ഒരു കിടപ്പില്‍ ലോകത്തെ മുഴുവനുമറിയുന്ന എന്റെ പ്രിയ സുഹൃത്ത് റഈസ് വെളിമുക്കിന്...
ക്ലോറോഫോം മണക്കുന്ന ആ വരാന്താകള്‍ എനിക്കേറെ ഇഷ്ടമാണെന്ന് പറയേണ്ടി വരും.ഒരു ചെറിയ പനി വരുമ്പോഴേക്ക് കാളകളെക്കാള്‍ ഉച്ചത്തില്‍ അമറാന്‍ തുടങ്ങും.പിന്നെ ആശുപത്രിയുടെ പടി കണ്ടാലേ തന്റെ അലറല്‍ നിര്‍ത്തൂ.ഡോക്റ്റര്‍ സൂചി കുതിതാഴ്തുന്നത് കാണുമ്പോള്‍ വീണ്ടും കരച്ചില് തുടരും .ചിലപ്പോള്‍ ഒരു അസുഖവുമില്ലെങ്കിലും ക്ലോരോഫോമിന്റെ മണവും നഴ്സുമാരുടെ കിന്നാരങ്ങളും കേട്ട് ആ ഇടനാഴികളിലെവിടെയെന്കിലും ചുറ്റി നടക്കും.
ചില വാതിലുകള്‍ക്ക് മുന്നില്‍ ഒരു നിമിഷമൊന്നു നില്ക്കും.അടക്കിപ്പിടിച്ച ചില കരച്ചില് കേള്‍ക്കാം-ചിലപ്പോള്‍,കുഞ്ഞിക്കാല് കണ്ട ചില ചിരികളും.എത്ര വേദനകള്‍ അടുത്ത് കണ്ടാലും അനുഭവിച്ചരിഞ്ഞാലും ജീവിതത്തെ ഒരു നിലയ്ക്കുമത് സ്വാധീനിച്ചില്ല.ഇപ്പോഴും ചെറിയ പനി അടുത്ത് കൂടെ പോകുമ്പോള്‍ അമറാന്‍ തുടങ്ങും.ചെറിയതലവേദന വന്നാല്‍ ചെയ്യുന്ന പണി നിര്‍ത്തി മടിയോടെ ഒരിടത് ചുരുണ്ട് കൂടും.
പ്രായത്തില്‍ ഇത്തിരിയും കാഴ്ചയില്‍ അതില്‍ ചെറുതുമായ ഒരു മനുഷ്യന് മുന്നിലൂടെ വീല്‍ ചെയറില്‍ ചിരിച്ചു കൊണ്ട് കടന്നു പോയപ്പോള്‍ എന്തോ പെട്ടെന്ന് മനസ്സില്‍ നീറ്റല്‍ പോലെ.അടുത്ത റൂമിലേക്ക് അവന് കയറിപ്പോകും വരെ ആ വീല്‍ ചെയറിന്റെ ചലനം തന്നെ നോക്കി നിന്നു.അടച്ചിട്ട റൂമിന്റെ വാതില്‍ പതിയെ തുറന്നു ഞാന്‍ അകത്തു കയറി.അവിടെ കയറിയപ്പോഴേ എന്റെ നെഞ്ജിടിക്കാന്‍ തുടങ്ങി.നേഴ്സ് സൂചി അവന്റെ കയ്മുട്ടിലേക്ക് താഴ്ത്തിയിരക്കുകയായിരുന്നു.ഒരു ഭാവ വ്യത്യാസവുമില്ലായിരുന്നു അവനു.അതെ ചിരി വീണ്ടും ആ മുഖത്തു.ഉച്ചതിലൊരു കരച്ചില് പ്രതീക്ഷിച്ചതിനാലാകാം നേഴ്സ് ചോദിച്ചത്-വേദന അടക്കിപ്പിടിച്ചതാണോ എന്ന്.നമ്മുടെ ഡിക്ഷ്ണറിയില് അങ്ങനെ ഒരു വാക്കില്ലെന്ന അവന്റെ മറുപടി .
