Thursday, October 1, 2009

വെറുതെ ഈ ജീവിതം


ഉറുമ്പുകള്‍ വട്ടം കൂടുന്നുണ്ട് .
കാലങ്ങളുടെ കരുതിവെപ്പുകളിലൂടെ
അവ പതിയെ അരിച്ചിരങ്ങുന്നുണ്ട്.
അലക്കിതകര്‍ത്ത
നാക്ക് ഞെരിഞ്ഞമരുന്നുണ്ട് .
ഉലകം അടക്കിപ്പിടിച്ചിരുന്ന കൈകള്‍ക്കുള്ളില്‍
ഒരുപാടിടങ്ങളാല്‍
കൂടുന്നുണ്ട് കാറ്റ്.
കടങ്ങള്‍ വട്ടമിടുന്നുണ്ട്
കുറ്റപത്രങ്ങള്‍ പാറിപ്പറക്കുന്നുണ്ട്.
കറുപ്പിച്ച മുടിയും
വെളുപ്പിച്ച പല്ലുകളും
കൊതിപ്പിച്ച കണ്ണുകളും
പുതപ്പിച്ച ഉടലും
കരിഞ്ഞമരുന്നുണ്ട്-
അരികില്‍ ചില കോലങ്ങള്‍
കാത്തിരിപ്പുണ്ട്‌-
കയറുകളുടെ വട്ടം
കഴുത്തില്‍ കോര്‍ത്ത്‌
അളവെടുക്കുന്നുണ്ട്.

9 comments:

Areekkodan | അരീക്കോടന്‍ said...

കവിതക്കടുത്ത് അരീക്കോടന്‍ വട്ടമിടാറില്ല...

ഷൈജു കോട്ടാത്തല said...

ഉറുമ്പുകള്‍ വട്ടം കൂടുന്നുണ്ട്

കണ്ണനുണ്ണി said...

വട്ടം കൂടട്ടെ

jayanEvoor said...

കൊള്ളാം നല്ല രചനാ ശൈലി...

അഭിനന്ദനങ്ങള്‍!

Gulzar said...

വളരെ മനോഹരമായിട്ടുണ്ട്....

shahir chennamangallur said...

നല്ല വരികള്‍ , നല്ല ഇല്ലസ്ട്റേഷന്‍ ..

വാഴക്കോടന്‍ ‍// vazhakodan said...

വട്ടം കൂടുന്നുണ്ട്!
നല്ല ശൈലി...

ഒരു നുറുങ്ങ് said...

കൊള്ളാം,വഴക്കമുള്ള വരികളില്‍ ആശയങ്ങളുടെ മുഴക്കമുണ്ട് !

Unknown said...

മുഫാദ്,

നന്നായിട്ടുണ്ട്. നല്ല അവതരണം.