥാനാര്ത്തിയായി, വിജയിച്ചു (കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിരോധാഭാസം), കേന്ദ്രമന്ത്രിയുമായി. ഇന്ത്യന്‍ രാഷ്ട്രീയ - ഭരണ രംഗങ്ങളിലെ വിദേശ ഇടപെടലുകള്‍ മുന്‍കാലങ്ങളിലേക്കാള്‍ പ്രകടമായ ഒരു സന്ദര്‍ഭമായിരുന്നു അത്.
ഇപ്പോഴത്തേതടക്കം, തരൂര്‍ സ്ഥാനമേറ്റെടുത്ത ശേഷമുണ്ടായ വിവാദങ്ങള്‍ കാണിക്കുന്നത് അദ്ദേഹത്തിന്റെ പരിചയക്കുറവും ഇന്ത്യയുടെ സംസ്കാരത്തെയും ഇവിടത്തെ ജനങ്ങളെയും കുറിച്ചുള്ള അറിവില്ലായ്മയോ തെറ്റിദ്ധാരണയോ ആണ്. തരൂര്‍ വിശുദ്ധ പശുക്കള്‍ എന്ന് വിളിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമാണ്, പക്ഷേ കന്നുകാലിക്കൂട്ടം ഇവിടത്തെ സാധാരണ എക്കൊണാമി ക്ലാസ് യാത്രക്കാരെയാണ്.
എങ്കിലും Mr. ശശി തരൂര്‍, നിങ്ങള്‍ പേടിക്കേണ്ട; പാര്‍ട്ടിയിലെ ഉന്നതര്‍ നിങ്ങള്ക്കൊപ്പമല്ലെ?? (അവര്‍ക്കതിനേ കഴിയുള്ളൂ!!!) അതാണാല്ലൊ, നിങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്നു പറഞ്ഞവര്‍ രായ്ക്കുരാമാനം വാക്കു മാറ്റിപ്പറഞ്ഞത്...
കടത്തുകാരന് ,
വിമശനങ്ങള്‍ക്ക് നന്ദി
അരീകോടന്‍,
വായനയ്ക്ക് പ്രത്യേക നന്ദി
കാളിദാസന്
ഗൌതം ,
അതാണ് കാര്യം ...
പെരുന്നാള്‍ അവധി പ്രമാണിച്ചു വീട്ടിലാണ്.പ്രശ്നത്തില്‍ കൂടുതലായി ഇടപെടാന്‍ ഇപ്പോള്‍ കഴിയുന്നില്ല .ചര്‍ച്ച തുടരണമെന്ന് അഭ്യര്‍ഥന.
Post a Comment