പുറംകാഴ്ചകള്‍
പുതപ്പായ് മൂടുന്നുണ്ട്
ഡിസംബര്‍.
ഉള്ളെരിയുമ്പോ
പതിയെ തുറക്കും
ജനല്പ്പാളികള്.
വെയില് പൊട്ടുകള്‍ തൊടുമ്പോള്‍
അറിയാറുണ്ട് പുറംകാഴ്ചകള്‍.
പുതപ്പായ് മൂടുന്നുണ്ട്
ഡിസംബര്‍.
ഉള്ളെരിയുമ്പോ
പതിയെ തുറക്കും
ജനല്പ്പാളികള്.
വെയില് പൊട്ടുകള്‍ തൊടുമ്പോള്‍
അറിയാറുണ്ട് പുറംകാഴ്ചകള്‍.
ഉന്മാദം
വെട്ടി വീഴ്ത്തുന്ന
ദേശീയതയുടെ
കയ്യും കാലും.
കുമ്പിട്ടു നക്കാന്‍
കരാറുകള്‍ , രാഷ്ട്രീയക്കളരികള്‍.
പട്ടിണി പ്പാവതിന്റെ
നെഞ്ചിന് ചൂടളക്കാത്ത
ദേശീയതയുടെ
കയ്യും കാലും.
കുമ്പിട്ടു നക്കാന്‍
കരാറുകള്‍ , രാഷ്ട്രീയക്കളരികള്‍.
പട്ടിണി പ്പാവതിന്റെ
നെഞ്ചിന് ചൂടളക്കാത്ത
താപമാപിനികള്‍,
ഉച്ചകോടികള്‍ .
ഉച്ചകോടികള്‍ .
അകക്കാഴ്ചകള്‍
കാഴ്ച കണ്ടൊടുവില്‍
ഡിസംബര്‍ പുതപ്പാല്‍ തൊടുമ്പോള്‍
ചുരുങ്ങി ക്കൂടുന്നത്
നിന്നെ പ്രണയിചിട്ടല്ല .
പുറത്തിറങ്ങാന്‍ പേടിയാണിപ്പോ.
പുര നിറഞ്ഞു
രണ്ടെണ്ണം നില്ക്കുന്നതും
സ്വര്‍ണ്ണം പതിമൂന്നു കടന്നതും.
തേങ്ങ കിടന്നു നരയ്ക്കുന്നുണ്ട്
പറമ്പിന് മൂലയില്‍.
പെറുക്കിയെടുത്ത് വറ്റു മണികള്‍
വിറക്കും കയ്യാല്‍
കടിച്ചിരക്കാറുണ്ട്.
കാഴ്ച കണ്ടൊടുവില്‍
ഡിസംബര്‍ പുതപ്പാല്‍ തൊടുമ്പോള്‍
ചുരുങ്ങി ക്കൂടുന്നത്
നിന്നെ പ്രണയിചിട്ടല്ല .
പുറത്തിറങ്ങാന്‍ പേടിയാണിപ്പോ.
പുര നിറഞ്ഞു
രണ്ടെണ്ണം നില്ക്കുന്നതും
സ്വര്‍ണ്ണം പതിമൂന്നു കടന്നതും.
തേങ്ങ കിടന്നു നരയ്ക്കുന്നുണ്ട്
പറമ്പിന് മൂലയില്‍.
പെറുക്കിയെടുത്ത് വറ്റു മണികള്‍
വിറക്കും കയ്യാല്‍
കടിച്ചിരക്കാറുണ്ട്.
കണക്കെടുപ്പിനൊടുവില്‍
ശൂന്യമാം
താളില്‍ കോറിയിടുന്നുണ്ട് ,
ചില അക്ഷരങ്ങള്‍
കൂടെ.
ശൂന്യമാം
താളില്‍ കോറിയിടുന്നുണ്ട് ,
ചില അക്ഷരങ്ങള്‍
കൂടെ.
9 comments:
ഒരു കവിതയ്ക്ക് ഇതില്‍ കൂടുതല്‍ മുഷ്ടി ചുരുട്ടാന്‍ കഴിയുമോ!
പട്ടിണിപ്പാവതിന്റെ
നെഞ്ചിന് ചൂടളക്കാത്ത
താപമാപിനികളും കടന്ന്,
പുര നിറഞ്ഞു
രണ്ടെണ്ണം നില്ക്കുന്നതും
സ്വര്‍ണ്ണം പതിമൂന്നു കടന്നതും
തേങ്ങ കിടന്നു നരയ്ക്കുന്നതും കണ്ടു
പുറത്തിറങ്ങാന്‍ ഭയക്കുന്ന പാവം പ്രജയെ കൂടി വായിച്ചപ്പോള്‍ പുറത്തു തട്ടി പറയട്ടെ, കീപ്പിറ്റപ്പ്..!!
:)
continue writing...
nannaayittundu kollaam
ഈ തണുപ്പില്‍ നിന്ന് വൈകി എഴുന്നേറ്റ്
ഒന്ന് പുറത്തേക്കിറങ്ങിയാല്‍
കാണുന്ന കാഴ്ചകളെ
ഭംഗിയായി വരച്ചു..
നന്നായി ഈ എഴുത്ത്
അകക്കാഴ്ചകള്‍..!!
ശ്രദ്ധേയന്‍
രാജേഷ് ചിത്തിര
നാടകക്കാരന്
മനോഹര്‍ മാണിക്കത്ത്
പകല്‍കിനാവന്‍ | daYdreaMer
പട്ടിണിപ്പാവങ്ങളുടെ നെഞ്ചിന് ചൂടളക്കാനുള്ള പ്രതിഷേധങ്ങളില്‍ കൂടെ കൂടിയതിനു നന്ദി...
നന്നായിരിക്കുന്നു. ഇനിയും എഴുതുക ..
വിലയില്ലാത്തതു മനുഷ്യജീവനും അവന്റെ കയ്യിലുള്ളതിന്നും മാത്രം. വാങ്ങാനുള്ളതൊക്കെ ഭയപ്പെടുത്തുന്നു.
നല്ല വരികള്‍. ആശംസകള്‍
Beautiful poem.
Post a Comment