ഉറുമ്പുകള്‍ വട്ടം കൂടുന്നുണ്ട് .
കാലങ്ങളുടെ കരുതിവെപ്പുകളിലൂടെ
അവ പതിയെ അരിച്ചിരങ്ങുന്നുണ്ട്.
അലക്കിതകര്‍ത്ത
നാക്ക് ഞെരിഞ്ഞമരുന്നുണ്ട് .
ഉലകം അടക്കിപ്പിടിച്ചിരുന്ന കൈകള്‍ക്കുള്ളില്‍
ഒരുപാടിടങ്ങളാല്‍
കൂടുന്നുണ്ട് കാറ്റ്.
കടങ്ങള്‍ വട്ടമിടുന്നുണ്ട്
കുറ്റപത്രങ്ങള്‍ പാറിപ്പറക്കുന്നുണ്ട്.
കറുപ്പിച്ച മുടിയും
വെളുപ്പിച്ച പല്ലുകളും
കൊതിപ്പിച്ച കണ്ണുകളും
പുതപ്പിച്ച ഉടലും
കരിഞ്ഞമരുന്നുണ്ട്-
അരികില്‍ ചില കോലങ്ങള്‍
കാത്തിരിപ്പുണ്ട്-
കയറുകളുടെ വട്ടം
കഴുത്തില്‍ കോര്‍ത്ത്
അളവെടുക്കുന്നുണ്ട്.
കാലങ്ങളുടെ കരുതിവെപ്പുകളിലൂടെ
അവ പതിയെ അരിച്ചിരങ്ങുന്നുണ്ട്.
അലക്കിതകര്‍ത്ത
നാക്ക് ഞെരിഞ്ഞമരുന്നുണ്ട് .
ഉലകം അടക്കിപ്പിടിച്ചിരുന്ന കൈകള്‍ക്കുള്ളില്‍
ഒരുപാടിടങ്ങളാല്‍
കൂടുന്നുണ്ട് കാറ്റ്.
കടങ്ങള്‍ വട്ടമിടുന്നുണ്ട്
കുറ്റപത്രങ്ങള്‍ പാറിപ്പറക്കുന്നുണ്ട്.
കറുപ്പിച്ച മുടിയും
വെളുപ്പിച്ച പല്ലുകളും
കൊതിപ്പിച്ച കണ്ണുകളും
പുതപ്പിച്ച ഉടലും
കരിഞ്ഞമരുന്നുണ്ട്-
അരികില്‍ ചില കോലങ്ങള്‍
കാത്തിരിപ്പുണ്ട്-
കയറുകളുടെ വട്ടം
കഴുത്തില്‍ കോര്‍ത്ത്
അളവെടുക്കുന്നുണ്ട്.
9 comments:
കവിതക്കടുത്ത് അരീക്കോടന്‍ വട്ടമിടാറില്ല...
ഉറുമ്പുകള്‍ വട്ടം കൂടുന്നുണ്ട്
വട്ടം കൂടട്ടെ
കൊള്ളാം നല്ല രചനാ ശൈലി...
അഭിനന്ദനങ്ങള്‍!
വളരെ മനോഹരമായിട്ടുണ്ട്....
നല്ല വരികള്‍ , നല്ല ഇല്ലസ്ട്റേഷന്‍ ..
വട്ടം കൂടുന്നുണ്ട്!
നല്ല ശൈലി...
കൊള്ളാം,വഴക്കമുള്ള വരികളില്‍ ആശയങ്ങളുടെ മുഴക്കമുണ്ട് !
മുഫാദ്,
നന്നായിട്ടുണ്ട്. നല്ല അവതരണം.
Post a Comment