കയറിച്ചെന്ന ഉടനെ സലാം പറഞ്ഞു ഞാന്‍ എന്റെ കൈകള്‍ അവനു നേരെ നീട്ടി.അതെ ചിരിയോടെ അവന് എനിക്കൊരു മറുപടി തന്നു-തല ഇളക്കി അവനെന്നോട് ഇരിക്കാന്‍ പറഞ്ഞു.കിടക്കയില്‍ മുഖമോഴികെ മൂടിപ്പുതച്ചു കിടക്കുന്ന സുഹൃത്തിനെ കണ്ടപ്പോള്‍ ഇരുളില്‍ മുങ്ങി പതിയെ ഉദിച്ചുയരുന്ന സൂര്യ രശ്മികളെയാണ് എനിക്കോര്‍മ്മ വന്നത്.
പിന്നെ അവന് സംസാരിക്കാന്‍ തുടങ്ങി.ഒരു ചെറു ചിരിയോടെയുള്ള അവന്റെ ഓരോ വാക്കുകളും എനിക്ക് പുതിയൊരു സുഹൃത്തിനെ തരികയായിരുന്നു.സംസാരതിനിടയിലെവിടെയോ അവന് തന്നെ പറ്റിയും പറയാന്‍ തുടങ്ങി.ചെറുപ്പത്തില്‍ സംഭവിച്ച ആക്സിടെന്റും അതില്‍ പൂര്‍ണ്ണമായി തളര്‍ന്നു പോയ തന്റെ ശരീരത്തെ കുറിച്ചും.പറയുമ്പോള്‍ തനിക്കെഴുന്നേറ്റു നടക്കാന്‍ കഴിയാത്ത ഭൂമിയുടെ താളങ്ങളും തൊട്ടറിയാന്‍ കഴിയാത്ത വായുവിന്റെ ചലനങ്ങളും അവന്റെ കണ്ണ് നിറക്കുമെന്ന് ഞാന്‍ കരുതി.പക്ഷെ തല മാത്രമിളക്കാന്‍ കഴിയുന്ന അവന് ജീവന് തുളുമ്പുന്നുവെങ്കിലും നിശ്ചലം എന്ന് പറയാവുന്ന ജന്മങ്ങളുടെ ഉടലിനെ തോല്പിക്കുമാര് സംസാരം തുടര്‍ന്ന് കൊണ്ടേയിരുന്നു.ഒരു നിമിഷം പോലും എനിക്ക് മുന്നിലുള്ളത് തല കൊണ്ട് മാത്രം തൊട്ടറിയാനും ചിന്തിചെടുക്കാനും കഴിയുന്ന ഒരു സഹ ജീവിയാണെന്നു എനിക്ക് തോന്നിയതേയില്ല.കുറെ സംസാരിച്ചു പുറത്തിറങ്ങിയപ്പോ ജീവിതത്തെ കുറിച്ച് എന്തൊക്കെയോ ഞാന്‍ അറിയാന്‍ തുടങ്ങിയിരുന്നു.കുറെ വായിച്ചും അറിഞ്ഞും കണ്ടും കേട്ടും കിട്ടാത്ത ഒരു വെളിച്ചം ആ സുഹൃത്ത് എനിക്ക് നല്‍കിയിരുന്നു.
32 comments:
ഉച്ചതിലൊരു കരച്ചില് പ്രതീക്ഷിച്ചതിനാലാകാം നേഴ്സ് ചോദിച്ചത്-വേദന അടക്കിപ്പിടിച്ചതാണോ എന്ന്.നമ്മുടെ ഡിക്ഷ്ണറിയില് അങ്ങനെ ഒരു വാക്കില്ലെന്ന അവന്റെ മറുപടി .
തുടര്‍ച്ചയായി അനുഭവിക്കുന്ന വേദന തുടരെണ്ടിവരുമ്പോള് അടക്കിപ്പിടിക്കാതെ തന്നെ അടങ്ങുന്നു.
