മണ്ണില്‍ തളിര്‍ത്തവര്‍
മണ്ണില്‍ വളര്‍ന്നവര്‍
മണ്ണോടു ചേരാതെ
ഊരു വിട്ടോടണം.
കണ്ണീരു വറ്റാത്ത
പാറുവമ്മയ്ക്കുണ്ട്
ഉള്ളോട് ചേരുന്ന
നെല്ലിലും വയലിലും
തുടി കൊട്ടിപ്പാടാന്‍
ചില സങ്കടപ്പാട്ടുകള്‍.
വറ്റാല്‍ തിളക്കണം മണ്‍കലം-
കുത്തിയിരുന്നോരോ ഉരുളകള്‍,
ചൊല്ലണം പൊയ്കഥകള്‍.
മുടിയിഴകള്‍ നരകീറി
ഊര്‍ന്നു വീഴുമ്പോഴും
ശീലങ്ങള്‍ തെറ്റാതെ
തിരുകണം തുളസിയില.
ഇളകുമ്പോള്‍ കാലന്റെ
കാഹളം മുഴങ്ങുന്ന
ചായ്പിലെ കട്ടിലില്‍
ചാഞൊന്നുറങ്ങണം.
ഉള്ളപ്പോള്‍ പഴിയേറെ
കൊണ്ടുവെന്നാകിലും
പിള്ളേരെ അച്ഛനോടൊപ്പം
ഒടുങ്ങണം.
കൊടിയില്ല നിറമില്ല
അരിവാളിന് മുനയില്ല.
ഒട്ടിയ വയറുണ്ട്,
ഒരു പിടി മണ്ണുണ്ട്.
ഭൂമിക്ക് നോവാതെ ഞങ്ങള്‍ നടന്നോളാം
വികസന ഭ്രാന്തിന്റെ
വയറുകള്‍
നിറയട്ടെ.
18 comments:
" കൊടിയില്ല നിറമില്ല
അരിവാളിന് മുനയില്ല.
ഒട്ടിയ വയറുണ്ട്,
ഒരു പിടി മണ്ണുണ്ട്."
അതെ
"ഭൂമിക്ക് നോവാതെ ഞങ്ങള്‍ നടന്നോളാം
വികസന ഭ്രാന്തിന്റെ
വയറുകള്‍
നിറയട്ടെ."
ഇങ്ങിനെ എത്ര എത്ര പാറുവമ്മയും കുടുംബങ്ങളും ...നന്നായി അവതരിപ്പിച്ചു അവരുടെ സങ്കടങ്ങള്‍ ....
ഒഴിഞ്ഞ വയറുകളുടെ സംഭാഷണം
:-(
ഒട്ടിയ വയറുണ്ട്,
ഒരു പിടി മണ്ണുണ്ട്.
മനോഹരമായ വരികള്‍ ഇഷ്ടായി.
പാറുവമ്മമാരുടെ ചുടുനിശ്വാസങ്ങളെ തീപ്പന്തങ്ങളാക്കി
വിപ്ലവം പണിതവര്‍...വയലേലകളും,വരമ്പുകളും
പാതയോരങ്ങളും വിറ്റുകാശാക്കാന്‍ പാട്പെടുന്നത്
കാണുമ്പോള്‍..വൈരുദ്ധ്യാധിഷ്ടിതഭൌതീകവാദം പാവം
പാറുവമ്മയെയും വിറ്റുകാശാക്കും,തരപ്പെടുമെങ്കില്‍ !!
വികസന ഭ്രാന്ത് സിന്താബാദ്!
മനോഹരം, ഗംഭീരം എന്നൊക്കെ പുകഴ്ത്താം കവിതയെ. പക്ഷെ, നേരിന്റെ നോവറിഞ്ഞു ചങ്കുറപ്പോടെ അവരോടു ചേരാനാണ് എനിക്കിഷ്ടം. അടിവെച്ചു മുന്നേറുമ്പോള്‍ ഞാന്‍ ഈണത്തില്‍ ചൊല്ലിക്കോളാം മുഫാദിന് വരികളെ.
