Tuesday, February 16, 2010

മൈ നൈം ഈസ്‌ ഖാന്‍(i'm not a terrorist)

(മുമ്പ് പബ്ലിഷ് ചെയ്തതാണ്..പുതിയ പേരില്‍ വീണ്ടും )


മതത്തെ അറിയാത്ത ചിലരുടെ ചെയ്തികളുടെ പേരില്‍ ഒരു സമൂഹം മുഴുവന്‍ വേട്ടയാടപ്പെടുമ്പോള്‍

(പ്രചോദനം - 'മുസ്ലിം' .....സച്ചിദാനന്ദന്‍ )

പിന്നെ അവര്‍ എന്നെ
തേടിയും വന്നു ...
പ്രതികരിക്കാന്‍ കഴിയാത്ത വിധം
എന്റെ ചൂണ്ടു വിരലും
അവര്‍ മുറിചെടുതിരുന്നു.
*******
എനിക്കുമുണ്ടായിരുന്നൊരു ബാല്യം.
ഉമ്മയുടെ മടിയില്‍ തല ചായ്ച്ചുറങ്ങിയ
പാഠ പുസ്തകങ്ങളിലെ കുട്ടിക്കാലം.
പഠിച്ചതെല്ലാം മനുഷ്യനെ കുറിച്ചായിരുന്നു.
നിറവാര്‍ന്ന മനുഷ്യ സ്നേഹത്തെ കുറിച്ച്.
********
ഇന്നിവിടെ ഈ അഴികളില്‍
ഞാനൊരു ഭീകര വാദിയാണ്.
ഹൃദയത്തിലുരുവിടും ബാങ്കുകള്‍
അയല്‍കാരനെ വെട്ടി നുറുക്കും
മന്ത്രങ്ങളായി മാറ്റുന്നവന്‍ .
ചിന്തകളെ നയിക്കും സൂക്തങ്ങള്‍
സുഹൃത്തിന്‍ കഴുത്തില്‍
കടാരയായ്‌ ആഴ്ത്തുന്നവന്‍ .
നീട്ടിവളര്‍ത്തും താടിയിലും
അറബിപ്പെരിലും
നെറ്റിയില്‍ മിന്നും നിസ്കാരതഴംബിലും
സമൂഹമലക്കപ്പെടും കാലം.
മാപ്പിളപ്പാട്ടിലും ഗസലിലും
ഒപ്പന തന്‍ ചുവടിലും
കത്തിയും ബോംബും
നിറയും നേരം.
നെഞ്ചില്‍ തിളയ്ക്കുന്നത്‌
നുരയായ്‌ പതയ്ക്കും
രക്തമല്ല .
ഒരിറ്റു കണ്ണുനീരാണ്-
അയല്‍കാരന്റെ ഒട്ടിയ വയറില്‍
സുഖിക്കുന്നവന്‍
നിഷേധിയെന്നോതിയ
തത്വങ്ങള്‍
മഴയായ്‌ പതിക്കുകയാനിവിടെ.
ഇനിയും തളരാതെ
നില്‍ക്കുമീ വഴികളില്‍
വഴികാട്ടിയായീ
ഗ്രന്ഥമുള്ളത്രയും.

9 comments:

മിനിമോള്‍ said...

ഞാനും ബ്ലോഗ് തുടങ്ങി.. !
എല്ലാം ഒന്നു പരിചയപ്പെട്ട് വരുന്നു. വഴിയെ വായിക്കാം. അഭിപ്രായം പറയാം.

പട്ടേപ്പാടം റാംജി said...

എവിടെയും സംശയങ്ങള്‍ ഒരു നിഴല്‍ പോലെ പിന്തുടരുന്നു. കാലത്തിന്‍റെ കുത്തൊഴുക്കില്‍
തെറ്റും ശരിയും തിരിച്ചറിയാനാകാതെ ജനം പകച്ചു പോയിരിക്കുന്നു...

അക്ഷരത്തെറ്റുകള്‍ ശദ്ധിക്കുക.
ഒന്നുകൂടി എഡിറ്റ്‌ ചെയ്താല്‍ നന്ന്.

അരുണ്‍ കരിമുട്ടം said...

കവിത വായിച്ചു എന്നേ ഉള്ളു, വിശദമായി പറയാന്‍ അറിയില്ല

മുഫാദ്‌/\mufad said...

@മിനിമോള്‍
ബൂലോകത്തേക്ക് സ്വാഗതം

@പട്ടേപ്പാടം റാംജി
തിരുത്തലുകള്‍ക്ക് നന്ദി.എഡിറ്റ്ആന്‍ ശ്രമിക്കാം.

@അരുണ്‍ കായംകുളം
വരവിനും വായനക്കും നന്ദി.

പള്ളിക്കുളം.. said...

കൊള്ളാം.. ഈ കവിതയുടെ ഇതിവൃത്തത്തിൽ നിന്ന് നമ്മൾ എന്ന് മോചിതരാകും..

Unknown said...

Sorry for commenting in English..
Doubts and questions follow us everywhere..Beautiful portrayal of emotions..Very powerful piece of writing..

Anonymous said...

nannaayitund

ജയരാജ്‌മുരുക്കുംപുഴ said...

ashamsakal............

ബഷീർ said...

നന്നായിരിക്കുന്നു..