വേദനിപ്പിക്കുന്ന വിഷയമെന്കിലും ആ സുഹൃത്തിന്റെ മനക്കരുത്തിന് മുന്നില്‍ നമ്മള് എന്ത്?
നൊമ്പരത്തോടെ.....
ഇതെന്റെ സ്വന്തം”റയീസ്മോനാ“,കിടപ്പ് തുടങ്ങീട്ട് വര്‍ഷങ്ങള്‍ പലത് കൊഴിഞ്ഞ് പോയിരിക്കുന്നല്ലോ...
ഇല്ല!കാലം, റയീസിനു മുന്നില്‍ പകച്ചു നില്പാണ് !
അവന് തോല്‍ക്കില്ലൊരിക്കലും,ഒന്നിനു മുന്നിലും...
മനശ്ശുദ്ധി തെളിച്ചപ്പെടുന്ന മുഖത്ത് സദാ കളിയാടുന്ന
ആ പൂപുഞ്ചിരിയില് വിടരുന്ന പൂമൊട്ടുകള്‍
’പോസിറ്റീവ് എനര്ജിയാ’യി,നമുക്ക് ചുറ്റിലും
വലയം സൃഷ്ടിക്കും..!
റയീസ്മോനെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴൊക്കെയും
ഈ നുറുങ്ങൊന്നും, ഒന്നുമല്ലെന്ന് ബോദ്ധ്യപ്പെടാറുണ്ട് !
തന്റെ നിതാന്തമായ കിടപ്പില്‍,ഇച്ഛാശക്തി കൈവിടാതെ
സംതൃപ്തിയടയുന്ന ഒരു മഹാപുരുഷനെയാണ്
എനിക്കനുഭവിക്കാനായത് !!
റയീസ്...ഒരുകാലം വരാനുണ്ട് ! പ്രതീക്ഷയോടെ
കാത്തിരിക്കാം..നമുക്ക്...പ്രാര്‍ത്ഥനയോടെ......
Touching...
Beautiful language.
വരാന്‍ വൈകി
വന്നപ്പോ സന്തോഷായി.
ഞാന്‍ പോലും ഓര്‍മിക്കാത്ത എന്റെ ചില വാക്കുകള്‍, അതാണ് അവന്റെ പുതു ജീവന് കാരണം എന്ന് സനൂപ് പറഞ്ഞപ്പൊ എനിക്ക് തോന്നിയ സന്തോഷം. ബൈക്ക് ആക്സിഡെന്റ് ആയി ഓര്‍മകള്‍ കുറച്ചു ദിവസതേക്ക് നശിച്ച് പോയ എനിക്ക് അതേ അവസ്ഥയിലായ സനൂപിനു നല്കാന് പ്രതീക്ഷകള്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ... ഓര്‍മകള്‍ നശിച്ച് പോയാല്‍ ഉണ്ടാവുന്ന അവസ്ഥ.. അതെനിക്ക് ശരിക്കും അറിയാമായിരുന്നു!!
പ്രതീക്ഷകള്‍ ഒന്ന് മാത്രാ എന്നേയും സനൂപിനേയും പുതു ജീവിതത്തിലേക്ക് എത്തിച്ചത്
മാഷായിരുന്ന സനൂപ് പിച്ചും പേയും പറയുന്നത് കേട്ട് സങ്കടപെട്ട് നിറകണ്ണുകളോടെ ഞാനും അവനെ നോക്കി നിന്നിരുന്നെങ്കില്‍...........!!
വേണ്ടാ സഹതാപം ആര്‍ക്കും വേണ്ടാ ... നിസ്വാര്‍ത്ഥമായ സ്നേഹം മാത്രം കൈമാറാം നമുക്ക്, എനിക്കും അതു മാത്രം മതി
എന്റെ മുന്നില്‍ നീ നിന്ന് കരഞ്ഞാല്‍ ഞാനും കരയാന്‍ തുടങ്ങും .. ആ കറച്ചില്‍ കൊണ്ട് നിനക്കും എനിക്കും എന്തു ഗുണം...?? കരയരുത് എന്റെ മുന്നില്‍ നിന്ന്..! നിനക്ക് സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്നെ കാണാതിരിക്കുക..!!