ഒട്ടിയ വയറുകളെ അറിയാഞ്ഞിട്ടല്ല. വികസന ഭ്രാന്തിനെ മനസ്സിലാക്കാ
ഞ്ഞിട്ടുമല്ല.
“കൊടിയില്ല നിറമില്ല
അരിവാളിന് മുനയില്ല.
ഒട്ടിയ വയറുണ്ട്,
ഒരു പിടി മണ്ണുണ്ട്.
ഭൂമിക്ക് നോവാതെ ഞങ്ങള്‍ നടന്നോളാം
വികസന ഭ്രാന്തിന്റെ
വയറുകള്‍
നിറയട്ടെ. “
ഇതും പറഞ്ഞ് മുന്നോട്ട് പോയാൽ നമ്മൾ എവിടെ എത്തും?
വികസന പാതയിലെ മുന്നേറ്റമല്ലേ ഇന്ന് നമ്മൾ എഴുതുന്ന ഈ
പ്രതലം പോലും..........
വയറ് ഒട്ടിയവന്റെ സങ്കടകാഴ്ച്കൾ
Aadhila
ഉപാസന || Upasana
പട്ടേപ്പാടം റാംജി
ഒരു നുറുങ്ങ്
ശ്രദ്ധേയന്‍ | shradheyan
റഈസ് 9447317933
വികസന ഭ്രാന്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ കൂടെ കൂടിയതിനു നന്ദി.
sm sadique
ഒട്ടിയ വയറുകളെ അറിയാഞ്ഞിട്ടല്ല. വികസന ഭ്രാന്തിനെ മനസ്സിലാക്കാ
ഞ്ഞിട്ടുമല്ല.
അറിയുന്നവരില്‍ sadique ഉണ്ടാകാം.പക്ഷെ അറിയാതവരോ അറിയില്ലെന്ന് നടിക്കുന്നവരോ ആണ് വികസന ഭ്രാന്തും പറഞ്ഞു നടക്കുന്നത്.കിനാലൂരിലും മറ്റു പലയിടങ്ങളിലും കാണുന കാഴ്ചയും വ്യത്യസ്തമല്ല.
കൊടിയില്ല നിറമില്ല
അരിവാളിന് മുനയില്ല.
ഇത് ഇഷ്ടമായി :)
സങ്കടകാഴ്ച്കൾ
ഒരു കാലഘട്ടം മുഴുവനിരുന്നു
വായിച്ചാലും തീരാത്ത പോലെ ...
കൊടിയില്ല നിറമില്ല
അരിവാളിന് മുനയില്ല.
ഒട്ടിയ വയറുണ്ട്,
ഒരു പിടി മണ്ണുണ്ട്.
....kinaloor polulla idathu nadakkunnathine valare manoharamayi avatharippichirikkunnu..2,350 acres of land in Kinaloor Estate was owned by 550 workers and 600 farmers .."ഭൂമിക്ക് നോവാതെ ഞങ്ങള്‍ നടന്നോളാം
വികസന ഭ്രാന്തിന്റെ
വയറുകള്‍
നിറയട്ടെ."..helpless victims..
മണ്ണില്‍ തളിര്‍ത്തവര്‍
മണ്ണില്‍ വളര്‍ന്നവര്‍
***
all d best
എത്രപാറുമ്മാർ നമ്മുടെ സമൂഹത്തിൽ ഉണ്ട് ആരും ശ്രദ്ധിക്കാതെ പോയകാലത്തിന്റെ പ്രതിബിംബമായിട്ട്.
വായിക്കാൻ നല്ല സുഖമുണ്ടായിരുന്നു...ആശംസകൾ
കാലികപ്രസക്തം മാഷേ
ivideyum postu
www.malayalakavitha.ning.com
അരുണ്‍ കായംകുളം
Jishad Cronic™
പകല്‍കിനാവന്‍ | daYdreaMer
JeffyJan
($nOwf@ll)
anoopkothanalloor
Jayesh / ജ യേ ഷ്
പി എ അനിഷ്, എളനാട്
പ്രധിഷേധ സ്വരങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍
Post a Comment