ഒരു തുള്ളി ദ്രവം
തെറിച്ചു വീണതത്രെ.
പേറ്റുനോവാല്‍ മാതൃത്വവും
മുലത്തുമ്പാല്‍ ബാല്യവും
ഒട്ടിപ്പിടിച്ചതത്രെ.
നടന്നതും തടഞ്ഞു വീണതും
പിന്നെ നേടിയെടുത്തതും.
കൊക്കയില്‍ വീണ്
വാനോളം
ഒടുങ്ങിപ്പോയെന്ന്.
കുഴിബോംബു പൊട്ടി
പട്ടിണിക്കോലങ്ങള്‍
വിശപ്പറിയാ ലോകം
കാണാന്‍ പോയെന്ന്.
ഒരു പാതിരാവില്‍
ഒരു ചെറിയ ചലനം.
പിന്നെ കുറെ നിശ്ചലതകള്‍.
കണ്ടു കൊണ്ടിരിക്കയാണ്
ഞാന്‍-പ്രേക്ഷകന്.
തൊട്ടാല്‍ പൊള്ളിയ
തൊലിപ്പുറങ്ങള്‍,
തിരയായടിച്ച്
മണല്‍ത്തരികളില്‍
ആര്‍ത്തൊടുങ്ങിയതും-പിന്നെ
തളര്‍ന്നതും
ചുക്കിച്ചുളിഞ്ഞതും.
കാണുന്നു തല്‍സമയം -
എന്നും ഞാന്‍ പ്രേക്ഷകന്.
മിഴികള്‍ തുറന്ന്
തലമുറകള്‍
ഫ്ലാഷ് ന്യുസുകളില്‍
ചടഞ്ഞിരിപ്പുണ്ടെന്ന്.
ഓരോ ഞാനും
നിന്റെ മരണത്തില്‍
കണ്ണ് തുടയ്ക്കുന്നുന്ടെന്ന്.
ഓരോ ഞാനും
നിന്റെ മരണത്തില്‍
കണ്ണ് തുടയ്ക്കുന്നുന്ടെന്ന്.
3 comments:
ഓരോ ഞാനും
നിന്റെ മരണത്തില്‍
കണ്ണ് തുടയ്ക്കുന്നുന്ടെന്ന്
"എന്നും ഞാന്‍ പ്രേക്ഷകന്. മിഴികള്‍ തുറന്ന്തലമുറകള്ഫ്ലാഷ് ന്യുസുകളില്ചടഞ്ഞിരിപ്പുണ്ടെന്ന്.
ഓരോ ഞാനും
നിന്റെ മരണത്തില്‍
കണ്ണ് തുടയ്ക്കുന്നുന്ടെന്ന്."
As usual, this piece is very powerful..an insight into the present television culture..Nicely expressed..
പേറ്റുനോവാല്‍ മാതൃത്വവും
മുലത്തുമ്പാല്‍ ബാല്യവും
ഒട്ടിപ്പിടിച്ചതത്രെ.
------------------------
ഏറെ പറയാതെ കുറേ പറഞ്ഞ പ്രതീതി. 'പ്രേക്ഷകനെ' ഈ കവിത നിരാശപ്പെടുത്തില്ല.
ഓഫ്: ബാക്ഗ്രൌണ്ട് വായനയ്ക്ക് സുഖം കുറയ്ക്കുന്നുണ്ടോ എന്നൊരു സംശയം.
Post a Comment