റയീസ് എന്ന നാമം ശരിയായ പേരാണോ ? ഈ സംഭവവും അവന്റെ പേരിലും ചില സാമ്യങ്ങള്‍ കാണുന്നു. നല്ല ധൈര്യത്തോടെ അവന്റെ ജീവിതം മുന്നോട്ട് നീങ്ങും കാലം അവന് അത്ര ധൈര്യം നല്‍കും ഉറപ്പ്
റഹീസിന്റെ ജീവിതം ഇത്ര കുറച്ചു വാക്കുകളില്‍ മാത്രം എഴുതിയാല്‍ ഒതുങ്ങുന്നതല്ല.കഴിഞ്ഞ കുറ വര്‍ഷങ്ങളായി ഒരേ കിടപ്പിലായിട്ടും അവനറിയാതതായി ഒന്നുമില്ലെന്ന് അവനോടു സംസാരിച്ചാല്‍ മനസ്സിലാകും.ചെറിയ ചെറിയ വേദനകളില്‍ പോലും ഒരുപാട് ടെന്‍ഷന്‍ അനുഭവിക്കുന്ന നമുക്കൊക്കെ രഹീസിന്റെ ജീവിതം ഒരു പാഠമാണ്.ജീവിതത്തില്‍ ഇത്രയധികം മനസ്സംതൃപ്തി അനുഭവിക്കുന്നവര വളരെ കുറവാകും.2 മാസം കൊണ്ട് തന്നെ എന്റെ വളരെ അടുത്ത സുഹൃത്തായി അവനിന്ന് മാറിയിരിക്കുന്നു.ജീവിതത്തിലെ സന്തോഷങ്ങള്‍ക്ക് ദൈവത്തെ സ്തുതിച്ചു കൊണ്ടും ഇനിയും ധൈര്യപൂര്‍വ്വം മുന്നോട്ടു പോകാന്‍ ദൈവം തമൌരാനോട് പ്രാര്‍ഥിച്ചു കൊണ്ടും.
വായനക്കും അഭിപ്രായങ്ങള്‍ക്കും ഒരുപാട് നന്ദി ഏവര്‍ക്കും.
എന്താ പറയാ..
വേദനകള്‍ക്കപ്പുറം ആശ്വാസത്തിന്റെ കുളിര് തെന്നല്‍ വീശാതിരിക്കില്ല..
പ്രാര്‍ഥനകള്‍ മാത്രം
എല്ലാവര്ക്കും..
തളരാതിരിക്കാന്‍..
ഇത്തരം വായനകള്‍..
ഞങ്ങളൊക്കെ നിങ്ങളുടെ മുന്പില് തോറ്റുപോവുന്ന നിമിഷങ്ങള്‍..
അനുഗ്രഹങ്ങളെ വിലമതിക്കാനും
അഹന്തകള്‍ അകറ്റാനും..
പിന്നെ....
ജീവിതത്തിന്റെ
യാഥാര്ത്ത്യങ്ങള് മറക്കാതിരിക്കാനും...
ദൈവമേ മാപ്പ്...
ജീവിതത്തോട് പൊരുതുന്ന റയീസിന് എല്ലാ കരുത്തും ദൈവം കൊടുക്കട്ടേ.
ഈ ജീവിതങ്ങളൊക്കെ നമുക്ക് നമ്മുടെ ജീവിതയാത്രയിൽ പാഠങ്ങൾ ഉൾകൊണ്ട് ജീവിതം നയിക്കാനുതകുന്നതാണ്. വേദനകളിലും പുഞ്ചിരിക്കാൻ കഴിയുന്നവർക്കു മുന്നിൽ നാം ഒന്നുമല്ലാതാവുന്നു.
നിസ്സാര കാര്യങ്ങള്‍ക്ക് മുന്പില് പതരിപ്പോകുന്ന, അലറിക്കരയുന്ന, നമുക്ക് റയീസിന്റെ മനക്കരുത്ത് മാതൃകയാണ്. എത്ര നിസ്സാരരാന് മനുഷ്യര്‍ എന്ന് നമ്മെ ദൈവം ഓര്‍ക്കിപ്പിക്കുന്നു ഇങ്ങനെ.
കൂട്ടുകാരന്റെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
നല്ല ഭാഷയില്‍ അതെഴുതി ഞങ്ങളില്‍ എത്തിച്ച മുഫാദിനു നന്ദി.
ഉറച്ച ദൈവ വിശ്വാസം . തന്മൂലം ലഭിക്കുന്ന നിശ്ചയദാര്ധ്യവും . അതായിരിക്കും ആ "ഭാഗ്യവാന്റെ" ആയുധം.
ഒന്നുമില്ല എഴുതാന്‍ .. പ്രാര്‍ഥന മാത്രം. ഒപ്പം... എല്ലാം തികഞ്ഞിട്ടും പിന്നെയും പരാതി പറയുന്ന എനിക്ക് ഒരു താക്കീതും.......
കൂടുതലെന്തു പറയാന്‍... ആ മനോധൈര്യത്തിനു മുന്നില്‍ ഒരു അഭിവാദ്യം, പിന്നിലെ ശക്തിയോട് ഒരായിരം പ്രാര്‍ഥനകളും.
ഒന്നും പറയാനില്ല! ഒരായിരം പ്രാര്‍ത്ഥനകള്‍ മാത്രം
ആദ്യമായിട്ട് വന്നവര്‍ക്ക് സ്പെഷ്യല്‍ വല്ലതും ഉണ്ടോ
റയീസിനെ വായിച്ചപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയത് ,കൊല്ലം കുന്നികോടുള്ള
എന്റെ സുഹ്രത് ശംനാദിനെയാണ് ഓര്മ വന്നത് . ഇതേ അവസ്ഥ . പക്ഷെ, അപാരമായ ഇശ്ചാശക്തി,
അല്ലാഹുവിലുള്ള വിശ്വാസം, തളരാത്ത മനസ്സില്‍ നിന്നും വരുന്ന ആത്മ വിശ്വാസം സ്പുരിക്കുന്ന വാക്കുകള്‍ ,
എന്നെ ഇരുത്തി ചിന്തിപ്പിക്കുകയും വഴിനടത്താന്‍ പ്രേരണ ആകുകയും ചെയ്തു. ഏഴാമത്തെ വയസ്സില്‍ വീണു
ഒരു പെന്‍സില്‍ കഴുത്തിന്റെ താഴെ കൊണ്ടുകയറി .കഴുത്തിനു കീഴ്പ്പോട്ടു തളര്‍ന്നു .ഇന്ന് ഇരുപത്തഞ്ചു വയസ്സ്
കഴിഞ്ഞു . ഇതിനോടൊപ്പം ശംനാടിന്റെ ഫോണ്‍ നമ്പര്‍ : 9947313772
@പട്ടേപ്പാടം റാംജി
ആ മനക്കരുത്തു നമുക്കൊന്നുമില്ലാതെ പോകുന്നു.
@ഒരു നുറുങ്ങ്
ഇച്ഛാശക്തി കൈവിടാതെ സംതൃപ്തിയടയുന്ന ഒരു മഹാപുരുഷന്...ഇത് തന്നെ രഹീസിന്റെ ഏറ്റവും നല്ല വിശേഷണം
@shahir chennamangallur
വായനക്ക് നന്ദി
@കൂതറHashimܓ
അതെ,നിസ്വാര്‍ത്ഥമായ സ്നേഹം മാത്രം കൈമാറാം നമുക്ക്.
@വിചാരം
റഹീസ് തന്നെ ഇത്.
@»¦ മുഖ്താര്‍ ¦ udarampoyil ¦
പ്രാര്‍ത്ഥിക്കാം
ഒപ്പം സ്വയം തിരിച്ചറിയാം.
@kichu / കിച്ചു
പ്രാര്‍ത്ഥനകള്‍
@ബഷീര്‍ പി.ബി.വെള്ളറക്കാട്
ഈ തിരിച്ചരിവാണ് നമുക്കൊക്കെ വേണ്ടത്.
@തെച്ചിക്കോടന്
നിസ്സരരായ നാം നിസ്സാരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെറുതെ പ്രയാസപ്പെടുന്നു.ഇത്തരം കാഴ്ചകള്‍ നമ്മെ ഉണര്തെണ്ടതുണ്ട്.
@ഇസ്മായില്‍ കുറുമ്പടി ( തണല്‍)
ആ താക്കീത് ജീവിതത്തില്‍ ചില മാറ്റങ്ങളെങ്കിലും വരുത്തട്ടെ . പ്രാര്‍ഥിക്കുന്നു.
@ശ്രദ്ധേയന്‍ | shradheyan
റഹീസിനെ ഒന്ന് പരിചയപ്പെടണംഞാന് നമ്പര്‍ അയച്ചു തരാം.
@ഒഴാക്കന്
പ്രാര്‍ത്ഥനകള്‍
@ആയിരത്തിയൊന്നാംരാവ്
സോറി,ഉദേശിച്ചത് മനസ്സിലായില്ല.
@sm sadique
വിളിച്ചു നോക്കണം ശംനാദിനെ.നന്ദി.
ദൈവം സാക്ഷി !
ഒന്നും പറയുന്നില്ല. എല്ലാം ദൈവത്തിന്റെ കൈയ്യിലല്ലേ?
എന്ത് പറയാന്‍ ....
മുഖ്താര്‍ സുഹൃത്തിന്റെ വാക്കുകള്‍ തന്നെ ഏറ്റു പറയട്ടെ
" ഞങ്ങളൊക്കെ നിങ്ങളുടെ മുന്പില് തോറ്റുപോവുന്ന നിമിഷങ്ങള്‍..
അനുഗ്രഹങ്ങളെ വിലമതിക്കാനും
അഹന്തകള്‍ അകറ്റാനും..
പിന്നെ....
ജീവിതത്തിന്റെ
യാഥാര്ത്ത്യങ്ങള് മറക്കാതിരിക്കാനും...
ദൈവമേ മാപ്പ്.."
ഉണ്ടോ ദൈവമെന്നോരാള് ......
ഉണ്ടാകട്ടെ,
ദൈവം നല്ലത് വരുത്തട്ടെ..
ശരിയാണ്..നിസ്സാര കാര്യങ്ങള്‍ക്ക് ടെന്‍ഷന്‍ അടിക്കുന്ന നമ്മള് റയീസിനെ എന്തിനോടാണ് ഉപമിക്കുക?
റയീസ് മോന് ദൈവം ജീവിതത്തില്‍ എളുപ്പം പ്രധാനം ചെയ്യട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..
My wishes & Prayers too!
നമ്മിലേക്കു മാത്രം നോക്കി ശീലിച്ചാല്‍ ചുറ്റുവട്ടങ്ങളിലേക്കു നാം നോക്കില്ല. ചുറ്റുവട്ടങ്ങളിലേക്കു നാം നോക്കിത്തുടങ്ങിയാല്‍ പിന്നെ നമ്മിലേക്കൊരിക്കലും നമ്മള് നോക്കില്ല.
നമുക്കു ചുറ്റും നടക്കുന്നതറിഞ്ഞാല്‍ നമ്മളെത്ര നിസ്സാരര്‍. റയീസിനു പടച്ചവന് നല്ലതു വരുത്തട്ടെ.
റ ഈസിനെ കണ്ട് കുറെ കാലം കഴിഞ്ഞാണിവിടെ വന്നിതു വായിക്കുന്നത്.അവന്റെ ആ പുഞ്ചിരിയും ഇടക്കുള്ള ഫോണ്‍ സംസാരവും ,അസാമാന്യ വ്യക്തിത്വത്തിന്റെ ഉടമായാണാ പയ്യന്!.നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരെനെന്ന് അറിയുന്നത് ഇതു പോലുള്ള സുഹൃത്തുക്കളുടെ ജീവിതത്തെപ്പറ്റി അറിയുമ്പോഴാണ്.ഒരു നുറുങ്ങും റ ഈസിന്റെ പൊസിറ്റീവ് എനര്‍ജിയെപ്പറ്റി പറയുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ പോസിറ്റീവ് എനര്‍ജിയെപ്പറ്റി ആരു പറയും?. ഈ ബൂലോഗത്തു വന്ന ശേഷമാണ് ഇങ്ങനെ കുറെ സുഹൃത്തുക്കളെപ്പറ്റി അറിയാനും അവരുമായി സൌഹൃദം പങ്കിടാനും കഴിഞ്ഞത്. ഇതൊക്കെ കാണുമ്പോഴാണ് നമ്മുക്ക് ദൈവം കനിഞ്ഞ് നല്കിയ അനുഗ്രഹങ്ങള്‍ മനസ്സിലാവുന്നത്,അതു വഴി എന്തു പ്രതി സന്ധിയേയും നേരിടാനുള്ള മനക്കരുത്ത് നമുക്കു തരുന്നതും.
പ്രാര്‍ഥിക്കാം നമുക്ക് , അല്ലാതെന്തു ചെയ്യാനാവും നിസ്സരന്മാരായ ഈ നമുക്ക് ,,,,?
റഈസിനെ മുമ്പ് ബ്ലോഗില്‍ നിന്നറിയാം. ഇപ്പോള്‍ ഹാഷിം ആണ് ഈ ലിങ്ക് അയച്ചുതന്നത്. നല്ല പോസ്റ്റ്, നല്ല സുഹൃത്ത്. പ്രതിസന്ധികളില്‍ തളരാത്തവരോട് എന്നും സ്നേഹവും ബഹുമാനവുമുണ്ട്.
......!
റ ഈസ്, മുമ്പ് ഒരിക്കലെന്റെ പോസ്റ്റില്‍ കമന്റിട്ടപ്പോള്‍ ആളെ ഞാന്‍ തിരക്കി കണ്ടെത്തി. അന്ന് ഞാന്‍ അന്തിച്ച്പോയി. ഈ അവസ്തയില് യാതൊരു പ്രയാസവും പ്രകടിപ്പിക്കാതെ...
അതേ! ഇസ്മയിലിന്റെ കമന്റ് ഞാന്‍ ആവര്‍ത്തിക്കുന്നു
”ഒന്നുമില്ല എഴുതാന്‍ .. പ്രാര്‍ഥന മാത്രം. ഒപ്പം... എല്ലാം തികഞ്ഞിട്ടും പിന്നെയും പരാതി പറയുന്ന എനിക്ക് ഒരു താക്കീതും.......“
ഒരു നുറുങ്ങ്, റ ഈസ്, കുന്നിക്കോട്ടുകാരന്‍ ശംനാദ്(സാദിക് പരിചയപ്പെടുത്തിയ വ്യക്തി.) സാദിക്, അങ്ങിനെ നമുക്ക് പരിചയമുള്ള എല്ലാവര്‍ക്കുമായി പ്രാര്‍ഥിക്കുന്നു..അത്യുന്നതങ്ങളിലെ സമാധാനം അവരില്‍ ഉണ്ടാകാനായി.......
ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ആയിരിക്കും നമ്മള് പലതും പഠിക്കുക
നൊമ്പരത്തിന്റെ കാഴ്ച്ചകളാണല്ലോ
എല്ലാം സഹിക്കുന്ന ഈ മിത്രത്തിന്റെ മന:ക്കരുത്തിനെ സമ്മതിച്ചേ തീരു...
അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമാമലെ വിവേകികള്‍...
Post a Comment